ആ സ്ത്രീകളുടെ ക്രൂരതയ്ക്ക് ഇരയായ ഹൃത്വിക് റോഷനോടും അധ്യായനോടും സഹതാപം...
നടി കങ്കണ റാവത്തിന്റെ സഹോദരിയുടെ രംഗോലി ചന്ദലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് വലിയ ചർച്ച വിഷയമായിരുന്നു. ട്വിറ്ററിലൂടെ വിദ്വേഷ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് രംഗോലിയുടെ അക്കൗണ്ട് ട്വീറ്റ് ചെയ്തത്. ബോളിവുഡിൽ നിന്ന് രൂക്ഷ വിമർശനമായിരുന്നു സഹോദരിമാർക്കെതിരെ ഉയർന്നത്. ട്വിറ്റർ പ്രസ്താവന ബോളിവുഡിൽ വലിയ ചർച്ചയാകുമ്പോൾ താരങ്ങളായ ഹൃത്വിക് റോഷനോടും അധ്യായന്‍ സുമനിനോടും സാഹതാപം രേഖപ്പെടുത്തി ബോളിവുഡ് താരം കവിത സുമൻ. രംഗോലിക്ക് 2024ലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം, കങ്കണക്ക് ട്വിറ്റര്‍ നിരോധിക്കണം എന്ന ഒരു ട്വീറ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു താരങ്ങളോട് സ്നേഹവും സഹതാപവും ബഹുമാനവും സഹാനുഭൂതിയും നടി പങ്കുവെച്ചത്.

കൂടാതെ ഈ രണ്ട് സ്ത്രീകളുടെ ക്രൂരത സഹിച്ച അധ്യായനോടും പിതാവ് ശേഖർ സുമനോടും മാപ്പ് ചോദിക്കുന്നുവെന്നും കവിത ട്വീറ്റ് ചെയ്തു. റാസ് 2' എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് അധ്യായന്‍ സുമനും കങ്കണയും പ്രണയത്തിലായിരുന്നു. പീന്നീട് ഇവർ വേർ പിരിയുകയും ചെയ്തു.താനുമായി ബന്ധമുള്ളപ്പോള്‍ തന്നെ കങ്കണ ഹൃത്വിക്കിനെ നോട്ടമിട്ടിരുന്നുവെന്ന് സുമൻ പറഞ്ഞിരുന്നു. കൈറ്റിന്റെ ചിത്രീകരണത്തിനായി ലാസ് വേഗാസില്‍ പോയപ്പോഴേ ഇത് തുടങ്ങിയിരുന്നു.
പക്ഷേ ഹൃത്വിക് എപ്പോഴും മാന്യമായ ഒരു അകലം പാലിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് അത്തരത്തിലുള്ള ഒരു പെരുമാറ്റവും കങ്കണയോടുണ്ടായിരുന്നില്ലെന്നും അധ്യായന്‍ മുൻപ് പറഞ്ഞിരുന്നു. കൈറ്റിന്റെ ചിത്രീകരണസമയത്താണ് ഹൃത്വിക്കിനോടും ഭാര്യയോടും കങ്കണ അടുക്കുന്നത്. അതിനു ശേഷം കങ്കണ 50-70 മെയിലുകളെങ്കിലും അദ്ദേഹത്തിന് അയക്കുകയും ചെയ്തിരുന്നു.ങ്കണയുമായി ഒരു ബന്ധമുണ്ടാക്കുകയെന്നാല്‍ അത് മരണത്തിന് തുല്യമാണെന്നും തന്റെ അനുഭവം അതാണെന്നും അധ്യായന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കങ്കണ അപ്രതീക്ഷിതമായി ഭ്രാന്തമായരീതിയില്‍ ദേഷ്യപ്പെടുകയും ചെയ്യുമെന്ന് സുമൻ പറഞ്ഞിരുന്നു.
സഹോദരിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പിന്തുണച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ന്റെ സഹോദരി മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്നല്ല പറഞ്ഞത്. അത്തരത്തിൽ ഒരു ട്വീറ്റ് രംഗോലി പങ്കുവെച്ചതായി കാണിച്ചുകൊണ്ട് മുന്നോട്ട് വന്നാൽ തങ്ങൾ മാപ്പ് പറയാൻ തയാറാണെന്നും താരം പറഞ്ഞിരുന്നു. കൂടാതെ നിലവിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നമ്മൾ ഉപേക്ഷിക്കണമെന്നും പകരം ഇന്ത്യയ്ക്ക് മാത്രമായി പുതിയ സോഷ്യൽ മീഡിയ ഉണ്ടാക്കണമെന്നും കങ്കണ പറയുന്നുണ്ട്.രംഗോലിക്കെതിരെ രൂക്ഷമായ വിമർശനമയിരുന്നു സോഷ്യൽമീഡിയയിലൂടെ ഉയർന്നത്.വര്‍ഗീയ വിഷം പടര്‍ത്തുന്ന മറ്റൊരു വൈറസ് ഇവിടെയുണ്ടെന്നും കങ്കണ റണൗത്തിന്റെ സഹോദരിയാണതെന്നും അവരെ ക്വാറന്റൈനിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് താരം സുമിത് കശ്യപ് രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications