»   » ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി തോറ്റു പിന്മാറാതെ ബോളിവുഡ് നായികയുടെ മേക്ക് ഓവര്‍!!!

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി തോറ്റു പിന്മാറാതെ ബോളിവുഡ് നായികയുടെ മേക്ക് ഓവര്‍!!!

Posted By:
Subscribe to Filmibeat Malayalam

ജീവിതത്തില്‍ മാറ്റം വരുത്തുന്നത് സര്‍വ്വ സാധാരണമാണ്. ഭര്‍ത്താവുമായി പിണങ്ങിയതോടെയാണ് നടി കിം ശര്‍മ്മ പുതിയ ലുക്കില്‍ എത്തിയത്. എന്നാല്‍ താരത്തിന്റെ ഇങ്ങനെ ഒരു മാറ്റം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ബിസിനസുകാരനായ അലി പുന്‍ജനിയുമായുണ്ടായിരുന്ന ഏഴു വര്‍ഷം നീണ്ട ദാമ്പത്യബന്ധം ഉപേക്ഷിച്ചാണ് നടിയിപ്പോള്‍ മുംബൈയില്‍ ഒറ്റക്ക് താമസമാക്കിയിരിക്കുന്നത്. നടിയുടെ മേക്ക് ഓവറിനെക്കുറിച്ച് പ്രമുഖ മാധ്യമമായ ഡിഎന്‍എ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദാമ്പത്യത്തില്‍ വിള്ളല്‍

കിമ്മിന്റെയും ഭര്‍ത്താവിന്റെയും ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. മറ്റൊരു പെണ്ണുമായി അലിക്കുണ്ടായിരുന്ന ബന്ധമാണ് വേര്‍പിരിയലിന് കാരണമായിരിക്കുന്നത്.

വിവാഹശേഷം ഒന്നിച്ച്

വിവാഹശേഷം കിം ഭര്‍ത്താവിനൊപ്പം കെനിയയിലായിരുന്നു താമസം. എന്നാല്‍ ഇപ്പോള്‍ താരം ഒറ്റക്കാണ് താമസിക്കുന്നത്.

മറ്റൊരു സ്ത്രീക്ക് വേണ്ടി

മറ്റൊരു സ്ത്രീക്ക് വേണ്ടി കിമ്മിന്റെ ഭര്‍ത്താവ് അലി പുന്‍ജനി താരത്തെ ഒഴിവാക്കുകയായിരുന്നെന്നാണ് ഡി എന്‍ എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയ ലുക്കില്‍

ഭര്‍ത്താവ് ഉപേക്ഷിച്ചതിന് ശേഷം കിം മേക്ക് ഓവര്‍ നടത്തി പുതിയൊരാള്‍ ആയിരിക്കുകയാണ്. പഴയതിനെക്കാളും താരം ഹോട്ട് ലുക്കിലാണ് ഇപ്പോളെത്തിയിരിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകളിലായി കിം

ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന് ശേഷം കിം ശര്‍മ്മ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ പെട്ടിരിക്കുകയായിരുന്നു.

കിമ്മിന്റെ വിവാഹം

2010 ലാണ് കിമ്മും അലിയുമായിട്ടുള്ള വിവാഹം നടന്നത്. വിവാഹശേഷം അലി കെനിയയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.

ഷാരുഖ് ഖാനൊപ്പം

ഷാരുഖ് ഖാന്‍ നായകനായി എത്തിയ മൊഹബത്തിന്‍ എന്ന സിനിമയില്‍ പ്രധാന റോളില്‍ കിം അഭിനയിച്ചിരുന്നു.

ബിസിനസില്‍ നിന്നും പിന്മാറി കിം

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ പുന്‍ജനിയുടെ ഹോട്ടലുകളുടെ സിഇഒ യായിരുന്ന താരം അതില്‍ നിന്നും ഒഴിവാകുകയായിരുന്നു.

English summary
Kim Sharma is reported to have broken up with her husband Ali Punjani as he dumped her for another woman & now the actress is penniless and holed up in her Mumbai apartment.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam