കത്രീന ജാക്കി ചാനോടൊപ്പം?
ബോളിവുഡിലെ സ്വപ്‌നസുന്ദരി കത്രീന ഈ കുംഗ്ഫൂയോഗില്‍ നായികയാകും എന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍
എന്നാല്‍ ഈ വാര്‍ത്ത് താരമോ വക്താക്കളോ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയിട്ടില്ല. കാത്തിരിക്കാനാണ് ഇവര്‍ ആരാധകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. മുംബൈ മിററാണ് കത്രീനയെ കുംഗ്ഫൂയോഗയില്‍ നായികയായി തെരഞ്ഞെടുത്തു എന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കത്രീനയുടെ ആദ്യ അന്താരാഷ്ട്ര പ്രജക്ടായിരിക്കും ഇത്. ചൈനീസ് ആര്‍ക്കിയോളജിസ്റ്റിനെ സഹായിക്കുന്ന ചൈനീസ് സര്‍വകലാശാലയിലെ ഇന്ത്യന്‍ പ്രഫസറായിട്ടായിരിക്കും കത്രീന എത്തുക.
ജാക്കിക്കൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായികയായി ഇതിലൂടെ കത്രീന മാറും. നേരത്തേ ദി മിത്തില്‍ മല്ലികാഷെരാവത്ത് ജാക്കിക്കൊപ്പം അഭിനയിച്ചിരുന്നു. സ്റ്റാന്‍ലി ടോംഗ് ആണ് കുംഗ്ഫൂയോഗ സംവിധാനം ചെയ്യുന്നത്


Click it and Unblock the Notifications











