ഇതൊന്നും കാണാന്‍ നടി ശ്രീദേവിയ്ക്ക് ഭാഗ്യമില്ലാതെ പോയല്ലോ താരപുത്രി ഖുഷിയും സിനിമയിലേക്ക്!

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ നിരാശയിലാക്കി നടി ശ്രീദേവിയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു നടിയുടെ മരണം. സിനിമയില്‍ സജീവമായിരുന്ന ശ്രീദേവി ബാക്കി വെച്ചിട്ട് പോയ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. മൂത്തമകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രം റിലീസിനൊരുങ്ങുകയായിരുന്നു. ഇത് കാണാനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നില്ല.

ജാന്‍വി നായികയായി അഭിനയിച്ച ധടക് എന്ന ചിത്രം തിയറ്ററുകളില്‍ നല്ല അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂറും സിനിമയിലേക്ക് എത്തുകയാണ്. പ്രമുഖ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ സിനിമയിലൂടെയാണ് ഖുഷി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്.

 khushi-kapoor

കരണ്‍ ജോഹര്‍ തന്നെയാണ് ബോളിവുഡിലേക്ക് പുതിയൊരു താരപുത്രി കൂടി അരങ്ങേറ്റം നടത്തുന്ന കാര്യം വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുകയെന്നും താരം പറയുന്നു. ജോര്‍ജസ് ആന്റ് ലവ്‌ലി എന്നാണ് കരണ്‍ ഖുഷിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നടി നേഹ ധൂപിയ അവതാരകയായിരിക്കുന്ന ചാറ്റ് ഷോ യിലൂടെയാണ് കരണ്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രവും കരണിന്റേതായിരുന്നു. ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങി ബോളിവുഡിലെ യുവതാരങ്ങളെ എല്ലാം പരിചയപ്പെടുത്തിയത് കരണായിരുന്നു. ഇവരെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X