'താലിച്ചരടിനെ അപമാനിച്ചു, അന്യപുരുഷനൊപ്പം ചേര്‍ന്ന് അശ്ലീലനൃത്തം; ആന്റണിയ്ക്ക് വിക്കിയുടെ അവസ്ഥ വരും'
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. അമ്മ മേനക സുരേഷിന്റേയും അച്ഛന്‍ സുരേഷ് കുമാറിന്റേയും പാതയിലൂടെയാണ് കീര്‍ത്തി സിനിമയിലെത്തുന്നത്. മലയാളത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം തിരക്കുള്ള നായികയായി മാറുകയായിരുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം കീര്‍ത്തിയെ തേടിയെത്തി.
ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ് കീര്‍ത്തി. വരുണ്‍ ധവാന്‍ നായകനായ ബേബി ജോണിലൂടെയാണ് കീര്‍ത്തിയുടെ ബോളിവുഡ് എന്‍ട്രി. കഴിഞ്ഞ ദിവസമായിരുന്നു കീര്‍ത്തിയുടെ വിവാഹം നടന്നത്. ആന്റണി തട്ടില്‍ ആണ് കീര്‍ത്തിയുടെ വരന്‍. ഇരുവരും കുറേ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് പിന്നാലെ കീര്‍ത്തി ബേബി ജോണിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്തിയത് ചര്‍ച്ചയായി മാറിയിരുന്നു.

ബേബി ജോണിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മഞ്ഞച്ചരട് താലിയണിഞ്ഞാണ് കീര്‍ത്തി പ്രൊമോഷന് എത്തിയത്. വരുണ്‍ ധവാനൊപ്പവും മറ്റുമുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഹണിമൂണ്‍ പോലും മാറ്റി വച്ചാണ് കീര്‍ത്തി പ്രെമോഷന് എത്തിയത്. താരത്തിന്റെ ജോലിയോടുള്ള ആത്മാര്‍ത്ഥതയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം കീര്‍ത്തിയെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. താലിച്ചരടിനൊപ്പം ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചതിനാണ് താരം വിമര്‍ശനം നേരിടുന്നത്. വിവാഹിതയാതിന് പിന്നാലെ തന്നെ താലി ധരിച്ചു കൊണ്ട്, മറ്റൊരു പുരുഷനൊപ്പം ചേര്‍ന്നു നിന്ന് ചിത്രങ്ങള്‍ എടുക്കുന്നതും അടുത്തു പെരുമാറുന്നതുമൊക്കെ സദാചാരികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കീര്ത്തിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ ചെഗുവേര.
കീര്‍ത്തി സംസ്‌കാരത്തേയും താലിയേയും ബഹുമാനിച്ചില്ലെന്നാണ് ചെഗുവേര വിമര്‍ശിക്കുന്നത്. താലിയ്ക്ക് ഒരു ആദരവുണ്ട്. ഓരു സ്ത്രീയും മഞ്ഞച്ചരട് ഇതുപോലെയുള്ള മോശം വസ്ത്രത്തിന്റെ കൂടെ ധരിക്കില്ല. അഭിനയിക്കുമ്പോള്‍ താലി ഊരിവെക്കും. ഇത് പക്ഷെ പ്രൊമോഷന്‍ പരിപാടിയാണ്. മോശം വസ്ത്രത്തിനൊപ്പം താലി ധരിക്കുകയും വൃത്തികെട്ട രീതിയില്‍ ഡാന്‍സ് ചെയ്യുകയും ചെയ്യുന്നത് സംസ്‌കാരത്തെ അപമാനിക്കലാണെന്ന് അദ്ദേഹം പറയുന്നു.

കീര്‍ത്തിയുടെ വേഷവും ഡാന്‍സുമെല്ലാം കാണുമ്പോള്‍ അറപ്പു തോന്നുന്നു. സംസ്‌കാരത്തെ ബഹുമാനിക്കണം, അപമാനിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. കീര്‍ത്തിയുടെ അമ്മ 100 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നില്‍ പോലും അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ല. പക്ഷെ കീര്‍ത്തി ഇതിടനോടകം തന്നെ നിരവധി സിനിമകളില്‍ മോശം രംഗങ്ങള്‍ ചെയ്തു. വിവാഹത്തിന് മുമ്പും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം മറ്റൊരു നടനൊപ്പം മോശം രീതിയില്‍ പോസ് ചെയ്തിരിക്കുകയാണ്. ചിത്രങ്ങള്‍ കാണുന്നവര്‍ കരുതുക ആ നടന്‍ കീര്‍ത്തിയുടെ ഭര്‍ത്താവാണെന്നാകുമെന്നും ചെഗുവേര പറയുന്നു.
കീര്‍ത്തി ഇനിയും ഇതുപോലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കില്‍ ഉള്ള ബഹുമാനവും നഷ്ടമാകും. കീര്‍ത്തിയുടെ ഭര്‍ത്താവും വിമര്‍ശനങ്ങള്‍ നേരിടും. നയന്‍താര കാരണം ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ ഒരുപാട് പഴി കേള്‍ക്കുന്നുണ്ട്. അതേ അവസ്ഥയായിരിക്കും ആന്റണിയ്ക്കും എന്നും അദ്ദേഹം പറയുന്നുമ്ട്. ബോളിവുഡിന്റെ സംസ്‌കാരമല്ല ദക്ഷിണേന്ത്യയിലേക്ക്. അവിടെ പോയി ഡാന്‍സ് കളിച്ച് നമ്മളുടെ സംസ്‌കാരത്തെ അപമാനിക്കരുത്. കീര്‍ത്തി ചെയ്തത് വലിയ തെറ്റാണ് എന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.


Click it and Unblock the Notifications