കത്രീന കൈഫ് പാഠം പഠിച്ചത് രണ്‍ബീറുമായിട്ടുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം! വെളിപ്പെടുത്തലുമായി നടി!!
സീറോ സൈസിലുള്ള ബോളിവുഡ് സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. പ്രമുഖരായ ഒട്ടനവധി താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കത്രീനയുടെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആയിരുന്നു അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ പരാജയമായിരുന്നു നേരിട്ടത്. ഷാരുഖ് ഖാന്റെ സീറോ, സല്‍മാന്‍ ഖാന്റെ ഭാരത് എന്നീ സിനിമകളാണ് കത്രീനി നായികയായി അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്.
സിനിമയില്‍ ഉയരങ്ങള്‍ കൈയടക്കി കൊണ്ടിരിക്കുകയാണെങ്കിലും നടിയുടെ കുടുംബ ജീവിതം അത്രയും സന്തുഷ്ടമല്ല. 35 വയസായിട്ടും ഇനിയും വിവാഹത്തെ കുറിച്ചുള്ള ചിന്തകളൊന്നും കത്രീനയ്ക്ക് ഇല്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറുമായിട്ടുമുള്ള കത്രീനയുടെ പ്രണയം പാതിവഴിയില്‍ അവസാനിച്ചിരുന്നു. ഇപ്പോള്‍ രണ്‍ബീറിന്റെ പ്രണയത്തകര്‍ച്ചയില്‍ നിന്നും താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീനയിപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കത്രീനയുടെ വെളിപ്പെടുത്തല്‍.

എന്റെ കരിയര്‍ വളര്‍ന്ന് വരുന്നതിനെ കുറിച്ച് മാത്രമല്ല സ്വാകാര്യ ജീവിതത്തെ കുറിച്ചും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ നമ്മള്‍ സ്വയം നമ്മളെ ശ്രദ്ധിക്കാന്‍ മറന്ന് പോവും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമക്കേണ്ടിയും വന്നേക്കും. ഇപ്പോഴാണ് ഞാന്‍ എന്നെ ശ്രദ്ധിക്കുന്നത്. എനിക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസിലായത് ഈ സാഹചര്യത്തിലാണ്. ഇന്ന് എനിക്ക് സംഭവിച്ചതെല്ലാം വലിയ അനുഗ്രഹമായി തോന്നുകയാണെന്നും കത്രീന പറയുന്നു.
സല്‍മാനുമായിട്ടുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമായിരുന്നു കത്രീനയും രണ്‍ബീറും അടുക്കുന്നത്. രണ്‍ബീര്‍-ദീപിക പദുക്കോണുമായിട്ടുള്ള വേര്‍പിരിയലിന് ശേഷമായിരുന്നു കത്രീനയുമായി ഇഷ്ടത്തിലാവുന്നത്. നിലവില്‍ രണ്‍ബീറും ആലിയ ഭട്ടും പ്രണയത്തിലാണ്. വീട്ടുകാരുടെ അംഗീകാരത്തോടെ വിവാഹം കഴിക്കാനാണ് ഇരുവരുടെയും തീരുമാനം.


Click it and Unblock the Notifications











