ലൈവിൽ വന്ന് മുടി മുറിച്ച് നടി!! ഇത്രയും വേണ്ടായിരുന്നെന്ന് പ്രേക്ഷകർ, മുടി മുറിയ്ക്കാൻ കാരണമുണ്ട്
ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് എംഎസ് ധോണി ദ അൺട്രോൺഡ് സ്റ്റോറി. ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് കിയാര അഡ്വാനി. ധോണിയുടെ ഭാര്യയായ സാക്ഷി ധോണിയെന്ന കഥപാത്രമാണ് താരത്തെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്. സാക്ഷി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു കിയാരയെ തേടിയെത്തിയത്.
സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് കിയാര. തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചപം പുത്തൻ ഫാഷൻ ട്രെന്റിനെ കുറിച്ചും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ വേറിട്ട ഗെറ്റപ്പ് ബോളുവുഡ് ഫാഷൻ ലോകത്ത് ട്രെന്റിങ്ങിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് ഞെട്ടി നിൽക്കുകയാണ് ആരാധകർ.

കിയാരയുടെ മുടി
കിയാരയുടെ മുടി പ്രേക്ഷകരുടെ ഇടയിൽ തന്നെ വലിയ ചർച്ചയായിരുന്നു. നല്ല ഇടതൂർന്ന നീണ്ട മുടിയായിരുന്നു താരത്തിന്റേത്. പ്രേക്ഷകതരുടെ ഇടയിൽ താരത്തിന്റെ മുടി പല തവണ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിത നീണ്ട തലമുടി വെട്ടികളഞ്ഞിരിക്കുകയാണ്. അത് പ്രേക്ഷകരുടെ കൺമുന്നിൽവെച്ചായിരുന്നു താരത്തിന്റെ ഈ സാഹസം. മുടി മുറിച്ചതിന്റെ കാരണവും താരം വ്യക്തമാക്കിയിട്ടുണ്ട്.

മുടി മുറിക്കുന്നതാണ് നല്ലകാര്യം
തോളോടൊപ്പം ചേത്താണ് നടി തന്ഡറെ തലമുടി മുറിച്ചിരിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ മുടിയ്ക്ക് വേണ്ടവിധം സൂക്ഷിക്കാൻ കഴിയുന്നില്ല. മുടി ശരിയായി സൂക്ഷിക്കാൻ കഴിയാത്തത് കാരണം അത് മുറിച്ചു കളയുന്നതാണ് നല്ലതെന്ന് പറഞ്ഞു കൊണ്ടാണ് മുടി മുറിയ്ക്കുന്ന വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കിയാരയുടെ ഈ സാഹസികമായ പ്രവർത്തി പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

മുടിയിൽ ഉപയോഗിക്കുന്ന കെമിക്കൽ
മുടിയിൽ ധാരണം കെമിക്കൽ പദാർഥങ്ങൾ ഉപയോഗിക്കാറുണ്ട്. തുടച്ചയായുള്ള ഫോട്ടോ ഷൂട്ടുകൾക്കും മാറ്റുമായി മുടി ഹീറ്റ് ചെയ്യാറുണ്ട്. കൂടാതെ കെമിക്കല്ഡ കണ്ടന്റ് അടങ്ങിയ വസ്തുക്കളും മുടിയിൽ ഉപയോഗിക്കാറുണ്ട്. ഇതിനിടെ മുടിയ്ക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കഴിയുന്നതുമില്ലെന്ന് നടി വാർത്ത ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പുതിയ സ്റ്റൈൽ കലക്കി
കിയാനയുടെ പുതിയ ഗെറ്റപ്പ് കുറച്ചു പേരെ സങ്കടപ്പെടുത്തിയെങ്കിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുടി മുറിച്ചതിന് ചിലർ പരിഭവം അറിയിക്കുന്നുണ്ടെങ്കിലും ചിലർ പുതിയ ലുക്കിനെ പ്രശംസിക്കുന്നുണ്ട്. അതേസമയം ചിലർക്ക് മുടി മുറിച്ചത് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടുമില്ല. ഇത്രയും നീളമുള്ള മുടി മുറിച്ചോ എന്നുള്ള സംശയവും ഉയർത്തുന്നുണ്ട്. ആറ് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്.


Click it and Unblock the Notifications











