For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയുമായുള്ള വിവാഹത്തിൽ വിക്കി ഹാപ്പിയല്ല, നടൻ ആഗ്രഹിച്ചത് ഈ കല്യാണമല്ലെന്ന് റിപ്പോർട്ട്

  |

  ഗോസിപ്പുകൾക്കൊടുവിൽ വിക്കി കൗശൽ കത്രീന കൈഫ് വിവാഹം യാഥാർഥ്യമാകാൻ പോവുകയാണ്. കഴിഞ്ഞ ഏറെ നാളുകളായി താരവിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും പ്രചരിക്കുകയായിരുന്നു. 2019 മുതലാണ് ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. എന്നാൽ അന്നൊന്നും വിക്കിയോ കത്രീനയോ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.

  പുറമേ സൗഹൃദത്തിലാണെങ്കിലും കുടുംബത്തോട് കത്രീനയ്ക്ക് ദേഷ്യമാണോ? വിവാഹത്തെ കുറിച്ച് അർപിത

  2019 ആണ് വിക്കിയും കത്രീനയും തമ്മിലുള്ള പ്രണയം ബോളിവുഡ് കോളങ്ങളിൽ ഇടപിടിക്കുന്നത്. ഒരു സ്റ്റേജ് ഷേയ്ക്കിടെ വിക്കി കത്രീനയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. സൽമാൻ ഖാൻ ഉൾപ്പെടുള്ള താരങ്ങളെ സാക്ഷിയാക്കിയായിരുന്നു വിക്കി പ്രെപ്പോസ് ചെയ്തത്. ഇതിന് ശേഷവും താരങ്ങൾ ഒന്നിച്ച് പൊതുവേദിയിലും മ റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ന്യൂയറും ക്രിസ്തുമസുമൊക്കെ ഇരുവരും ഒന്നിച്ചായിരുന്നു ആഘോഷിച്ചിരുന്നത്.

  സരസ്വതിയ്ക്ക് കണക്കിന് കൊടുത്ത് സിദ്ധു,വേദികയെ തിരിച്ച് വിളിച്ചത് വെറുതെയല്ല, മാറ്റത്തോടെ കുടുംബവിളക്ക്

  കേസ് ഒത്തുതീർപ്പാക്കി വേദികയെ സ്വീകരിക്കാൻ തയ്യാറായി സിദ്ധു, സുമിത്രയെ വെറുതെ വിടാതെ വേദിക

  താരവിവാഹം എന്നതിൽ ഉപരി സിനിമാസ്വാദകർ ഏറെ കൗതുകത്തോടെ നോക്കുന്ന വിവാഹം കൂടിയാണണ്. വൻ സർപ്രൈസുകളാണ് താരങ്ങൾ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഏറെ നിയന്ത്രണത്തോടെയാണ വിവാഹം നടത്തുന്നതെന്നാണ് സൂചന. മൊബൈൽ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളതായ വാർത്തകൾ പ്രചരുന്നു. എന്നാൽ ഫോൺ നിരോധിച്ചെന്ന വാർത്ത താരങ്ങളുടെ അടുത്ത സുഹൃത്ത് നിഷേധിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.

  വിവാഹത്തിന് ക്ഷണിച്ചവരോട് ചിത്രങ്ങൾ പങ്കുവെക്കരുതെന്ന് അഭ്യർത്ഥിക്കാനല്ലേ സാധിക്കുകയുള്ളൂ, അല്ലാതെ പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാൻ‌ പറയാൻ സാധിക്കുമോ? എന്നിങ്ങനെയുളള വിമർശനങ്ങൾ ഉയർന്നിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന ജാഗ്രതയിലും മുന്നൊരുക്കത്തുലുമാണ കല്യാണം നടക്കുത്. വിവാഹത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കൂടാതെ അടുത്ത ബന്ധുക്കളെ കൂടാതെ വളരെ ചുരുക്കം അതിഥികൾ മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുളളൂ . അടുത്ത സുഹൃത്തുക്കൾ കല്യാണത്തിനായി രാജസ്ഥാനിൽ എത്തിയിട്ടുണ്ട്. കൂടാതെ മാധ്യമങ്ങളേയും കല്യാണത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്

