»   » മക്കളുടെ കാര്യത്തില്‍ പ്രമുഖ നടിക്കുള്ള പേടി മാറിയില്ല! ഇളയമകള്‍ തിരഞ്ഞെടുത്ത മേഖലയും ഞെട്ടിച്ചു!

മക്കളുടെ കാര്യത്തില്‍ പ്രമുഖ നടിക്കുള്ള പേടി മാറിയില്ല! ഇളയമകള്‍ തിരഞ്ഞെടുത്ത മേഖലയും ഞെട്ടിച്ചു!

Posted By: Teresa John
Subscribe to Filmibeat Malayalam

മക്കളുടെ കാര്യത്തില്‍ ഇത്രയധികം ആകുലപ്പെടുന്ന അമ്മമാരുണ്ടോ? നടി ശ്രീദേവിയാണ് രണ്ട് പെണ്‍മക്കളുടെ കാര്യത്തില്‍ ഇത്രയധികം ആശങ്കയുമായി ജീവിക്കുന്നത്. കഴിഞ്ഞ ദിവസം മൂത്തമകള്‍ ജാന്‍വിയുടെ സിനിമയിലെ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിച്ച നടി ഇപ്പോള്‍ ഇളയമകള്‍ ഖുഷിയെക്കുറിച്ചും പറയുന്നതെന്താണെന്നറിയാമോ?

മറ്റുള്ള താരപുത്രിമാരെ പോലെ അല്ല ശ്രീദേവി മക്കളെ വളര്‍ത്തിയിരിക്കുന്നത്. രാത്രിയിലും മറ്റും പുറത്ത് പോവുന്നതിന് നിയന്ത്രണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മൂത്തമകള്‍ അഭിനയത്തിന് പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഇളയമകള്‍ക്ക് മോഡലിങ്ങിനോടാണ് താല്‍പര്യമെന്നാണ് ശ്രീദേവി പറയുന്നത്.

ഖുഷിക്ക് മോഡല്‍ ആയാല്‍ മതി

ഇളയമകള്‍ ഖുഷിക്ക് സിനിമയില്‍ അഭിനയിക്കുന്നതിനെക്കാളും മോഡല്‍ ആവുന്നതിനോടാണ് താല്‍പര്യം. എന്നാല്‍ മുമ്പ് അവള്‍ക്കൊരു ഡോക്ടര്‍ ആവണമെന്നും വക്കീലാവണമെന്നും പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ മോഡലിങ്ങിനോടാണ് താല്‍പര്യം.

പേടിയാണ്

ഇനി എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ താന്‍ പേടിയോടെ കാത്തിരിക്കുകയാണെന്നാണ് ശ്രീദേവി പറയുന്നത്.

ഖുഷിയുടെ ആശയം

ജാന്‍വി സിനിമയിലേ്ക്ക് തിരിയുമ്പോള്‍ അവളെക്കാള്‍ എല്ലാവരും സ്വഗാതം ചെയ്തത് ഖുഷിയുടെ തീരുമാനം ആയിരുന്നെന്നാണ് ശ്രീദേവി പറയുന്നത്. എന്താണെങ്കിലും തങ്ങള്‍ സന്തോഷത്തിലാണെന്നും നടി വ്യക്തമാക്കുന്നു.

ഫാഷന്‍

ഫാഷന്റെ കാര്യത്തില്‍ മക്കളാണ് തനിക്ക്് പ്രചോദനം നല്‍കുന്നതെന്നാണ് ശ്രീദേവി പറയുന്നത്. പലപ്പോഴും അവരാണ് തനിക്ക് വഴിക്കാട്ടാറുള്ളത്.

മക്കളെക്കുറിച്ച് ആശങ്കയാണ്

മക്കള്‍ പുറത്ത് പോയാല്‍ തിരിച്ചെത്തുന്നത് വരെ താന്‍ വലിയ ആശയങ്കയിലാണെന്നാണ് നടി പറയുന്നത്. മക്കളുടെ സുരക്ഷയെക്കുറിച്ചും തനിക്ക് പേടിയാണെന്നും ശ്രീദേവി പറയുന്നു.

ജാന്‍വിയുടെ സിനിമ അരങ്ങേറ്റം

ജാന്‍വി സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബോളിവുഡിലെ ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ശ്രീദേവിക്ക് താല്‍പര്യമില്ല

മക്കള്‍ സിനിമയിലെത്തുന്നതിനോട് ശ്രീദേവിക്ക് വലിയ താല്‍പര്യമില്ല. മകളെ വിവാഹിതയായി കാണുന്നതാണ് തനിക്ക് ഇഷ്ടമെന്ന് നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

English summary
Khushi Wants To Choose This Career; Sridevi Says She Is Waiting For The Shock To Happen!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam