For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൈ വിടാതെ ഖുഷി!! ശ്രീദേവിയുടെ മകളുടെ മൊബൈൽ ഫോൺ ചിത്രം നോക്കൂ...

  |

  നടി ശ്രീദേവി ഓർമയായിട്ട് മാസങ്ങൾ പിന്നിടുമ്പോളും ആ വേദനയിൽ നിന്ന് ഇന്നും പൂർണ്ണ മോചിതരായിട്ടില്ല ഭർത്താവ് ബോണി കപൂറും മക്കളും. ശ്രീദേവിയുടെ വിയോഗം അത്രയധികം ചലനമാണ് ഈ കുടുംബത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴും അമ്മ തങ്ങളുടെ കൂടെയുണ്ടെന്നുള്ള വിശ്വാസത്തിലാണ് ഇവർ ജീവിക്കുന്നത്. ശ്രീദേവിയുടെ മരണം കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ഭർത്താവ് ബോണി കപൂറിനെയാണ്. തന്റെ ഉത്തരവാദിത്വങ്ങൾക്കുപരി ഒരു അമ്മയുടെ കടമയും ഇദ്ദേഹം നിർവഹിക്കുന്നുണ്ട്. മക്കൾക്കൊപ്പം എന്തിനും താങ്ങും തണലുമായി ഈ അച്ഛനും പ്രത്യക്ഷപ്പെടുന്നുണ്ട്.

  ഫേസ്ബുക്കും തീവണ്ടിയുടെ ശുചിമുറിയും ഒരുപോലെ!! ആർക്കും എന്തും പറയാം, വിമർശനവുമായി ശ്രീനിവാസൻ

  ശ്രീദേവിയെന്ന സൂപ്പർ മദറിനെ പോലെ ആകാൻ ബോണി കപൂറിനു ഒരിക്കലും സാധിക്കില്ല. എങ്കിലും തന്റെ മക്കളുടെ മുഖത്തും സന്തോഷം കൊണ്ടു വരാൻ ഈ അച്ഛൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാൽ പാപ്പാരാസികളുടെ ദൃഷ്ടിയിൽ ഇതെന്നും പതിയുന്നില്ല. അവർ പുതിയ കഥകൾ മെനയാനുള്ള തിരക്കിലാണ്. ആദ്യം മൂത്തമകൾ ജാൻവിയായിരുന്നു ഇവരുടെ ഇര . എന്നാൽ ഇപ്പോൾ ചെറിയ മകളെയാണ് ഇത്തരക്കാർ നോട്ടമിട്ടിരിക്കുന്നത്. ചില ഗോസിപ്പ് കഥകൾ ഹൃദയസ്പർശികളാകാറുണ്ട്.

  ഖുഷിയുടെ ഫോൺ

  ഖുഷിയുടെ ഫോൺ

  ശ്രീദേവിയുടെ മരണ ശേഷം പാപ്പരാസി കണ്ണുകൾ മക്കൾ ജാൻവിയ്ക്കു ഖുശിയ്ക്കും മീതെ വട്ടമിട്ട് പറക്കുകയാണ്. ഇവർ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്നു വേണ്ട സകലതും ഇവർ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇളയമകൾ ഖുശിയുടെ ഔട്ടിങ്ങ് ചിത്രം വൈറലായിരുന്നു. കൂടെ അച്ഛനോ സഹോദരിയെ ഇവർക്കൊപ്പമില്ലായിരുന്നു. എന്നാൽ ഖുശി ചിത്രത്തിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത് കയ്യുലുണ്ടായിരുന്ന മൊബൈൽ ഫോണായിരുന്നു. അതിലെ വാൾപേപ്പർ എല്ലാവരേയും വീണ്ടും സങ്കടത്തിക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഖുശിയെ തോളിലേറ്റി നിൽക്കുന്ന ശ്രീദേവിയുടെ ചിത്രമായിരുന്നു അത്.

  പ്രിയപ്പെട്ട അമ്മ

  പ്രിയപ്പെട്ട അമ്മ

  കഴിഞ്ഞ വർഷം ഖുഷിയുടെ ജന്മദിനത്തിന് മകൾക്ക് ആശംസ അറിയിച്ച് ഈ ചിത്രം ശ്രീദേവി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ഒരുപാട് പേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ സൂപ്പർ മോം എന്നാണ് ശ്രീദേവിയെ വിളിച്ചിരുന്നത്. മക്കളുടെ കാര്യത്തിൽ അത്രയ്ക്ക് ശ്രദ്ധയായിരുന്നു . പൊതുപരിപാടികൾക്കായാലും മറ്റു ചടങ്ങുകൾക്കായാലും ഭർത്താവിനും മക്കൾക്കുമൊപ്പമാണ് താരവും പ്രത്യക്ഷപ്പെടാറുള്ളത്.‌ ഇവരുടെ ഔട്ടിങ്ങ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  ആദ്യ ഇര ജാൻവി

  ആദ്യ ഇര ജാൻവി

  ശ്രീദേവി മരണത്തിനു മുൻപും ഗോസിപ്പ് കോളത്തിലെ സ്ഥിര സന്നിധ്യമായിരുന്നു ജാൻവി. താരത്തിന്റെ വസ്ത്രത്തെ വിമർശിച്ചും മറ്റും നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. എന്നാൽ അന്നൊക്കെ പിന്തുണയുമായി ശ്രീദവി എന്ന വൻമതിൽ കൂടെയുണ്ടായിരുന്നു. ഇത്തര മഞ്ഞകഥകളൊന്നും ഏറ്റിരുന്നില്ല. എന്നാൽ ഇപ്പോൾ ആ കഥ മാറി. താര പുത്രിക്കെതിരെ നിരവധി കഥകളാണ് പ്രചരിക്കുന്നത്. അതു വസ്ത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ്.

