സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാമോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി കത്രീന കൈഫ്!!

ഒരു കാലത്തെ ബോളിവുഡിലെ പ്രണയജോഡികളായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇപ്പോഴും വിവാഹം കഴിക്കാതെ നില്‍ക്കുന്ന ഇരുവരും വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കത്രീനയ്ക്ക് വേണ്ടി സിനിമകള്‍ ഒരുക്കി കൊടുത്തും മറ്റും സല്‍മാന്‍ എന്നും കൂട്ടിനുണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

നാല് വര്‍ഷത്തോളം പ്രണയത്തിലായിരുന്ന ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. എന്നാല്‍ രണ്ട് പേരും വിവാഹം കഴിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇപ്പോഴിതാ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാമോ എന്ന് ഒരു ആരാധകന്‍ കത്രീനയോട് ചോദിച്ചിരിക്കുകയാണ്. അതിന് കത്രീന മറുപടി കൊടുത്തതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.

katrina-kaif

സല്‍മാന്‍ ഖാനും കത്രീന കൈഫും നായികാ നായകന്മാരായിട്ടെത്തുന്ന ഭാരത് എന്ന സിനിമയുടെ പോസ്റ്റര്‍ കത്രീന ഇന്‍സ്റ്റാഗ്രാം വഴി പുറത്ത് വിട്ടിരുന്നു. ഇതിന് താഴെയാണ് ആരാധകന്റെ കമന്റ്. സല്‍മാന്‍ ഖാന്‍ മേഡത്തിന് നന്നായി ചേരുമെന്നും അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നുമായിരുന്നു ആരാധകന്‍ പറഞ്ഞത്. അതിന് താഴെ ഒരു മൂളലിലൂടെയാണ് കത്രീന മറുപടി അറിയിച്ചിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ആരാധകന്റെ ചോദ്യം കണ്ടപ്പോഴുള്ള റിയാക്ഷന്‍ നടി വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X