അമ്മയുടെ സിനിമ വീട്ടില്‍ കാണിക്കില്ലായിരുന്നു! ചേച്ചിയും താനും രഹസ്യമായി കണ്ടിരുന്നുവെന്ന് ശ്രീദേവിയുടെ മകള്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരാ നിരയിലേക്ക് വളര്‍ന്ന നടിയായിരുന്നു ശ്രീദേവി. ബോളിവുഡിന് പുറമെ തമിഴിലും മലയാളത്തിലും അടക്കം പല ഭാഷകളിലും ശ്രീദേവി സജീവമായി അഭിനയിച്ചിരുന്നു. ബാലതാരമായി നാലാം വയസ്സില്‍ അഭിനയിച്ചു തുടങ്ങി പിന്നീട് 5 പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് ഒടിവിലാണ് 2018ല്‍ നടി മരണപ്പെടുന്നത്.

ദുബായിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചെങ്കിലും പിന്നീട് സ്വാഭാവിക മരണമാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഇപ്പോഴും ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് കുടുംബം.

khushi

നിര്‍മ്മാതാവ് ബോണിക്കപൂര്‍വ്വം ആയിട്ടുള്ള വിവാഹത്തിന് ശേഷം രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്തതോട് കൂടിയാണ് ശ്രീദേവി കുറച്ചുകാലം സിനിമയില്‍ നിന്ന് ഇടവേള എടുത്ത് മാറുന്നത്. മക്കള്‍ വലുതായതിനു ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമായി. ഇപ്പോള്‍ ശ്രീദേവിക്കൊപ്പം വളര്‍ന്ന് രണ്ട് പെണ്‍മക്കളും സിനിമയില്‍ സജീവമായിരിക്കുകയാണ്. മൂത്തമകള്‍ ജാന്‍വിയുടെ ആദ്യ സിനിമ ഇറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് നടി മരണപ്പെടുന്നത്. അങ്ങനെ പെണ്ണുങ്ങളുടെ സിനിമ കാണാനുള്ള ഭാഗ്യവും നടിയ്ക്ക് ഇല്ലാതായിപ്പോയി.

ഇപ്പോഴിതാ ഇളയ മകള്‍ ഖുഷി കപൂര്‍ നായികയാവുന്ന പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ച് അമ്മയെക്കുറിച്ച് താരപുത്രി പങ്കുവച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ശ്രീദേവി സ്വന്തം സിനിമകള്‍ കാണാന്‍ മക്കളായ തങ്ങളെ അനുവദിച്ചിരുന്നില്ല എന്നാണ് ഖുഷി പറയുന്നത്.

സ്‌ക്രീനില്‍ കാണുന്ന ശ്രീദേവിയായിരുന്നില്ല ജീവിതത്തില്‍. കുടുംബജീവിതം നടി അതീവ സ്വകാര്യമായി തന്നെ സൂക്ഷിച്ചു. ജീവിതത്തിന്റെ ലാളിത്യത്തിലും അടുപ്പമുള്ളവരുടെ കൂട്ടുകെട്ടിലും നടി സന്തോഷം കണ്ടെത്തി. മാത്രമല്ല തന്റെ പെണ്‍മക്കളുടെ കാര്യത്തില്‍ കര്‍ശനമായ ചില നിബന്ധനകളും നടിയ്ക്ക് ഉണ്ടായിരുന്നു. കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കാനോ നൈറ്റ് പാര്‍ട്ടികള്‍ക്ക് പോകാനോ ശ്രീദേവി മക്കളെ അനുവദിച്ചിരുന്നില്ല.

ഇത് മാത്രമല്ല സ്വന്തം സിനിമ കാണാന്‍ പോലും സമ്മതിച്ചിരുന്നില്ല. ജീവിതത്തില്‍ വളരെ നാണക്കാരിയായിരുന്നത് കൊണ്ടാണ് അമ്മ സ്വന്തം സിനിമ കാണാന്‍ അനുവദിക്കാതിരുന്നത്. അമ്മ സമ്മതിച്ചില്ലെങ്കിലും രഹസ്യമായി താനും സഹോദരിയും അമ്മയുടെ സിനിമകള്‍ കാണാറുണ്ടായിരുന്നു എന്നും ഖുഷി പറയുന്നു.

khushi

ഖുഷിയുടെ വാക്കുകളിങ്ങനെയാണ്... 'അമ്മ യഥാര്‍ത്ഥത്തില്‍ ഞങ്ങളെ അവരുടെ സിനിമകള്‍ വീട്ടില്‍ കാണാന്‍ അനുവദിച്ചിരുന്നില്ല. അത് അല്‍പ്പം കഠിനമായിരുന്നു. അത് കാണുമ്പോള്‍ അമ്മയ്ക്ക് തന്നെ നാണക്കേട് തോന്നും. അതിനാല്‍, ഞാനും ജാന്‍വിയും ഒറ്റയ്ക്ക് മുറിയില്‍ കയറി രഹസ്യമായി സിനിമ കാണുമായിരുന്നു. അങ്ങനെ ഞങ്ങള്‍ അമ്മയുടെ ഒരുപാട് സിനിമകള്‍ കണ്ടു.'

അമ്മയെ അനുകരിക്കാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയില്ലെന്നാണ് താരപുത്രി പറയുന്നത്. 'ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരാള്‍ മറ്റൊരാളുടെ പ്രകടനം അനുകരിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. ഇത് എന്റെ വേറിട്ട യാത്രയാണ്. ആയതിനാല്‍ അമ്മയുടെ പൈതൃകം തൊടാന്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല താനിപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും താരപുത്രി വെളിപ്പെടുത്തി.

നടന്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനൊപ്പമാണ് ഖുഷി കപൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൗയാപ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു മള്‍ട്ടി-സ്റ്റാര്‍ ചിത്രമാണ്. ചിത്രത്തില്‍ ഖുഷിയ്ക്ക് പുറമേ അശുതോഷ് റാണ, തന്‍വിക പാര്‍ലിക്കര്‍, കിക്കു ശാരദ എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്. 2025 ഫെബ്രുവരി 7 നാണ് ചിത്രത്തിന്റെ റിലീസ്.

More from Filmibeat

Read more about: sridevi khushi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X