   ജാൻവിയുടെ പിറന്നാൾ

  ജാൻവിയുടെ പിറന്നാൾ

  ജാൻവിയുടെ പിറന്നാൾ ഗോസിപ്പ് കോളത്തിൽ വൻ ചർച്ചയായിരുന്നു. ശ്രീദേവി മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിലായിരുന്നു താരപുത്രിയുടെ പിറന്നാൾ. കപൂർ സഹോദരങ്ങൾ ചേർന്ന് ചെറിയ രീതിയിൽ പിറന്നാൾ ആഘോഷിച്ചിരുന്നു. എന്നാൽ ഇത് വലിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അമ്മയുടെ മരണത്തിൽ ദുഃഖമില്ലേയെന്നും പിറന്നാൾ ആഘോഷം കുറച്ചു കൂടിപ്പോയി എന്നുള്ള വിമർശനാത്മകമായ കമൻറുകളാണ് അന്ന് പുറത്തു വന്നത്

   ശ്രീദേവിയ്ക്ക് പകരം അർജുൻ കപൂർ

  ശ്രീദേവിയ്ക്ക് പകരം അർജുൻ കപൂർ

  മക്കളെ പാപ്പരാസി കണ്ണുകളിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നത് ശ്രീദേവിയെന്ന സൂപ്പർ മദറായിരുന്നു. എന്നാൽ താരത്തിന്റെ വിയോഗത്തിനു ശേഷം ഈ കടമ നിർവഹിക്കുന്നത് സഹോദരൻ അർജുൻ കപൂറാണ്. ശ്രീദേവിയുടെ മരണത്തെ തുടർന്ന് അച്ഛനും അർധസഹോദരിമാർക്കുമൊപ്പമാമ് അർജുനും ആൻഷുലയും. സഹോദരിമാർക്ക്ല എന്ത് സഹായത്തിനും ഇദ്ദേഹം ഓടിയെത്താറുണ്ട്. സഹോദരിമാർക്കെതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് തക്കതായ മറുപടിയും അർജുൻ കൊടുക്കാറുണ്ട്.

  ശരീരം ഭാഗം കാണാം

  ശരീരം ഭാഗം കാണാം

  ബോണി കപൂറും, മക്കൾ ഖുശി, ജാൻവി എന്നിവർ സഹോദരനായ അർജുൻ കപൂറിന്റെ വീട് സന്ദർശിച്ചിരുന്നു. ബോണി കപൂറും ഖുശിയും ഒന്നിച്ചെത്തിയപ്പോൾ ജാൻവി തെട്ടു പിന്നാലെ മറ്റൊരു വാഹനത്തിലായിരുന്നു എത്തിയത്. ഇതാണ് പുതിയ ഗോസിപ്പിന് ആധാരം. ജാൻവി സഹോദരന്റെ വീട്ടിൽ എത്തിയത് വളരെ മോശമായ വസ്ത്രം ധരിച്ചു കൊണ്ടാണെന്നും. ശരീരഭാഗങ്ങൾ കാണാൻ സാധിക്കുന്ന രീതിയിലാണ് വസ്ത്രം ധരിച്ചതെന്നു ഒരു ബോളിവുഡ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വാർത്ത വളരെ വേഗം തന്നെ ബോളിവുഡിൽ കത്തി പടർന്നിരിക്കുകയാണ്.

  ലജ്ജിക്കുന്നു

  ലജ്ജിക്കുന്നു

  വാർത്തയ്ക്കെതിരെ അർജുൻ‌ കപൂർ രംഗത്തെത്തിയിരുന്നു. നമ്മുടെ രാജ്യം എങ്ങനെയാണ് ചെറിയ പെൺക്കുട്ടികളെ നോക്കി കാണുന്നു എന്നതിനുളള ഉത്തമ ഉദാഹരണമാണ് ഈ വാർത്ത. ഈ വാർത്ത ലജ്ജിപ്പിക്കും വിധത്തിലുള്ളതാണെന്നും അർജുൻ കപൂർ പറഞ്ഞു. ട്വിറ്ററിലൂടെയായരുന്നു താരത്തിന്റെ പ്രതികരണം. ശ്രീദേവിയുടെ മരണ ശേഷം ഇരു കുടുംബങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലാണ്. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് അർജുൻ കപൂർ.

  English summary
  Khushi Kapoor’s mobile wallpaper will seriously make your heart melt!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X