ശ്രീദേവിയ്ക്ക് ഇതൊന്നും കാണാന്‍ ഭാഗ്യമില്ല! അമ്മയ്ക്ക് പിന്നാലെ താരപുത്രി ഖുഷിയും സിനിമയിലേക്ക്!
2018 ഫെബ്രുവരി 24 നായിരുന്നു ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് നടി ശ്രീദേവിയുടെ മരണ വാര്‍ത്ത വന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ നടി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു മരിച്ചത്. കരിയറില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയ നടിയാണ് ശ്രീദേവി എങ്കിലും മക്കളുടെ ഉയര്‍ച്ച കാണാന്‍ കഴിയാതെ പോവേണ്ടി വന്നു.

ശ്രീദേവി മരിച്ചതിന് പിന്നാലെ തന്നെ മൂത്തമകള്‍ ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം തിയറ്ററുകളിലേക്ക് എത്തി. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്. ഇപ്പോഴിതാ ജാന്‍വിയ്ക്ക് പിന്നാലെ സഹോദരി ഖുഷിയും സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ബോളിവുഡില്‍ ഒത്തിരിയധികം താരങ്ങളെ കൊണ്ട് വന്ന കരണ്‍ ജോഹറാണ് ഖുഷിയെയും സിനിമയിലേക്ക് എത്തിക്കുന്നത്. നേരത്തെ ഖുഷിയുടെ സിനിമയെ കുറിച്ച് കരണ്‍ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഖുഷി തന്നെ വാര്‍ത്ത സ്ഥിതികരിച്ചിരിക്കുകയാണ്. ജാന്‍വിയും ഖുഷിയും തമ്മിലൊരു ചാറ്റ് ഷോ യിലാണ് സിനിമാ പ്രവേശനത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് വേണ്ടി ഏറെ നാളായി കരണ്‍ ജോഹറിനെ പിന്തുടരുകയാണ്. നേരത്തെ ജാന്‍വിയും അനിയത്തിയുടെ സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും കോഴ്‌സ് പഠിച്ചിരുന്നു. അടുത്ത വര്‍ഷമായിരിക്കും ഖുഷിയുടെ സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കരണ്‍ ജോഹറോ ഖുഷിയോ തയ്യാറായിട്ടില്ല.


Click it and Unblock the Notifications











