എനിക്ക് അവനെ ടിൻഡറിൽ ഇടാൻ താൽപ്പര്യമില്ല; സിദ്ധാർഥുമായുള്ള കിയാരയുടെ പ്രണയം സത്യമോ

കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും തമ്മിൽ ഡേറ്റിങ്ങിലാണെന്ന ഗോസിപ്പുകൾ വളരെക്കാലമായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഒരിക്കലും വാർത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

sidharth Malhotra, kiara advani

2021ൽ പുറത്തിറങ്ങിയ ഷേർഷാ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചിരുന്നത്. ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെടുകയും അവരുടെ പ്രശംസ നേടി എടുക്കുകയും ചെയ്തു.

'ഇന്ദൂ കി ജവാനി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് കിയാര നൽകിയ ഒരു അഭിമുഖത്തിൽ നടി തന്റെ ഡേറ്റിംഗിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവച്ചിരുന്നു.

അഭിമുഖത്തിൽ കാമുകൻ സിദ്ധാർത്ഥിനായി ഒരു ടിൻഡർ ബയോ എഴുതാൻ കിയാരയോട് ആവശ്യപ്പെട്ടപ്പോൾ, നടിയുടെ മുഖത്ത് ഒരു നാണം നിഴലിച്ചു, പക്ഷേ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള മറുപടിയാണ് അവർ പറഞ്ഞത്.

"എനിക്ക് അവനെ ടിൻഡറിൽ ഇടാൻ താൽപ്പര്യമില്ല." പ്രണയത്തിന്റെ കാര്യത്തിൽ താൻ വളരെ പഴഞ്ചൻ ആണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

"ഞാൻ ഒരു സ്ത്രീക്ക് ഒരു പുരുഷൻ എന്ന കാര്യത്തിലാണ് വിശ്വസിക്കുന്നത്. പഴയ മുത്തശ്ശിക്കഥകളിലെ പ്രണയത്തിൽ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എനിക്ക് അനുയോജ്യനായ ഒരു വ്യക്തിയെ ഡേറ്റിംഗ് ആപ്പുകളിൽ എനിക്ക് കണ്ടെത്താൻ കഴിഞ്ഞാൽ, തീർച്ചയായും അതൊരു നല്ലകാര്യമാണ്.

"ഞാൻ ദീർഘനാളത്തെ പ്രണയം ആഗ്രഹിക്കുന്ന ആളാണ്. ചില ആളുകൾക്ക്, ഞാൻ വളരെ ബോറിങ് ആയി തോന്നാം. എന്തുതന്നെ ആയാലും ഞാൻ അങ്ങനെയാണ്" ഇങ്ങനെ ആയിരിക്കും തന്റെ ടിൻഡർ ബയോ എന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി.

അതേസമയം, കിയാര അദ്വാനി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം 'ഭൂൽ ഭുലയ്യ 2' മെയ് 20 ന് റിലീസ് ചെയ്തു. ചിത്രത്തിന്റെ പ്രദർശന പരിപാടിയിൽ നിന്നുള്ള സിദിന്റെയും കിയാരയുടെയും മനോഹരമായ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഇരുവരുടെയും ആരാധകർ വളരെ ആവേശത്തോടെയാണ് ഈ ദൃശ്യങ്ങൾ ഏറ്റെടുത്തത്. ദൃശ്യങ്ങളിൽ കിയാരയെ സിദ് അഭിനന്ദിക്കുന്ന രംഗങ്ങളും ഉണ്ടായിരുന്നു.

കിയാര അടുത്തതായി അഭിനയിക്കുന്നത് രാജ് മേത്തയുടെ സംവിധാനത്തിൽ 'ജഗ്ജഗ്ഗ് ജിയോ' എന്ന ചിത്രത്തിലാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിൽ വരുൺ ധവാൻ, കിയാര അദ്വാനി, അനിൽ കപൂർ, നീതു കപൂർ, മനീഷ് പോൾ, പ്രജക്ത കോലി എന്നിവർ അഭിനയിക്കുന്നു.

ചിത്രം 2022 ജൂൺ 24-ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രാം ചരണിനൊപ്പം RC-15-ന്റെ ഷൂട്ടിംഗിലും വിക്കി കൗശലിനൊപ്പം 'ഗോവിന്ദ നാം മേര'യിലും കിയാര അഭിനയിക്കുന്നു.

Read more about: sidharth malhotra kiara advani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X