'എനിക്ക് നിന്നെ കല്യാണം കഴിച്ച കൊളളാമെന്നുണ്ട്'; ഷാരൂഖ് ഖാന്‍ റിതേഷ് ദേശ്മുഖിനോട് പറഞ്ഞത്!

By Maneesha IK

ഐശ്വര്യ റായ്- പ്രീതി സിന്റ, തബു-ഫറ ഖാന്‍, കരണ്‍ ജോഹര്‍- ട്വിങ്കിള്‍ ഖന്ന, സല്‍മാന്‍ ഖാന്‍- അജയ് ദേവ്ഗണ്‍-സഞ്ജയ് ദത്ത്, അഭിഷേക് ബച്ചന്‍- ശിഖന്ദര്‍ ഖേര്‍. സോനം കപൂര്‍-ഇറ ദുബെ, ബിപാഷ ബസു- റോക്കി.എസ്, അനന്യ പാണ്ഡെ-സുഹാന ഖാന്‍ ഇങ്ങനെ നീളുന്നു ബോളിവുഡില താര സൗഹൃദങ്ങളുടെ ലിസ്റ്റ്.

അത്തരത്തില്‍ ഉളള സൗഹൃദമാണ് നടന്‍ റിതേഷ് ദേശ്മുഖിനും ഷാരുഖാനും പറയാനുളളത്. ഹേയ് ബേബി എന്ന സിനിമയിലാണ് റിതേഷ് ദേശ്മുഖും ഷാരൂഖാനും ഒന്നിച്ച് അഭിനയിച്ചത്. റീല്‍ ലൈഫിലുളള ഇവരുടെ സൗഹൃദം റിയല്‍ ലൈഫിലും വ്യാപിച്ചു.

Shah Rukh Khan

അടുത്തിടെ കിംഗ് ഖാന്‍ നടന്‍ റിതേഷ് ദേശ്മുഖ്-ജെനീലിയ ആരംഭിച്ച സസ്യാധിഷ്ഠിത ഇറച്ചി സംരംഭം ഉദ്ഘാടനം ചെയ്തിരുന്നു. ആ സമയത്ത് കിംഗ് ഖാന്‍ ഒരു ആഗ്രഹം റിതേഷിനോട് തുറന്ന് പറഞ്ഞു. അക്കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഷാരൂഖ് ഖാന്‍ ടെക്നോളജിയുടെ വലിയ ആരാധകനാണെന്ന് റിതേഷ് അറിഞ്ഞിരുന്നു.

അതിനാല്‍ താരം അദ്ദേഹത്തിന് ഒരു ഐഫോണ്‍ സമ്മാനമായി നല്‍കാമെന്ന് തീരുമാനിച്ചു. അന്ന് മുംബൈയില്‍ ആ രണ്ട് ഫോണുകള്‍ കൈവശം വെച്ച ആദ്യത്തെ ആളുകളില്‍ ഒരാളാണ് താനെന്ന് റിതേഷ് പറഞ്ഞു. അമേരിക്കയില്‍ നിന്ന് വന്ന എന്റെ ഒരു സുഹൃത്താണ് താരത്തിന് ആ രണ്ട് ഫോണുകള്‍ നല്‍കിയത്.

അങ്ങനെ ഇന്ത്യയിൽ അത് ഇറങ്ങുന്ന സമയത്ത് ഷാരൂഖ് ഖാന് താരം ആ ഐഫോണ്‍ സമ്മാനിച്ചു. അന്ന് രാത്രി തന്നെ താരത്തിന് ഫോണ്‍ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ഷാരൂഖ് ഖാന്‍ ഫോണ്‍ വിളിച്ചു. വര്‍ത്തമാനത്തിനിടെ ഷാരൂഖ് ഖാന്‍ റിതേഷിനോട് പറഞ്ഞു... 'എനിക്ക് നിന്നെ വിവാഹം കഴിച്ചാല്‍ കൊളളമെന്നുണ്ടെന്ന്. ഇതുകേട്ട് രണ്ടു പേരും നല്ല ചിരി ആയിരുന്നു'വെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു. 'ഞാനൊരു വലിയ ഷാരൂഖ് ഖാന്‍ ആരാധകനാണ്.

അതിലും വലിയ അവസരം എനിക്ക് ലഭിച്ചത് അവരുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടുമ്പോഴായിരുന്നു. പക്ഷെ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് എനിക്ക് അതിലും വലുതായിരുന്നു' എന്ന് റിതേഷ് പറഞ്ഞു.

നടനായും അവതാരകനായും പല വേഷങ്ങളില്‍ റിതേഷ് എത്തിയിട്ടുണ്ട്. ചിരിപ്പിച്ചും കോമഡി പറഞ്ഞും പ്രേക്ഷകരെ കൈക്കലാക്കാന്‍ താരത്തിന് സാധിച്ചു. ബോളിവുഡിലെ സൗഹൃദങ്ങളില്‍ വ്യത്യസ്തമായി. ആരാധനയിലൂടെ ഷാരൂഖ് ഖാന്റെ സുഹൃത്തായതാണ് റിതേഷ്. റിതേഷും ഷാരൂഖും ഹേയ് ബേബി എന്ന ചിത്രത്തിലാണ് ആദ്യമായി സ്ക്രീൻ പങ്കെടുന്നത്.

അതിന് ശേഷം ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തില്‍ റിതേഷ് പ്രധാന കഥാപാത്രമായി മാറി. ഇരുവരും സിനിമ വഴി സുഹൃത്തുക്കളായി മാറി. ഹിന്ദി, മറാത്തി സിനിമകളിലൂടെയാണ് താരം അഭിനയ ലോകത്ത് എത്തിയത്. അന്തരിച്ച രാഷ്ട്രീയ നേതാവായ വിലാസ് റാവു ദേശ്മുഖിന്റെയും വൈശാലി ദേശ്മുഖിന്റെയും മകൻ കൂടിയാണ് റിതേഷ് ദേശ്മുഖ്.

കെ. വിജയ ഭാസ്‌കര്‍ സംവിധാനം ചെയ്ത തുജെ മേരി കസം എന്ന ചിത്രത്തിലൂടെ നടി ജെനീലിയ ഡിസൂസയ്ക്കൊപ്പം ദേശ്മുഖ് ബോളിവുഡില്‍ എത്തി. ശേഷം 2004ല്‍ പുറത്തിറങ്ങിയ ഹാസ്യ ചിത്രമായ മസ്തിയിലും നിരൂപക പ്രശംസ നേടി. മസ്തിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2012 ഫെബ്രുവരി 3ന് നടി ജെനീലിയ ഡിസൂസയെ അദ്ദേഹം വിവാഹം കഴിച്ചു.

More from Filmibeat

Read more about: riteish deshmukh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X