ശ്രീദേവിയുടെ മക്കളില്‍ ആദ്യം വിവാഹിതയാവുന്നത് ഇളയമകള്‍! സഹോദരിമാര്‍ തമ്മിലുള്ള തീരുമാനം, വീഡിയോ

രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്ത വരുന്നത്. ദുബായിലൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്‌റൂമില്‍ മരിച്ച് കിടക്കുകയായിരുന്നു. നടിയുടെ മരണത്തിന്റെ പേരില്‍ പല വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും മുങ്ങി മരണമാണെന്നായിരുന്നു ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.

ശ്രീദേവിയുടെ മരണം സിനിമാലോകത്ത് വലിയൊരു നഷ്ടമുണ്ടാക്കി. കുടുംബത്തിനും തീരാദുഃഖമായിരുന്നു. ശ്രീദേവി നായികയായി തിളങ്ങിയ സിനിമാലോകത്തേക്ക് മക്കള്‍ വരുന്നത് കാണാനുള്ള ഭാഗ്യവും ഇല്ലാതെയായി പോയി. ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളായ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലെത്തി.

 janvi-khushi

സഹോദരി ഖുഷി കപൂര്‍ ന്യൂയോര്‍ക്കില്‍ പഠിക്കുകയാണ്. വൈകാതെ സിനിമയിലേക്ക് തന്നെ എത്തും. ബോളിവുഡിലേക്ക് കാലെടുത്ത് വെക്കുന്നതിന് മുന്‍പ് സിനിമയെ ഗൗരവ്വമായി പഠിക്കുകയാണ് ഖുഷി. എന്നാല്‍ ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ അച്ഛനും സഹോദരിക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്നു. ലോക്ഡൗണിന് വീട്ടില്‍ ഇരിക്കുന്നതിനിടെ സഹോദരിയ്‌ക്കൊപ്പമുള്ള ജാന്‍വിയുടെ വീഡിയോ വൈറലാവുകയാണ്. ടിക് ടോക് വീഡിയോ ആണിത്. #whoisthemostlikely എന്ന ട്രെന്‍ഡിംഗ് ചലഞ്ചിന് ഉത്തരവുമായിട്ടെത്തിയതായിരുന്നു താരപുത്രിമാര്‍.

നിങ്ങളില്‍ ആരാണ് ആദ്യം വിവാഹം കഴിക്കാന്‍ സാധ്യത എന്ന ചോദ്യത്തിന് രണ്ട് പേരും നല്‍കിയ ഉത്തരം ഖുഷി എന്നായിരുന്നു. ആര്‍ക്കാണ് ആദ്യം കുഞ്ഞ് ഉണ്ടാവുക എന്ന ചോദ്യത്തിനും ഉത്തരം ഖുഷി എന്ന് തന്നെയാണ്. കൂട്ടത്തില്‍ ആര്‍ക്കാണ് മികച്ച ഫാഷന്‍ സെന്‍സ് എന്ന ചോദ്യത്തിനും ഖുഷി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് നിങ്ങളില്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ജാന്‍വിയാണെന്നാണ് ഉത്തരം.

 sreedevi

2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരിക്കുന്നത്. മകളുടെ സിനിമാ അരങ്ങേറ്റം കാണാനായിരുന്നു നടി ഏറെയും ആഗ്രഹിച്ചിരുന്നത്. ശ്രീദേവി മരിച്ചതിന് പിന്നാലെ തന്നെ മൂത്തമകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം തിയറ്ററുകളിലേക്ക് എത്തി. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കാന്‍ ജാന്‍വിയ്ക്ക് കഴിഞ്ഞിരുന്നു.

ഇനി ഖുഷി കരണ്‍ ജോഹറിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തുമെന്നാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ചാറ്റ് ഷോ യില്‍ തന്റെ സഹോദരി ബോളിവുഡില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ജാന്‍വി തന്നെ പറഞ്ഞിരുന്നു. ഈ വര്‍ഷം ചിലപ്പോള്‍ ഷൂട്ടിങ് തുടങ്ങും. കൊറോണ പശ്ചാതലത്തില്‍ ചിത്രീകരണം വൈകാനും സാധ്യതയുണ്ട്.

ഖുഷിയുടെ വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X