twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ച് കോടി നേടിയിട്ടും ദരിദ്രനായി പോയ സുശീല്‍ കുമാര്‍, കോടിപതിയുടെ ജീവിതത്തില്‍ സംഭവിച്ചത്‌

    By Midhun Raj
    |

    ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ അവതരണത്തില്‍ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് കോന്‍ ബനേഗ കരോര്‍പതി. ജനപ്രിയ ഷോയുടെതായി സംപ്രേക്ഷണം ചെയ്ത എല്ലാം സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കോന്‍ ബനേഗ കരോര്‍പതിയുടെ മറ്റ് ഭാഷകളിലെ പതിപ്പുകളും വിജയം നേടി. ബിഗ്ബി അവതരിപ്പിക്കുന്ന ഷോയുടെ 13ാം സീസണ്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 23നാണ് സംപ്രേക്ഷണം ആരംഭിച്ചത്. 12ാം തവണയാണ് പരിപാടിയില്‍ അവതാരകനായി അമിതാഭ് ബച്ചന്‍ എത്തുന്നത്.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

    അതേസമയം ഷോ വീണ്ടും ആരംഭിച്ചതിന് പിന്നാലെ കെബിസി അഞ്ചാം സീസണില്‍ വിന്നറായ സുശീല്‍ കുമാറിന്‌റെ ജീവിതകഥ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ നടന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ട്രെന്‍ഡിംഗാവുന്നത്. ജനപ്രിയ ഷോയില്‍ അഞ്ച് കോടി രൂപ ആദ്യമായി നേടിയ മല്‍സരാര്‍ത്ഥി ആയിരുന്നു സുശീല്‍ കുമാര്‍. 2011ലാണ് കെബിസി അഞ്ചാം സീസണ്‍ സംപ്രേക്ഷണം ചെയ്തത്.

    ബീഹാറിലെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍

    ബീഹാറിലെ ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്നും എത്തിയ സുശീല്‍ കുമാര്‍ കെബിസി വിജയി ആയതോടെ അവിടത്തെ ലോക്കല്‍ സെലിബ്രിറ്റി ആയി മാറി. വിജയി ആയി മടങ്ങുമ്പോള്‍ തനിക്കൊരു ഐഎഎസ് ഉദ്യോഗസ്ഥനാവണം എന്ന സ്വപ്‌നമാണ് സുശീല്‍ കുമാറിനുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് സുശീല്‍ വിചാരിച്ചത് പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞില്ല. വിഷമ ഘട്ടങ്ങളിലൂടെയാണ് കെബിസി വിജയി കടന്നുപോയത്.

    തന്‌റെ സമ്പാദ്യം വിവേകപൂര്‍വ്വം

    തന്‌റെ സമ്പാദ്യം വിവേകപൂര്‍വ്വം നിക്ഷേപിക്കുന്നതില്‍ സുശീല്‍ കുമാര്‍ പരാജയപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സുശീല്‍ പിന്നീട് മദ്യപനത്തിന് അടിമയായി. കോടിപതി ആയതിന് ശേഷമുളള ഏതാനും വര്‍ഷങ്ങളെ ജീവിതത്തിലെ എറ്റവും മോശമായ കാലഘട്ടം എന്നാണ് സൂശീല്‍ കുമാര്‍ വിശേഷിപ്പിച്ചത്. 2015- 2016 കാലഘട്ടം സുശീലിനെ സംബന്ധിച്ച് എറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. കെബിസി വിജയി ആയതിന് ശേഷം ജീവിതത്തിലെ പുതിയ സംഭവ വികാസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് സുശീല്‍ കുമാര്‍ പറയുന്നു.

    കെബിസി വിജയി ആയ ശേഷം ഒരു ലോക്കല്‍

    കെബിസി വിജയി ആയ ശേഷം ഒരു ലോക്കല്‍ സെലിബ്രിറ്റി ആയ തന്നെ മാസത്തില്‍ പത്തും പതിനഞ്ചും ദിവസങ്ങള്‍ ബീഹാറില്‍ ഒന്നിലധികം പരിപാടികള്‍ക്ക് അതിഥിയായി ക്ഷണിച്ചു. ഇതോടെ പഠനത്തിലുളള എന്‌റെ ശ്രദ്ധ കുറഞ്ഞു. മാധ്യമങ്ങളെയും ഞാനന്ന് വളരെ ഗൗരവത്തില്‍ പരിഗണിച്ചിരുന്നു എന്ന് സുശീല്‍ പറയുന്നു. അവരുടെ മുന്നില്‍ തൊഴിലില്ലാത്ത ഒരാളായി ചിത്രീകരിക്കപ്പെടാതിരിക്കാന്‍ ഞാന്‍ വിവിധ ബിസിനസുകളില്‍ നിക്ഷേപം തുടങ്ങി. എന്നാല്‍ തുടങ്ങിവെച്ച സംരംങ്ങളെല്ലാം ഭൂരിഭാഗം പരാജയപ്പെടുകയും അതിലൂടെ സുശീലിന് ധാരാളം പണം നഷ്ടപ്പെടുകയും ചെയ്തു. കെബിസി വിജയി ആയ ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ മാസവും 50000രൂപ വെച്ച് സംഭാവന ചെയ്തിരുന്നു സുശീല്‍. എന്നാല്‍ ഇത് പലരും ദുരുപയോഗം ചെയ്യുകയും സുശീലിനെ കബളിപ്പിക്കുകയും ചെയ്തു.

    ശരിയേത് തെറ്റേത് എന്ന ബോധം നഷ്ടപ്പെട്ടതോടെ

    ശരിയേത് തെറ്റേത് എന്ന ബോധം നഷ്ടപ്പെട്ടതോടെ ഭാര്യയുമായി വരെ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും സൂശീല്‍ കുമാര്‍ ഓര്‍ത്തെടുത്തു. ഈ സമയങ്ങളില്‍ സ്ഥിര വരുമാനം കണ്ടെത്താനായി ഒരു സുഹൃത്തിനൊപ്പം കാറുകള്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു സംരംഭം ഡല്‍ഹിയില്‍ സുശീല്‍ കുമാര്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്ക് ഇടക്കിടെ യാത്രകളും ആവശ്യമായി വന്നു. അവിടെ വെച്ച് കുറെ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളെ സുശീല്‍ പരിചയപ്പെട്ടു. അവരുടെ പുതിയ ആശയങ്ങളും ചിന്താഗതികളും അടുത്തറിഞ്ഞു. എന്നാല്‍ ഈ കൂടിക്കാഴ്ചകള്‍ക്കിടെ പുകവലി, മദ്യപാനം തുടങ്ങിയ പുതിയ ദുശീലങ്ങള്‍ സുശീലിന്‌റെ ജീവിതത്തിലേക്ക് വരികയും അതിന് അടിമപ്പെടുകയും ചെയ്തു.

    ചലച്ചിത്ര നിര്‍മ്മാണത്തില്‍ വലിയ

    ചലച്ചിത്ര നിര്‍മ്മാണത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്ന സുശീല്‍ അന്ന് സിനിമകള്‍ കാണുന്നതിനായി കൂടുതല്‍ സമയം മാറ്റിവെച്ചു. എന്നാല്‍ സ്ഥിരമായുളള സുശീലിന്റെ സിനിമ കാണല്‍ ഭാര്യക്ക് അത്ര പിടിച്ചില്ല. ഒരുദിവസം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ മുറിയിലേക്ക് വരികയും ഒരു സിനിമ തന്നെ എന്തിനാണ് പലതവണ കാണുന്നതെന്ന് സുശീലിനോട് ചോദിച്ച് വഴക്കിടുകയും ചെയ്തു. അന്ന് സുശീലിനോട് മുറി വിട്ട് പുറത്തുപോവാനും ഭാര്യ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുറി വിട്ട് ഇറങ്ങിയ സമയത്താണ് ഒരു പത്രക്കാരന്‌റെ ഫോണ്‍കോള്‍ വന്നതെന്ന് സുശീല്‍ പറയുന്നു. എന്തെങ്കിലും പുതുതായി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നാണ് അയാള്‍ ചോദിച്ചത്.

    മേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യമേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യ

    ഇതിന് മറുപടിയായി എന്‌റെ സമ്മാനത്തുക

    ഇതിന് മറുപടിയായി എന്‌റെ സമ്മാനത്തുക മുഴുവന്‍ നഷ്ടപ്പെട്ടു, ഞാന്‍ രണ്ടു പശുക്കളെ വാങ്ങി. അവയുടെ പാല് വിറ്റാണ് ഇപ്പോള്‍ ഉപജീവനമാര്‍ഗം നടത്തുന്നത് എന്നാണ് സുശീല്‍ കുമാര്‍ പറഞ്ഞത്. ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അതോടെ സുശീലിനെ ആരും പരിപാടികള്‍ക്ക് വിളിക്കാതെയായി. അടുപ്പമുണ്ടായിരുന്നവരെല്ലാം സുശീലില്‍ നിന്നും അകലം പാലിക്കാന്‍ തുടങ്ങി. ഭാര്യയുമായുളള വഴക്കുകള്‍ വിവാഹ മോചനത്തോളം എത്തിയപ്പോള്‍ ആണ് സുശീല്‍ കുമാര്‍ മുംബൈയിലേക്ക് താമസം മാറിയത്. സിനിമാ നിര്‍മ്മാണം എന്ന ലക്ഷ്യത്തോടെയാണ് സുശീല്‍ മുംബൈയില്‍ എത്തിയത്. അന്ന് സാങ്കേതിക കാര്യങ്ങളെ കുറിച്ചൊന്നും സുശീലിന് വേണ്ടത്ര അറിവുണ്ടായിരുന്നില്ല.

    വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

    ഒരു നിര്‍മ്മാതാവ് ആണ് സുശീലിനോട്

    ഒരു നിര്‍മ്മാതാവ് ആണ് സുശീലിനോട് സീരിയലുകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ അന്ന് നിര്‍ദ്ദേശിച്ചത്. ഒരു ജനപ്രിയ സീരിയലിന്‌റെ നിര്‍മ്മാണത്തില്‍ സുശീല്‍ പ്രവര്‍ത്തിച്ചെങ്കിലും വൈകാതെ അയാള്‍ അസ്വസ്ഥനാവാന്‍ തുടങ്ങി. മുംബൈയില്‍ ആറുമാസം തനിച്ചുതാമസിച്ചപ്പോള്‍ ആണ് താനൊരു ചലച്ചിത്രകാരന്‍ ആവാനല്ല മുംബൈയില്‍ എത്തിയതെന്ന് സുശീലിന് മനസിലായത്. ഞാന്‍ എന്‌റെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുകയായിരുന്നു.

    ഹൃദയം പറയുന്നത് പിന്തുടര്‍ന്ന് ജീവിക്കുമ്പോള്‍ മാത്രമാണ് ജീവിതത്തില്‍ സന്തോഷമുണ്ടാവുക എന്നും സുശീല്‍ തിരിച്ചറിഞ്ഞു. പിന്നെ സുശീല്‍ വീട്ടിലേക്ക് തിരിച്ചെത്തി. പഠനം പുനരാരംഭിച്ചു. അത് നേടിയെടുക്കാന്‍ തനിക്കായി എന്നും ഒരു അധ്യാപകനാണ് ഞാനിപ്പോള്‍ എന്നും കെബിസി വിജയി കുറിച്ചു. മനസിന് സമാധാനം നല്‍കുന്ന ധാരാളം പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. 2016ല്‍ മദ്യപാനത്തോടും കഴിഞ്ഞ വര്‍ഷം പുകവലിയോടും വിടപറഞ്ഞു. ഇപ്പോള്‍ ഞാന്റെ ജീവിതം ഓരോ നിമിഷവും ആസ്വദിക്കുന്നു, സുശീല്‍ കുമാര്‍ കുറിച്ചു.

    എന്‌റെ ഒന്നുമില്ലായ്മയിലും എന്നെ ഇവള്‍ ചേര്‍ത്ത് പിടിച്ചു, അനിയത്തിയെ കുറിച്ച് സായി വിഷ്ണുഎന്‌റെ ഒന്നുമില്ലായ്മയിലും എന്നെ ഇവള്‍ ചേര്‍ത്ത് പിടിച്ചു, അനിയത്തിയെ കുറിച്ച് സായി വിഷ്ണു

    English summary
    KBC 5 Winner Sushil Kumar Became Poor Even After Won Rs 5 Crores, His Story Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X