അഭിനയിക്കാൻ പോയത് 13 സ്യൂട്ട്കേസുകളിൽ വസ്ത്രങ്ങളുമായി, എല്ലാം വീട്ടിൽ നിന്ന്; പിതാവിനെക്കുറിച്ച് ഖുഷി കപൂർ

ബോളിവുഡിലെ പ്രമുഖ നിർമാതാക്കളിലൊരാളായ ബോണി കപൂർ മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. അന്തരിച്ച ഭാര്യ നടി ശ്രീദേവിയുടെ ഓർമകൾ അഭിമുഖങ്ങളിൽ ബോണി കപൂർ പങ്കുവെക്കാറുണ്ട്. ശ്രീദേവിയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് ഇളയ മകൾ ഖുഷി കപൂറും. മൂത്ത മകൾ ജാൻവി കപൂർ ഇതിനോടകം ബോളിവുഡിലെ മുൻനിര നായിക നടിയായി മാറിക്കഴിഞ്ഞു. ആർച്ചീസ് എന്ന സിനിമയിലൂടെയായിരുന്നു ഖുഷിയുടെ തുടക്കം. രണ്ടാമത്തെ ചിത്രം ലവ്യപ റിലീസിന് ഒരുങ്ങുകയാണ്. ആമിർ ഖാന്റെ മകൻ ജുനെെദ് ഖാനാണ് ചിത്രത്തിലെ നായകൻ.

ശ്രീദേവിയുടെ മകളായതിനാൽ സിനിമാ ലോകത്തിന് വലിയ പ്രതീക്ഷ ഖുഷിയിലുണ്ട്. എന്നാൽ ആദ്യ ചിത്രം ആർച്ചീസിൽ മോശം പ്രകടനമാണ് ഖുഷി കാഴ്ച വെച്ചത്. സോഷ്യൽ മീഡിയയിൽ ഇത് ഏറെ ചർച്ചയായതുമാണ്. താര പുത്രിയായതിനാലാണ് ഖുഷിക്ക് ആദ്യ സിനിമ പരാജയപ്പെട്ടിട്ടും വീണ്ടും അവസരങ്ങൾ ലഭിക്കുന്നതെന്ന വാദമുണ്ട്. ഖുഷിയുടെ കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് പിതാവ് ബോണി കപൂർ ഒപ്പമുണ്ട്.

Khushi Kapoor

പിതാവിനെക്കുറിച്ച് ഖുഷി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വീട്ടിലെ താരമാണ് പിതാവെന്ന് ഖുഷി കപൂർ പറയുന്നു. തൂ ജൂത്തി മേ മക്കർ എന്ന സിനിമയിൽ പിതാവ് ചെറിയ വേഷം ചെയ്തപ്പോഴുണ്ടായ സംഭവവും ഖുഷി കപൂർ പങ്കുവെച്ചു. അദ്ദേഹത്തിന് ആ സിനിമയിൽ ഒരുപാട് സീനുകളില്ല. ഡൽഹിയിൽ വെച്ചായിരുന്നു ഷൂട്ട്. പെട്ടെന്ന് ഞാൻ കാണുന്നത് 13 വലിയ സ്യൂട്ട് കേസുകളാണ്. സിനിമയിൽ ധരിക്കേണ്ട വസ്ത്രങ്ങളെല്ലാം അദ്ദേഹം പാക്ക് ചെയ്തിട്ടുണ്ട്.

സ്വന്തം വസ്ത്രങ്ങളാണ് ആ സിനിമയിൽ ധരിച്ചത്. സെറ്റിൽ ഞാനദ്ദേഹത്തെ സന്ദർശിച്ചപ്പോൾ വീട്ടിൽ ധരിക്കുന്ന വസ്ത്രം തന്നെയാണ് ധരിച്ചിരിക്കുന്നത്. വളരെ ആഡംബര പ്രിയനും ശാന്തനുമാണ് പിതാവെന്ന് ഖുഷി കപൂർ പറയുന്നു. അടുത്തിടെയാണ് ബോണി കപൂർ വണ്ണം കുറച്ചതും ഹെയർ ട്രാൻസ്പ്ലാന്റേഷൻ ചെയ്തതും.

Khushi Kapoor

നിർമാണ രം​ഗത്ത് സജീവമാണ് ബോണി കപൂർ. അതേസമയം ഇദ്ദേഹത്തിന്റെ രണ്ട് മക്കൾക്കും ഇതുവരെയും അമ്മ ശ്രീദേവിയെ പോലെ പ്രേക്ഷക പ്രീതി നേടാനായിട്ടില്ല. ജാൻവി കപൂർ 2018 ലാണ് ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച സിനിമകളുണ്ടെങ്കിലും പലതും ഹിറ്റായില്ല. ഖുഷിക്ക് കരിയറിൽ മുന്നേറാനാകുമോ എന്നാണ് പ്രേക്ഷകർ നോക്കുന്നത്. ‌‌

അമ്മ ശ്രീദേവിയുടെ വിയോ​ഗം ഇന്നും ഖുഷിയെയും കുടുംബത്തെയും വിഷമിപ്പിക്കുന്നുണ്ട്. 2018 ലാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് എത്തിയതായിരുന്നു ശ്രീദേവി. മരണ കാരണം സംബന്ധിച്ച് അന്ന് അഭ്യൂഹങ്ങൾ വന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി. നടി ചെയ്ത് വെച്ച സിനിമകളിലൂടെ ഇന്നും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു.

More from Filmibeat

Read more about: boney kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X