'ഭീതിജനകമായ അന്തരീക്ഷം'; ആ ഷൂട്ടിങ്ങ് സെറ്റില്‍ നടി പേടിച്ച് ജീവനുംകൊണ്ട് ഓടിയെന്ന് സംവിധായകന്‍

കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും മുഖ്യകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭൂല്‍ ഭൂലയ്യ 2. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂല്‍ ഭൂലയ്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ഭാഗം പ്രിയദര്‍ശന്‍ സംവിധാനം ചെയ്തപ്പോള്‍ അനീസ് ബസ്മിയാണ് രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ പ്രമുഖ ടിവി ഷോയായ കപില്‍ ശര്‍മ്മ ഷോയില്‍ അനീസ് ബസ്മി അടുത്തിടെ പങ്കെടുത്തിരുന്നു. ഒരു ഹൊറര്‍-കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം വരുന്ന മെയ് 20-നാണ് തീയറ്ററിലെത്തുന്നത്.

ഹൊറര്‍ കോമഡി ചിത്രം

ഹൊറര്‍ ചിത്രമായിരുന്നതിനാല്‍ തന്നെ പലപ്പോഴും ഷൂട്ടിനിടയില്‍ പേടിപ്പെടുത്തുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. ഒരിക്കല്‍ ഷൂട്ടിനിടയില്‍ ഉണ്ടായ ഒരു സംഭവത്തെത്തുടര്‍ന്ന് നായിക കിയാര അദ്വാനി ജീവനുംകൊണ്ട് ഓടി രക്ഷപെട്ടിട്ടുണ്ടെന്നും സംവിധായകന്‍ തുറന്നു പറയുന്നു.

ആ സംഭവത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെയാണ്: ' ആളൊഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ഒരു വലിയ മാളികയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. പേടിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു ചുറ്റിലും. ഒരാള്‍ക്ക് അവിടെ ഒറ്റയ്ക്ക് പ്രവേശിക്കാന്‍ പറ്റിയ സാഹചര്യം അല്ലായിരുന്നു. ഒപ്പം ഒരു പത്തോ പന്ത്രണ്ടോ പേരുണ്ടെങ്കിലും അകത്തു കടക്കുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കണം. അങ്ങനെ വളരെ ഭീതിജനകമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്.'

നടി പേടിച്ച് ഓടി

ഒരിക്കല്‍ കിയാരയുടെയും കാര്‍ത്തിക്കിന്റെയും ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ സംഭവം സംവിധായകന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. 'അവര്‍ക്കായി ഒരു പ്രാങ്ക് ഒപ്പിച്ചതാണെന്ന് വേണമെങ്കില്‍ പറയാം. വീടിനുള്ളില്‍ ഷൂട്ട് നടക്കുകയാണ്. ക്യാമറ അകലെ വെച്ചുള്ള ഒരു സീനായിരുന്നു അത്. കിയാരയും കാര്‍ത്തിക്കും ആ മുറിയില്‍ എന്തോ തിരയുന്ന പോലെ അഭിനയിക്കണം, അതായിരുന്നു പറഞ്ഞുകൊടുത്തിരുന്നത്. സോഫയില്‍ കുറേ ഷീറ്റുകള്‍ക്കിടയിലാണ് അവര്‍ക്ക് തിരഞ്ഞ് കണ്ടുപിടിയ്‌ക്കേണ്ട സാധനം.

അങ്ങനെ തിരയുന്നതിനിടയില്‍ ഞങ്ങള്‍ അവിടെ ഒരാളെ കൂടി കിടത്തിയിട്ടുണ്ടായിരുന്നു. അത് കാര്‍ത്തിക്കിനും കിയാരയ്ക്കും അറിയില്ലായിരുന്നു. ഇരുവരും ചേര്‍ന്ന് പുതപ്പുകളൊക്കെ മാറ്റി നോക്കുമ്പോള്‍ അതാ അവിടെ ഒരാള്‍ കിടക്കുന്നു. അതുവരെ കണ്ണടച്ച് കിടന്നയാള്‍ പെട്ടെന്ന് അവരെ നോക്കി കണ്ണുതുറന്ന് എഴുന്നേറ്റു. ഇതുകണ്ട് കിയാര പേടിച്ച് നിലവിളിച്ചു പോയി. പെട്ടെന്ന് എന്തു ചെയ്യണം എന്നറിയാതെ അവള്‍ എങ്ങോട്ടോ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.' സംവിധായകന്‍ പറയുന്നു. അന്ന് കിയാര പേടിച്ചോടിയത് കണ്ട് എല്ലാവരും കുറേ ചിരിച്ചെന്നും അദ്ദേഹം പറയുന്നു.

രണ്ടാം ഭാഗം

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ഭൂല്‍ ഭൂലയ്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ഭാഗത്ത് അക്ഷയ് കുമാര്‍, വിദ്യാ ബാലന്‍, ഷൈനി അഹൂജ, അമീഷ പട്ടേല്‍, പരേഷ് റാവല്‍, മനോജ് ജോഷി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ മേരേ ഡോല്‍നാ... എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു.

ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി രണ്ടാം ഭാഗത്തില്‍ പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. കിയാര അദ്വാനിക്കും കാര്‍ത്തിക് ആര്യനുമൊപ്പം നടി തബുവും ഒരു പ്രധാന വേഷത്തിലെത്തുന്നു. ആദ്യ ഭാഗത്തിലേത് പോലെ മഞ്ജുലികയാണ് ഇവിടെയും പ്രേതാത്മാവ്.

റിലീസ് മെയ് 20-ന്

ഭുഷന്‍ കുമാര്‍, ക്രിഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി സീരിസ് ഫിലിംസ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്യുന്നത്. സന്ദീപ് ശിരോദ്കര്‍, പ്രിതം, തനിഷ്‌ക് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

2020 ജൂലൈ 31 ന് റിലീസ് തീരുമാനിച്ച ചിത്രമായിരുന്നു ഭൂല്‍ ഭൂലയ്യ 2. എന്നാല്‍ കോവിഡും ലോക്ക് ഡൗണും മൂലം റിലീസിങ്ങ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ചിത്രം തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. മെയ് 20-ന് ലോകവ്യാപകമായി റിലീസിന് തയ്യാറെടുക്കുകയാണ് ഭൂല്‍ ഭൂലയ്യ 2.

More from Filmibeat

Read more about: kiara advani Kartik Aaryan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X