നാല് തലമുറയ്ക്ക് കഴിയാനുള്ള സമ്പാദ്യം, പ്രായത്തിൽ മാത്രമല്ല ആസ്തിയിലും മുന്നിൽ, 23 വർഷം കൊണ്ട് നേടിയത്!
ബോളിവുഡിലെ ഏറ്റവും ജനപ്രിയ താര ദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരും വ്യക്തിജീവിതം കൊണ്ടും കരിയർ കൊണ്ടും ആരാധകർക്കിടയിൽ ശ്രദ്ധേയരാണ്. എന്നാൽ സമ്പത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം കത്രീന കൈഫിന്റെ ആസ്തി ഏകദേശം 224 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
മറുവശത്ത് വിക്കി കൗശലിന്റെ ആസ്തി ഏകദേശം 41 കോടി രൂപ മാത്രമാണ്. ഇതോടെ സാമ്പത്തികമായി കത്രീനയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്ന് മനസിലാക്കാം. വിക്കി കൗശലിന്റെ വരുമാനം പ്രധാനമായും സിനിമകളിലൂടെയും ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിലൂടെയുമാണ്.

ഛാവ, സം ബഹദൂർ, ബാഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഒരു സിനിമയ്ക്ക് 10 മുതൽ 12 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന താരമായി വിക്കി വളർന്നു. അതേസമയം കത്രീന കൈഫിന് വരുമാനം വരുന്നത് സിനിമകളിലൂടെയും പരസ്യ കരാറുകളിലൂടെയും മാത്രമല്ല. ഇവയ്ക്കെല്ലാം പുറമെ സ്വന്തം ബിസിനസായ കായ് ബ്യൂട്ടി വഴിയും വരുന്നുണ്ട്.
ടൈഗർ 3 പോലുള്ള വമ്പൻ ചിത്രങ്ങൾക്ക് 15 മുതൽ 21 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട് കത്രീന കൈഫ്. 2019ൽ നൈകയുമായി സഹകരിച്ച് കത്രീന ആരംഭിച്ച കായ് ബ്യൂട്ടി ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സെലിബ്രിറ്റി ബ്യൂട്ടി ബ്രാൻഡുകളിൽ ഒന്നാണ്. മൂന്ന് വർഷത്തിനുള്ളിൽ തന്നെ 100 കോടി രൂപയുടെ വാർഷിക ഗ്രോസ് മെർച്ചൻഡൈസ് വാല്യൂ പിന്നിട്ട ബ്രാൻഡ് 2025 മധ്യത്തോടെ 240 കോടി രൂപ വരുമാനം നേടിയതായാണ് റിപ്പോർട്ടുകൾ.
സിനിമകളെ മാത്രം ആശ്രയിക്കാതെ ബിസിനസ് രംഗത്തും ശക്തമായ സാന്നിധ്യം ഉറപ്പിച്ചതാണ് കത്രീനയുടെ സമ്പത്ത് വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2021 ഡിസംബറിലായിരുന്നു കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. വിക്കി കൗശലും കത്രീന കൈഫും 2019ലാണ് ഡേറ്റിംഗ് ആരംഭിച്ചത്.
രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ നടന്ന ആഡംബര പൊതുവേദികളിൽ സജീവമായി ഇരുവരും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും വ്യക്തി ജീവിതം ഏറെ സ്വകാര്യമായി സൂക്ഷിക്കുന്ന താരദമ്പതികളെന്ന നിലയിൽ ഇരുവരും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. 2025 നവംബറിൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. ആൺകുഞ്ഞാണ് താരദമ്പതികൾക്ക് പിറന്നത്. വിഹാൻ എന്നാണ് കുഞ്ഞിന്റെ പേര്.

മകന്റെ ചിത്രങ്ങളൊന്നും ദമ്പതികൾ പങ്കിടാറില്ല. നോ-ഫോട്ടോ പോളിസിയാണ് കുഞ്ഞിന്റെ കാര്യത്തിൽ ഇരുവരും സ്വീകരിച്ചിരിക്കുന്നത്. മകനുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഫോട്ടോ പകർത്തരുതെന്ന് പാപ്പരാസികളോട് ഇരുവരും അഭ്യർത്ഥിക്കാറുണ്ട്. വിവാഹത്തിനുശേഷം ഇരുവരും മുംബൈയിലെ ജുഹുവിലെ ആഡംബര വസതിയിലേക്ക് താമസം മാറി.
ഏകദേശം 7000 ചതുരശ്ര അടി വിസ്തീർണമുള്ള കടൽത്തീര കാഴ്ചയുള്ള ജുഹു അപ്പാർട്ട്മെന്റാണ് ഇരുവരുടെയും പ്രധാന വസതി. ആറ് ബാത്ത്റൂമുകളും രണ്ട് ബാല്‍ക്കണികളും അറബിക്കടലിന്റെ മനോഹര വ്യൂ ലഭിക്കുന്ന വിശാലമായ ടെറസും ഈ വീട്ടിന്റെ പ്രത്യേകതകളാണ്. ഇതിന് പുറമെ കത്രീനയ്ക്ക് ബാന്ദ്ര, ലോക്ഹണ്ഡ്വാല, ലണ്ടൻ എന്നിവിടങ്ങളിലും സ്വത്തുക്കളുണ്ട്.
റേഞ്ച് റോവർ, മെഴ്‌സിഡസ്, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര വാഹനങ്ങളും താരദമ്പതികളുടെ ഗാരേജിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ജുഹുവിലെ ഈ ആഡംബര വസതിയുടെ മാസവാടക മാത്രം 8 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണെന്നാണ് വിവരം. ഹിറ്റ് സിനിമകളും ബിസിനസ് മികവും ചേർന്നാണ് കത്രീന കൈഫ് ഇന്ന് ബോളിവുഡിലെ ഏറ്റവും സമ്പന്നരായ നടിമാരിൽ ഒരാളായി മാറിയിരിക്കുന്നത്.


Click it and Unblock the Notifications


