»   » കത്രീനയും ദീപികയും കോള്‍ഡ് വാര്‍!! ആഘോഷിച്ച് മാധ്യമങ്ങള്‍ ..

കത്രീനയും ദീപികയും കോള്‍ഡ് വാര്‍!! ആഘോഷിച്ച് മാധ്യമങ്ങള്‍ ..

By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ഏറ്റവും തിരക്കുള്ള ബോളിവുഡ് നടിമാരാണ് ദീപിക പദുകോണും കത്രീന കൈഫും. ഇരുവരും ഒട്ടേറെ സിനിമകളില്‍ മികച്ച റോളുകള്‍ കൈകാര്യം ചെയ്തവരുമാണ്.

രണ്‍ബീര്‍  കപൂറുമായുളള അടുപ്പം കാരണം ദീപികയും കത്രീനയും തമ്മില്‍ ശീതസമരത്തിണെന്ന വാര്‍ത്തയും മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. .അതിനെ പ്രബലമാക്കുന്നതാണ് കഴിഞ്ഞ ദിവസം  കത്രീന ദീപികയെ കുറിച്ചു തുറന്നടിച്ച ഒരു കാര്യം..

ദീപിക പദുകോണ്‍

ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് ദീപിക. ദീപികയുടെയും രണ്‍ബീറിന്റെയും പ്രണയം ബോളിവുഡ് കുറേക്കാലം ആഘോഷിച്ചതാണ് . രണ്‍ബീര്‍ ദീപികയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുളള വാര്‍ത്തകളും മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

മാതാപിതാക്കള്‍

ദീപികയുമായി പിരിഞ്ഞതിനു ശേഷമാണ് രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലാവുന്നത്. അജബ് പ്രേം കി ഖസബ് കഹാനി എന്ന ചിത്രത്തിന്റെ സെററില്‍ വച്ചാണ് ഇരുവരും അടുത്തതെന്ന് കത്രീന നേരത്തെ പ്രസ്താവിച്ചിരുന്നു. കത്രീനയുടെ ബന്ധം രണ്‍ബീറിന്റെ മാതാപിതാക്കളും മുന്‍ ബോളിവുഡ് താരങ്ങളുമായ ഋഷി കപൂറും നീതു സിങും ഇഷ്ടപ്പെട്ടിരുന്നുവത്രേ.. എന്നാല്‍ അടുത്ത കാലത്ത് കത്രീനയും രണ്‍ബീറും തമ്മില്‍ പിരിഞ്ഞതായുളള വാര്‍ത്തകളും മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

അഭിമുഖം

രണ്‍ബീര്‍ തന്നെ ചതിക്കുകയായിരുന്നെന്നാണ് ദീപിക ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ പറഞ്ഞത്. രണ്‍ബീറിന്റെ പേരിന്റെ ഇനീഷ്യല്‍ ശരീരത്തില്‍ പച്ച കുത്തിയിരുന്നെന്നും നടി പറഞ്ഞിരുന്നു.

ബാര്‍ ബാര്‍ ദേഖോ

ദീപിക പ്രതിഫലം വാങ്ങിക്കൊളളട്ടേ. എനിക്കതൊന്നും അറിയില്ല, ഞാനതിലൊന്നും ശ്രദ്ധാലുവല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് കത്രീന പറഞ്ഞത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ദീപികയാണെന്നതിന് നിങ്ങളുടെ അഭിപ്രായം എന്താണെന്ന ചോദ്യത്തിനായിരുന്നു കത്രീന ഇങ്ങനെ മറുപടി പറഞ്ഞത്. നിത്യ മെഹ്‌റ സംവിധാനം ചെയ്യുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രമാണ് കത്രീനയുടെതായി അടുത്തു പുറത്തിറങ്ങാനുളളത്.

English summary
According to Bollywood Life, Katrina Kaif was quizzed about Deepika Padukone making it to the list of highest paid actresses. She seemed surprised and said, "Is it? I wasn't aware of it
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam