»   »  രണ്‍ബീറിന് വേണ്ടി കരിയര്‍ പോലും ഉപേക്ഷിക്കാന്‍ തയ്യറായിരുന്നു കത്രീന, എന്നിട്ടും എന്തിന് ചതിച്ചു?

രണ്‍ബീറിന് വേണ്ടി കരിയര്‍ പോലും ഉപേക്ഷിക്കാന്‍ തയ്യറായിരുന്നു കത്രീന, എന്നിട്ടും എന്തിന് ചതിച്ചു?

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ബോളിവുഡ് പ്രണയം എന്ന് പറഞ്ഞ് തള്ളികളയാന്‍ വരട്ടെ കത്രീനയ്ക്ക് രണ്‍ബീറിനോടുള്ള പ്രണയം. ജീവിതം മുഴുവന്‍ രണ്‍ബീറിന് വേണ്ടി ജിവിച്ച് തീര്‍ക്കാനാണ് കത്രീന ആഗ്രഹിച്ചത്.

രണ്‍ബീര്‍ ഐ ലവ്...പൂര്‍ത്തിയാക്കും മുന്‍പേ ഗെറ്റ് ലോസ്റ്റടിച്ചു പ്രശസ്ത നടി !!

രണ്‍ബീറിനൊത്ത് ജീവിക്കാന്‍ വേണ്ടി തന്റെ ബോളിവുഡ് കരിയര്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറിയാരുന്നു എന്നാണ് പറയുന്നത്. മിസിസ്. രണ്‍ബീര്‍ കപൂര്‍ ആകാന്‍ ചിത്രങ്ങളുടെ കോണ്‍ട്രാക്ടുകള്‍ ഒപ്പിടുന്നത് പോലും കത്രീന നിര്‍ത്തിയിരുന്നു. എന്നിട്ടും എന്തിനാണ് രണ്‍ബീര്‍ കത്രീനയെ ചതിച്ചത്.

ഇരുവരും പ്രണയത്തിലാകുന്നത്


കത്രീനയും രണ്‍ബീറും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമായ അജബ് പ്രേം കി ഗസാബ് കഹാനി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. കത്രീനയാണ് രണ്‍ബീറിനെ പ്രണയിച്ചത് എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

ഗോസിപ്പുകള്‍ പരക്കുന്നതിന് മുന്‍പ്


കത്രീനയ്‌ക്കൊപ്പമുള്ള ഗോസിപ്പുകള്‍ പരക്കുന്നതിന് മുന്‍പ് ദീപികയുമായി രണ്‍ബീര്‍ കടുത്ത പ്രണയത്തിലായിരുന്നു.

സല്‍മാനുമായി കത്രീന പ്രണയത്തിലായിരുന്നു


രണ്‍ബീറിനോട് പ്രണയം തോന്നുന്നതിന് മുന്‍പ് സല്‍മാനുമായി കത്രീന പ്രണയത്തിലായിരുന്ന വാര്‍ത്ത എല്ലാവര്‍ക്കും അറിയാം.

കത്രീനയും സല്‍മാനും പിരിഞ്ഞത് എന്തിന് വേണ്ടി


കത്രീനയക്ക് വേണ്ടിയാണ് രണ്‍ബീര്‍ ദീപികയെ ചതിച്ചത് എന്നാണ് പറയുന്നത്. എന്നാല്‍ കത്രീനയും സല്‍മാനും പിരിഞ്ഞത് എന്തിന് വേണ്ടിയാണെന്ന് ആര്‍ക്കും അറിയില്ല.

ഹോളിഡേ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍


ഇരുവരും തമ്മിലുള്ള ബന്ധം മറച്ചു വെയ്ക്കുകയായിരുന്നു. ഹോളിഡേ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായപ്പോഴാണ് മാധ്യമങ്ങള്‍ സംഭവം അറിഞ്ഞത്.

രണ്‍ബീർ ഇന്റര്‍വ്യൂവില്‍ പറഞ്ഞു


ഫോട്ടോസ് ലീക്കായതിന് ശേഷം 2016 അവസാനത്തോടെ കത്രീനയെ താന്‍ വിവാഹം ചെയ്യാന്‍ പോകുകയാണെന്നും ജീവിതത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് കത്രീനയെന്നും രണ്‍ബീർ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.

മാതാപിതാക്കളാണ് ഇതിന് കാരണം


കത്രീനയെ താന്‍ വിവാഹം കഴിക്കുന്നില്ല എന്ന് രണ്‍ബീര്‍ പെട്ടെന്നായിരുന്നു പറഞ്ഞത്. ഇരുവരും പിരിയാനുണ്ടായ കാരണവും വ്യക്തമാക്കിയില്ല. എന്നാല്‍ രണ്‍ബീറിന്റെ മാതാപിതാക്കളാണ് ഇതിന് കാരണമെന്ന് പറയുന്നു.

English summary
Katrina Kaif was truly, madly deeply in love with Ranbir Kapoor and wanted to spend her entire life with him. But some dreams are never meant to come true! The couple broke up in January for unknown reasons. Reportedly, Katrina was so much dedicated to this relationship that she was ready to sacrifice her career for the same.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam