അന്ന് ഞാൻ മറ്റൊരു പ്രണയത്തിലാണ്; ആമിറുമായി അടുത്തതിങ്ങനെ; നടന്റെ ഡിവോഴ്സിന് കാരണം താനല്ലെന്ന് കിരൺ
ബോളിവുഡിൽ ആമിർ ഖാന്റെ വ്യക്തി ജീവിതം മിക്കപ്പോഴും ചർച്ചയാകാറുണ്ട്. കരിയറിൽ പെർഫെക്ഷനിസ്റ്റായ ആമിറിന് ജീവിതത്തിൽ പലപ്പോഴും പാളിച്ചകൾ പറ്റിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. കരിയറിലെ തിരക്കുകൾ കാരണം മക്കൾക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടിയിരുന്നില്ലെന്ന് അടുത്തിടെയാണ് നടൻ തുറന്ന് പറഞ്ഞത്. ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷമെടുത്ത ഇടവേള മക്കൾക്കൊപ്പം ചെലവഴിക്കാൻ നടൻ തീരുമാനിച്ചു.
ഇറ ഖാൻ, റീന ദത്ത എന്നിവരാണ് ആമിറിന് ആദ്യ ഭാര്യ റീന ദത്തയിൽ പിറന്ന മക്കൾ. രണ്ടാം ഭാര്യ കിരൺ റാവുവിൽ ആസാദ് എന്ന മകനും പിറന്നു. സറൊഗസി വഴിയാണ് ആമിറും കിരണും മകനെ സ്വീകരിച്ചത്. റീന ദത്തയുമായി വേർപിരിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിലാണ് ആമിറും കിരണും വിവാഹിതരായത്. 2002 ലാണ് ആമിറും റീനയും വേർപിരിയുന്നത്. 2005 ൽ കിരൺ ആമിറിന്റെ ഭാര്യയായി.

അന്ന് ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. കിരൺ റാവു കാരണമാണ് ആമിറും റീനയും വേർപിരിഞ്ഞതെന്നായിരുന്നു സംസാരം. ആമിർ നായകനായ ലഗാൻ എന്ന സിനിമയിൽ സഹ സംവിധായികയായി കിരൺ റാവു പ്രവർത്തിച്ചിട്ടുണ്ട്. അന്ന് ആമിറും റീനയും വിവാഹമോചനത്തിന്റെ വക്കിലാണ്. ഈ വസ്തുതയും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
ഇപ്പോഴിതാ അന്നുണ്ടായ ഗോസിപ്പുകളെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് കിരൺ റാവു. ലഗാൻ സിനിമയുടെ സമയത്ത് താനും ആമിറും തമ്മിൽ വളരെ കുറച്ച് മാത്രമേ ഇടപഴകിയിട്ടുള്ളൂയെന്നും 2004 ലാണ് ആമിറും താനും പ്രണയത്തിലാകുന്നതെന്നും കിരൺ റാവു വ്യക്തമാക്കി. 2001 ലാണ് ലഗാൻ റിലീസ് ചെയ്യുന്നത്. 'ലഗാനിടെയാണ് ആമിറും താനും അടുത്തതെന്നാണ് പലരും കരുതുന്നത്. പക്ഷെ അങ്ങനെയല്ല. സ്വേഡ്സ് എന്ന സിനിമയ്ക്കിടെയാണത് നടന്നത്'

'ആമിർ അന്ന് മംഗൾ പാണ്ഡെയുടെ ഷൂട്ടിംഗിന് പോവുകയാണ്. സ്വേഡ്സിന്റെ സംവിധായകൻ അഷ്തൊഷ് ഗൗരിക്കറിനൊപ്പം ചില പരസ്യങ്ങൾ ഞങ്ങൾ ഷൂട്ട് ചെയ്തു. ലഗാന് ശേഷം അന്നാണ് ആമിറും ഞാനും റി കണക്ട് ആയത്. ലഗാന്റെ സമയത്ത് വല്ലപ്പോഴുമേ ആമിറിനോട് സംസാരിച്ചിട്ടുള്ളൂ. ലഗാന്റെ സമയത്ത് താൻ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു'
2004 ൽ ഞാനും ആമിറും ഒരുമിച്ചെത്തിയപ്പോൾ പലരും കരുതിയത് ഇത് തുടങ്ങിയത് ലഗാന്റെ സമയത്താണെന്നും ഡിവോഴ്സിന് ഈ ബന്ധം കാരണമായെന്നും ആണ്. എന്നാൽ സത്യമതല്ലെന്നും കിരൺ റാവു തുറന്ന് പറഞ്ഞു. അഷ്തൗഷ് ഗൗരിക്കർ സംവിധാനം ചെയ്ത സ്വേഡ്സിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരൺ റാവു.
ആമിറിനൊപ്പം കപ്പിൾസ് കൗൺസിംഗിന് പോയതിനെക്കുറിച്ചും കിരൺ റാവു സംസാരിച്ചു. മറ്റൊരു ബന്ധത്തിലായിരുന്ന ആളെ വിവാഹം ചെയ്യുമ്പോൾ വിവാഹ ബന്ധത്തെ അത് ബാധിക്കും. ഇതിൽ ഞാൻ ആളുകൾക്ക് കപ്പിൾസ് കൗൺസിലിംഗ് ശക്തമായി നിർദ്ദേശിക്കുന്നു. ആമിറും ഞാനും കപ്പിൾ കൗൺസിംഗ് ചെയ്തു.
അത് തങ്ങൾക്ക് ഉപകരിച്ചിട്ടുണ്ടെന്നും കിരൺ റാവു വ്യക്തമാക്കി. 2021 ലാണ് ആമിറും കിരൺ റാവുവും വേർപിരിയുന്നത്. രമ്യമായി പിരിഞ്ഞ ഇരുവരും ഇന്നും സൗഹൃദം നിലനിർത്തുന്നു. കുടുംബത്തിലെ വിശേഷ ദിവസങ്ങളിലെല്ലാം ഇവർ ഒരുമിച്ചെത്താറുണ്ട്. ആമിറിന്റെ ആദ്യ ബന്ധത്തിലെ മകൾ ഇറ ഖാന്റെ വിവാഹത്തിന് നിറ സാന്നിധ്യമായി കിരൺ റാവു ഉണ്ടായിരുന്നു.


Click it and Unblock the Notifications