  എന്നാൽ ഇത്രയും നിയന്ത്രണം വിക്കി ആഗ്രഹിച്ചിരുന്നില്ല എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്. നടൻ നിയന്ത്രണത്തിൽ അത്ര സന്തുഷ്ടനല്ലെന്നും മാധ്യമങ്ങളിൽ റിപ്പേർട്ട് പ്രചരിക്കുന്നുണ്ട്. കൂടാതെ മറ്റൊരു വിവാഹവേദി ആഗ്രഹിച്ചതായും വാർത്തകൾ പ്രചരിക്കുന്നു. ബോളിവുഡ് ലൈഫ് എന്ന മാധ്യമത്തിനോട് വിക്കിയോട് ചേർന്ന് നിൽക്കുന്ന വൃത്തങ്ങളാണ് ഇതുസംബന്ധമായ കാര്യം പങ്കുവെച്ചത്.പബ്ലിസിറ്റിയോടെയുളള വവാഹം വിക്കി ആഗ്രഹിച്ചിരുന്നു. വിക്കി കൗശലും സഹോദരൻ സണ്ണിയും ബോളിവുഡിലെ ഗ്ലാമറസ് ലോകത്ത് ആയിരുന്നില്ല ജനിച്ച് വളർന്നത്. വളരെ സാധാരണ ജീവിത രീതിയയിരുന്നു ഇവരുടേത്.

  എന്നാൽ കത്രീന ഒരു ദശാബ്ദകാലമായി ബോളിവുഡിൽ തിളങ്ങി നിൽക്കുകാണ്. ബോളിവുഡിലെ താരമൂല്യമുള്ള നായിക എന്നതിൽ ഉപരി ബോളിവുഡ് സൂപ്പർ താരങ്ങളുമായും വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. ബോളിവുഡ് മാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാവുന്ന പേരുകളിലൊന്നാണ് കത്രീനയുടേത്. എന്നാൽ അത്തരത്തിലുള്ള മാധ്യമ സ്വീകാര്യതയും പ്രശസ്തിയും വിക്കിയ്ക്ക് ലഭിച്ചിട്ടില്ല. ദേശീയ പുരസ്കാരം ലഭിച്ച ഉറിയിലൂടെയാണ് വിക്കി പ്രേക്ഷകരുടെ ഇടയിലും ബോളിവുഡിലും ചർച്ചയാവുന്നത് .മറ്റൊരു വേദിയിൽ വെച്ച് വിവാഹം നടത്താനും വിക്കി ആഗ്രഹിച്ചാതയി ഇയാൾ പറയുന്നു

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഡിസംബർ 9 വ്യാഴാഴ്ച ഉച്ചയോടെയായിക്കും വിവാഹം നടക്കുക. 7, 8തീയതികളിലായിട്ടായിരുന്നു സംഗീതും മെഹന്തി ചടങ്ങുകളും നടന്നത്. വിക്കിയുടെ അമ്മ കത്രീനയ്ക്ക് വേണ്ടി സ്പെഷ്യൽ പഞ്ചാബി സംഗീത് ഒരുക്കിയിരുന്നു. സംഗീത് ദിനത്തിലെ ചിത്രങ്ങളും ലീക്കായിരുന്നു.
  കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിന് സൽമാനേയോ അദ്ദേഹത്തിന്റെ കുടുംബത്തേയോ ക്ഷണിച്ചിട്ടില്ലെന്ന് അര്‍പിത ഖാന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇക്കാര്യം പ്രതികരിച്ചത്. ഞങ്ങളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാത്ത കല്യാണത്തിനു ഞങ്ങള്‍ എങ്ങനെ പോകും?' അര്‍പിത ഖാന്‍ ശര്‍മ ചോദിക്കുന്നു. സല്‍മാന്‍ ഖാനൊപ്പം മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറിനേയും കത്രീന വിവാഹം ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം.

  Read more about: katrina kaif vicky kaushal
  English summary
  Katrina Kaif-Vicky Kaushal wedding: Is Vicky Kaushal Not Okay With Strict Protocol?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X