For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാര്‍ ഗര്‍ഭിണിയാവുന്ന കാര്യത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്; ആലിയ ഭട്ട് അമ്മയാവുന്നതിനെ പറ്റി ഇഷ കോപ്പികർ

  |

  വിവാഹം കഴിയുന്നതോടെ അഭിനയം നിര്‍ത്തി പോവുന്ന നടിമാരാണ് കേരളത്തിലടക്കം ഉള്ളത്. പ്രസവിക്കുന്നതോട് കൂടി നടിമാരുടെ ഭംഗി പോവുമെന്നും പ്രചരണമുണ്ട്. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് ബോൡവുഡ് സുന്ദരിമാര്‍. അടുത്ത കാലത്തായി ബോളിവുഡിലെ മുന്‍നിര നടിമാര്‍ ഗര്‍ഭിണിയായെന്നുള്ള വാര്‍ത്തയാണ് പുറത്ത് വന്നത്.

  യഥാര്‍ഥത്തില്‍ നടിമാര്‍ അമ്മയാവുന്ന കാര്യത്തില്‍ സിനിമാമേഖലയിലും മാറ്റം വന്നതായി പറയുകയാണ് നടി ഇഷ കോപിക്കര്‍. ബോളിവുഡ് സുന്ദരി ആലിയ ഭട്ട് അടക്കമുള്ളവര്‍ അമ്മയാവാനൊരുങ്ങുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് ഇഷ മനസ് തുറന്നത്.

  നടിമാര്‍ അമ്മമാരാവുന്ന കാര്യത്തില്‍ ഈ ദശകത്തില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഒരു നടി അമ്മയാവുമ്പോള്‍ അതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന വിലക്കുകളൊക്കെ നീങ്ങിയെന്നാതണ് ശ്രദ്ധയം. ഒരു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം പഴയ ശരീരം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച ഒരുപാട് മികച്ച പ്രചോദനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നടി ആലിയ ഭട്ട് അവരുടെ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ മാതൃത്വം സ്വീകരിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

  Also Read: ആദ്യം അബോര്‍ഷനായി പോയി; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പറഞ്ഞ് നടി അനുശ്രീ

  ഇത് അടിസ്ഥാനപരമായി അവളുടെ തീരുമാനമാണ്. അതിനെ നമ്മള്‍ ബഹുമാനിക്കണം. മാത്രമല്ല ഇപ്പോള്‍ നടിമാര്‍ക്കിടയില്‍ ഗര്‍ഭധാരണം ആഘോഷിക്കപ്പെടുകയാണ്. അതിനെ കുറിച്ച് പറഞ്ഞ് ആരും നെറ്റി ചുളിക്കുന്നുമില്ല. അതൊരു സന്തോഷ വാര്‍ത്തയാണ്. ഒരു നടിയെന്ന നിലയില്‍ ഈ മാറ്റത്തെ ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ ഇഷ പറയുന്നു.

  Also Read: മഞ്ജു വാര്യരുമായി ശത്രുതയായിരുന്നോ? റിമി ടോമിയുടെ രസകരമായ ചോദ്യത്തിന് ദിവ്യ ഉണ്ണി പറഞ്ഞ മറുപടി

  ഭര്‍ത്താവ് ടിമ്മിയെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരുന്നു. 'ടിമ്മി ഒരു സംരക്ഷകനാണ്. അല്ലാതെ പൊസസ്സീവ് അല്ല. ടിമ്മി അദ്ദേഹത്തിന്റെ സൗന്ദര്യത്തില്‍ സംതൃപ്തനാണ്. എനിക്ക് ആരില്‍ നിന്നും ഭീഷണി നേരിടേണ്ടി വരാറില്ല. ഇങ്ങനെയുള്ള ഒരാളെ കിട്ടണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്റെതായിട്ടുള്ള ഇടം ഞാന്‍ ഇഷ്ടപ്പെടുന്നു. ഭര്‍ത്താവിന് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളുമുണ്ട്. ടിമ്മിയെ പോലൊരാളെ എന്റെ ജീവിതത്തില്‍ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് ഇഷ വ്യക്തമാക്കുന്നു.

  Also Read: ഒളിച്ചോടി പോയി കല്യാണം കഴിച്ചവരാണ്; 24 വർഷം ഭാര്യ-ഭർത്താക്കന്മാരായിട്ടും വേർപിരിഞ്ഞതിനെ പറ്റി താരപത്‌നി

  അഭിനയിക്കുമ്പോഴും അല്ലാത്തപ്പോഴും എനിക്കേറ്റവും കംഫര്‍ട്ടായിട്ടുള്ള സഹനടന്‍ അത് ഷാരൂഖ് ഖാനാണ്. അദ്ദേഹത്തെ കുറിച്ച് ഞാനെപ്പോഴും വാചാലയാവാറുണ്ട്. ഷാരൂഖ് ഒരു ജെന്റില്‍മാനാണ്. സമാനതകളില്ലാത്ത നര്‍മ്മബോധവും അദ്ദേഹത്തിനുണ്ട്. നല്ല കഴിവുള്ള വ്യക്തിയാണ്. വീണ്ടും ഷാരൂഖിന്റെ കൂടെ ഒരുമിച്ച് അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും ഇഷ പറയുന്നു.

  എല്ലാ മേഖലയിലും പഷപാതവും സ്വജനപക്ഷപാതവുമുണ്ട്. ബോളിവുഡും അക്കാര്യത്തില്‍ വ്യത്യസ്തമല്ല. ഉദ്ദാഹരണം പറയുകയാണെങ്കില്‍ നാളെ എന്റെ മകള്‍ അഭിനയത്തിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ അവളെ ഞാന്‍ തീര്‍ച്ചയായും സഹായിക്കാന്‍ ശ്രമിക്കും. അതിന് ശേഷമൊക്കെ അവളുടെ കഴിവാണ് അവളെ വിജയിപ്പിക്കുക. മാതാപിതാക്കള്‍ക്ക് തുടക്കത്തിലുള്ള പിന്തുണ നല്‍കാമെങ്കിലും ബാക്കി കാര്യങ്ങളൊക്കെ മക്കളെ ആശ്രയിച്ച് ഇരിക്കും. അവരത് എങ്ങനെ മുന്നോട്ട് കൊണ്ട് പോകുന്നു എന്നതിലാണ് എല്ലാമുള്ളതെന്നും- ഇഷ പറയുന്നു..

  Read more about: actress
  English summary
  Khallas Girl, Isha Koppikar Opens Up About Alia Bhatt's Pregnancy Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X