ചില്ലിംഗ് ചിത്രവുമായി കിം ശര്‍മ്മ! പ്രായം തോന്നുകയേ ഇല്ലെന്ന് ആരാധകര്‍! ഫോട്ടോ വൈറലാവുന്നു!
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇന്‍സ്്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ബോളിവുഡ് അഭിനേത്രിയായ കിം ശര്‍മ്മ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തെ കണ്ടാല്‍ പ്രായം പറയുകയേ ഇല്ലെന്നുള്ള കമന്റുകളുമുണ്ട്.
മോഡിലിംഗില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ അഭിനേത്രികള്‍ നിരവധിയുണ്ട്. അവരിലൊരാളാണ് കിം ശര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സന്തോഷവതിയായ പെണ്‍കുട്ടി എന്ന ക്യാപ്ഷനോടെയായിരുന്നു കിം ശര്‍മ്മ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ഫോട്ടോ ശ്രദ്ധ നേടിയത്. 39 കാരിയായ കിം ശര്‍മ്മയെ കണ്ടാല്‍ പ്രായം തോന്നില്ലെന്ന തരത്തിലുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

സുന്ദരവും ആകര്‍ഷണീയവുമായ ചിത്രം, ഇപ്പോള്‍ കണ്ടാല്‍ പതിനെട്ടുകാരിയെന്നാണ് തോന്നുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. നേരത്തെയും ബിക്കിനി ചിത്രവുമായി കിം ശര്‍മ്മ എത്തിയിരുന്നു. സ്വിമ്മിംഗ് പൂളിന്റെ ലാഡറിലുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. മൊഹബത്തേന്‍ എന്ന സിനിമയിലൂടെയായിരുന്നു കിം സിനിമയില്‍ അരങ്ങേറിയത്. നിരവധി അവസരങ്ങളാണ് പിന്നീട് താരത്തെ തേടിയെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം കാണാം.


Click it and Unblock the Notifications











