»   » ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന കിംഗ് ഖാന്റെ മഹാഭാരതം!!! അപ്പോള്‍ രാജമൗലിയോ???

ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന കിംഗ് ഖാന്റെ മഹാഭാരതം!!! അപ്പോള്‍ രാജമൗലിയോ???

Posted By: Karhi
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലി എന്ന സംവിധായകന്‍ പ്രഖ്യാപിക്കുന്ന ഓരോ സിനിമയേയും പ്രേക്ഷകര്‍ ആകാംഷാ പൂര്‍വമാണ് കാത്തിരിക്കുന്നത്. ബാഹുബലിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം രാജമൗലി പ്രഖ്യാപിക്കുകയും ചെയ്തു. 

മഹാഭാരത കഥ പറയുന്ന ചിത്രം വന്‍ബജറ്റിലാണ് ഒരുങ്ങുക. ഇന്ത്യയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുമെന്നും പ്രതീക്ഷിക്കുന്നു.

ബാഹുബലിയേക്കാള്‍ വലുതായി മഹാഭാരതം നിര്‍മിക്കുകയാണ് തന്റെ സ്വപ്‌ന പദ്ധതിയെന്ന് ഷാരുഖ് ഖാന്‍ വ്യക്തമാക്കുകയുണ്ടായി. സ്വപന് പദ്ധിയേക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഇത്തരം ഒരു മറുപടി നല്‍കിയത്.

മഹാഭാരതം സ്‌ക്രീനില്‍ അവതരിപ്പിക്കുകായാണ് തന്റെ സ്വപ്‌നം. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കണം അത്. എന്നാല്‍ അതിനുള്ള ബജറ്റ് തന്റെ കയ്യിലില്ലെന്നും താരം വ്യക്തമാക്കി.

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മഹാഭാരതം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഷാരഖ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. തന്റെ സ്വപ്‌ന സിനിമ നിര്‍മിക്കാന്‍ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള നിര്‍മാതാക്കളെയാണ് താരം പ്രതീക്ഷിക്കുന്നത്.

ബാഹുബലിയക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് മഹാഭാരതം. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. നാനൂറ് കോടിയാണ് ചിത്രത്തിന് ബജറ്റ് പ്രതീക്ഷിക്കുന്നത്.

കിംഗ് ഖാന്‍ തന്റെ സ്വപ്‌ന ചിത്രത്തേക്കുറിച്ച് വെളിപ്പെടുത്തിയെങ്കിലും ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുന്നതെന്ന കാര്യമടക്കം മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. രാജമൗലി ചിത്രം പ്രഖ്യാപിച്ചതിനാല്‍ ഷാരുഖ് അതിനൊപ്പം സഹരിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

രാജമൗലിയുടെ മഹാഭാരതത്തില്‍ കര്‍ണനായി ഷാരുഖ് ഖാനായിരിക്കും അഭിനയിക്കുകയെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ തന്റെ സ്വപ്‌ന ചിത്രത്തില്‍ ഏത് കഥാപാത്രമായിരിക്കും അഭിനയിക്കുകയെന്ന കാര്യവും ഷാരുഖ് വ്യക്തമാക്കിയിട്ടില്ല. രണ്ട് മഹഭാരതവും ഒന്നായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
'It's my dream to make the Mahabharat for the screen. It's been for years now. But I don't think I have the budget to do that. I would love to do it, but I don't think I could afford to. Unless I collaborate. But not with Indian producers, Shah Rukh says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam