»   » രാധികാ ആപ്‌തെ വീണ്ടും ഞെട്ടിക്കുന്നു, ഈ ട്രെയിലര്‍ കണ്ടു നോക്കൂ

രാധികാ ആപ്‌തെ വീണ്ടും ഞെട്ടിക്കുന്നു, ഈ ട്രെയിലര്‍ കണ്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ന്യൂജനറേഷന്‍ ഹോട്ട് സ്റ്റാര്‍ രാധിക ആപ്‌തെ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്നു. ബോളിവുഡ് പുതിയ ചിത്രമായ കോന്‍ കിത്‌നെ പാനി മേ എന്ന ചിത്രത്തിലൂടെയാണ് രാധിക ആപ്‌തെ എത്തുന്നത്. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറി വ്യത്യസ്ത വേഷത്തിലാണ് രാധികയുടെ പുതിയ വരവ്.

വെള്ളമില്ലാത്ത നാടിന്റെ കഥ പറയുന്ന ചിത്രമാണ് കോന്‍ കിത്‌നെ പാനി മേ. കുനാല്‍ കപൂര്‍, ഗുല്‍ഷന്‍ ഗ്രോവര്‍, സൗരബ് ഷുക്ക്‌ല എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

radhika-apte

നിലാ മദാബ് പാണ്ഡയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായകന്‍ കുനാല്‍ കപൂറിന്റെ കാമുകിയായിട്ടാണ് രാധിക ഇതില്‍ എത്തുന്നത്. ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ രാധികയ്ക്ക്.

ജലത്തിന്റെ ദൗര്‍ലഭ്യം ഒരു നാടിനെ എങ്ങനെ ബാധിക്കുന്നുവെന്നും പിന്നീട് ജലം ലഭിക്കുമ്പോള്‍ ഈ നാട് എങ്ങനെ മാറുന്നുവെന്നുമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തും.

English summary
Presenting the trailer of Kaun Kitne Paani Mein starring radhika apte

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam