കട്ടി ഭട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി
കങ്കണ റാണത്തിന്റെ പുതിയ ചിത്രം കട്ടി ഭട്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പായല്‍ എന്ന ടെലിവിഷന്‍ നടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ കങ്കണ എത്തുന്നത്. മാധവ് കാബ്ര എന്ന ആര്‍കിടെക്ട് ആയി ഇമ്രാന്‍ ഖാനും എത്തുന്നു.

നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 18ന് തിയേറ്ററുകളില്‍ എത്തും. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലിവിങ് ടുഗെദര്‍ തന്നെയാണ് ഈ സിനിമയുടെയും പ്രമേയം. ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ കങ്കണയും ഇമ്രാന്‍ ഖാനും ഒരുമിക്കുന്നത് ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംഗീതം.


Click it and Unblock the Notifications