ഷാരുഖ് ഖാനെ മാസങ്ങളോളം കരയിപ്പിച്ച സംഭവം; ആളുകളുടെ കമന്റ് കണ്ടാണ് താന്‍ കരഞ്ഞ് പോയതെന്ന് താരം

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ഷാരുഖ് ഖാന്‍. തൊണ്ണൂറുകളില്‍ റൊമാന്റിക് ഹീറോയായി വിലസിയിരുന്ന താരം ത്രീകോണ പ്രണയകഥ പറഞ്ഞ സിനിമകളിലടക്കം നായകനായിരുന്നു. പിന്നീട് ആക്ഷന്‍ സിനിമകളിലേക്കും ഹാസ്യത്തിലേക്കും ഒക്കെ തിരിഞ്ഞെങ്കിലും ഷാരുഖിന്റെ സിനിമാ ജീവിതം ഇടയ്ക്ക് പരാജയമായി മാറി. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത നടന്‍ വീണ്ടും സജീവമാവുകയാണ്.

ഏറ്റവും പുതിയതായി തമിഴ് സംവിധായകന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാവുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയുടെ പരാജയം ഷാരുഖിനെ വല്ലാതെ തളര്‍ത്തി കളഞ്ഞതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അക്കാലത്ത് താരം വിഷാദത്തില്‍ ആയി പോയിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍. മാത്രമല്ല ഐപിഎല്ലിലെ ഷാരുഖിന്റെ ടീമിന്റെ പരാജയവും വലിയ വേദനകള്‍ നല്‍കി. ഇതേ കുറിച്ച് ഷാരുഖ് പറഞ്ഞ വാക്കുകളിങ്ങനെയാണ്...

shahrukh-khan

വളരെ സാധാരണക്കാരനില്‍ നിന്നും സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നടനാണ് ഷാരുഖ് ഖാന്‍. ദില്‍ ദരിയ എന്ന ടെലിവിഷന്‍ സീരിസിലൂടെയാണ് നടന്‍ കരിയര്‍ ആരംഭിക്കുന്നത്. തുടക്കകാലത്ത് ഏറെ കഷ്ടപാടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പിന്നീട് ബോളിവുഡിലെ കിംഗ് ഖാനായി വളര്‍ന്നു. ഇത്രയധികം താരപദവിയില്‍ എത്തിയെങ്കിലും 'റാ വണ്‍' സിനിമയുടെ പരാജയം ഷാരുഖിനെ വല്ലാതെ തളര്‍ത്തി കളഞ്ഞു. 2012 ല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെയും ഐപിഎല്ലിന്റെ പരാജയവും തന്നെ മോശമായി ബാധിച്ചതിനെ പറ്റി അദ്ദേഹം തുറന്ന് പറഞ്ഞത്.

റാവണ്‍ സിനിമയില്‍ എനിക്ക് കുറച്ച് തെറ്റുകള്‍ പറ്റി. ആ സിനിമ ബോക്‌സോഫീസില്‍ 172 കോടി നേടിയെങ്കിലും അതൊരു തെറ്റായ സിനിമ ആയിരുന്നുവെന്നാണ് ആളുകള്‍ ഇപ്പോഴും പറയുന്നത്. മറ്റുള്ള സിനിമകളില്‍ നിന്നും അത് വ്യത്യസ്തമായിരുന്നു. അതുകൊണ്ടാണ് തെറ്റായി പോയത്. സിനിമ ഇറങ്ങിയതിന് ശേഷം മൂന്ന് മാസത്തോളം ഞാന്‍ വിഷാദത്തിലായിരുന്നു. ഇപ്പോഴും ആ വിഷമവും അസ്വസ്ഥയതും മാറിയിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. എന്നാല്‍ 15 ദിവസം മുമ്പ് ഞാന്‍ മറ്റൊരു 300 കോടി സിനിമ നിര്‍മ്മിക്കാനും അതിലൂടെ വിമര്‍ശിക്കുന്ന എല്ലാവരേയും നിശബ്ദരാക്കാനും തീരുമാനിച്ചു. അത് ദേഷ്യത്തിലോ ഭ്രാന്തിലോ അല്ല. ആ സിനിമ തെറ്റായി പോയത് നന്നായി എന്നും ഷാരുഖ് വ്യക്തമാക്കുന്നു.

shahrukh-khan

ലേശം പിരിമുറുക്കം ഉള്ള ആളുകള്‍ക്ക് ഇന്ത്യയില്‍ പറക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ആളുകളെ ബോധ്യപ്പെടുത്തുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വില്‍ക്കാന്‍ വീട്ടുകാര്‍ എന്നോട് പറഞ്ഞു. നെഗറ്റിവിറ്റി മാത്രമേ അത് കൊണ്ട് വരുന്നുള്ളു എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ എനിക്ക് വിജയിച്ച് ട്രോഫി വാങ്ങണം എന്നാണ് ആഗ്രഹം. അതുകൊണ്ട് ഞാന്‍ പിന്മാറിയില്ല. അങ്ങനെ ചെയ്യാത്തതില്‍ സന്തോഷമുണ്ട്. കാരണം ഒടുവില്‍ ഞാന്‍ വിജയിച്ചു. നാല് കൊല്ലത്തോളം എന്നെ പൂര്‍ണമായും അത് തകര്‍ത്ത് കളഞ്ഞിരുന്നു. അവര്‍ എന്റെ ഉദ്ദേശ്യങ്ങളെയും സത്യസന്ധതയെയും ചോദ്യം ചെയ്തു. അത് എന്റെ കുട്ടികളുടെ ഹൃദയം തകര്‍ത്തു.

ഞാന്‍ ബെഡില്‍ കിടന്ന് കരഞ്ഞിട്ടുണ്ട്. ചുറ്റിനും ഉള്ള നെഗറ്റിവിറ്റി എന്നെ ബാത്ത്‌റൂമില്‍ ഇരുത്തി മണിക്കൂറുകളോളം കരയിപ്പിച്ചു. രണ്ടു പ്രാവശ്യം എന്റെ കുട്ടികള്‍ ഞാന്‍ കരയുന്നത് കണ്ടു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞങ്ങള്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ തോറ്റു. ഞങ്ങള്‍ തോറ്റതിന് ഞാന്‍ കരഞ്ഞില്ല. എനിക്കറിയാം ഇതൊരു കളിയാണെന്നും നമ്മളും തോല്‍ക്കാമെന്ന്. പക്ഷേ പിറ്റേന്ന് എന്നെ കുറിച്ച് വന്ന കമന്റുകളാണ് കരയാനുണ്ടായ കാരണം. എനിക്ക് സ്‌പോര്‍ട്‌സ് ഇഷ്ടമാണ്. അണ്ടര്‍ 19 ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും ഷാരുഖ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X