കീർത്തി സുരേഷും ജാൻവി കപൂറും മുംബൈയിൽ!! താരപുത്രിമാരുടെ ചിത്രങ്ങൾ വൈറൽ
ചുരുങ്ങിയ സമയം കൊണ്ട് തമിഴിലും തെലുങ്കിലും ഒരുപോലെ ആരാധകരെ സൃഷ്ടിച്ച താരമാണ് കീർത്തി സുരേഷ്. മലയാള സിനിമയിൽ കൂടി ചുവട് ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയിരിക്കുകയാണ് കീർത്തി . ഇന്ത്യൻ സിനിമയിലെ ലെജന്റ് താരമായ സാവിത്രിയുടെ ജീവിത വെള്ളിത്തിരയിൽ അവതരിപ്പിച്ചതോടെ കീർത്തിയുടെ കരിയർ ഗ്രാഫ് ഉയരുകയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കീർത്തി സുരേഷും ബോളിവുഡ് താരം ജാൻവി കപൂറിന്റേയും ചിത്രങ്ങളാണ്. ജാൻവിയ്ക്കും കീർത്തിയ്ക്കുമൊപ്പം അച്ഛനും ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറുമുണ്ട്. മുംബൈയിൽ കണ്ടു മുട്ടിയ ഇവർ ഒരുമിച്ച് ആഹാരം കഴിച്ചതിനു ശേഷമാണ് പിരിഞ്ഞു പോയത്.
കീർത്തി സുരേഷിന്റെ ബോളിവുഡ് ചിത്രം ഉടൻ എത്തുകയാണ്. ബോളിവുഡിലേയ്ക്ക് താരത്തെ ജാൻവി സ്വാഗതം ചെയ്തിട്ടുണ്ട്. മഹനദി കണ്ടതിനു ശേഷം കീർത്തിയുടെ വലിയ ഫാനായി മാറിയിരിക്കുകയാണ് താനെന്നും ജാൻവി കുറിച്ചു.


Click it and Unblock the Notifications











