പിരിഞ്ഞ ശേഷം ആമിറിന് മനസിലായി; മുകളിലും താഴെയുമാണ്; മകനെ അച്ഛനൊപ്പം വിടാം; കിരൺ റാവു

നടൻ ആമിർ ഖാന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും ആമിർ തന്റെ രണ്ട് മുൻ ഭാര്യമാരുമായി തുടരുന്ന സൗഹൃദവും സ്നേഹവും പലരെയും അമ്പരപ്പിക്കുന്നു. റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. 1986 ലായിരുന്നു വിവാഹം. വീട്ടുകാർ എതിർത്തത് മൂലം ഒളിച്ചോടി പോയി വിവാഹം ചെയ്ത ഇരുവരും വർഷങ്ങൾക്കിപ്പുറം അകലുകയാണുണ്ടായത്. ഇതേ സാഹചര്യമായിരുന്നു നടൻ‌ രണ്ടാമത് വിവാഹം ചെയ്തപ്പോഴും.

സംവിധായിക കിരൺ റാവുവുമായി അടുത്ത നടൻ 2005 ൽ വീണ്ടും വിവാഹിതനായി. എന്നാൽ 15 വർഷം നീണ്ട വിവാഹ ജീവിതത്തിന് ശേഷം ഇവർ വേർപിരിഞ്ഞു. രണ്ട് ഭാര്യമാരിലായി മൂന്ന് മക്കൾ ആമിറിനുണ്ട്. ഇറ ഖാൻ, ജുനൈദ് ഖാൻ എന്നിവരാണ് ആമിറിനും റീന ദത്തയ്ക്കും പിറന്നവർ. ആസാദ് എന്നാണ് കിരൺ റാവുനിനും ആമിറിനും ജനിച്ച മകന്റെ പേര്. കരിയറിലെ തിരക്കുകൾ കാരണം പലപ്പോഴും മക്കളുടെ കാര്യങ്ങൾ നോക്കാൻ ആമിറിന് സാധിച്ചിട്ടില്ല.

Aamir Khan  Kiran Rao

അടുത്ത കാലത്തായി നടൻ വലിയ ഇടവേള കരിയറിലെടുത്തു. ഈ സമയം മക്കൾക്കൊപ്പം ചെലവഴിക്കാൻ താരം ശ്രദ്ധിച്ചു. ഇറ ഖാന്റെയും ജുനെെദ് ഖാന്റെയും കുട്ടിക്കാലത്ത് ഒപ്പമില്ലാതിരുന്നതിന്റെ വിഷമം ആമിറിനുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ ആമിർ മടിക്കാറില്ല.

ഇപ്പോഴിതാ ആമിറിനെക്കുറിച്ച് സംസാരിക്കുകയാണ് കിരൺ റാവു. മകൻ ആസാദിന്റെ കാര്യങ്ങളിൽ ആമിർ ഉത്തരവാദിത്വം കാണിച്ച് തുടങ്ങിയത് വേർപിരിയലിന് ശേഷമാണെന്ന് കിരൺ റാവു പറയുന്നു. അദ്ദേഹം തിരക്കുള്ള അച്ഛനാണ്. ഞങ്ങൾ വിവാഹിതരായിരുന്ന കാലത്തും പ്രെെമറി പാരന്റിം​ഗിന്റെ പല കാര്യങ്ങളും ഞാനാണ് നോക്കിയത്. പിരിയുകയും പിന്നീട് വിവാഹ മോചിതരാവുകയും ചെയ്തപ്പോൾ മകന്റെ ജീവിതത്തിൽ തനിക്കെത്ര പ്രാധാന്യമുണ്ടെന്ന് ആമിർ മനസിലാക്കിയെന്ന് തോന്നുന്നു.

Aamir Khan  Kiran Rao

കാരണം ഒരുമിച്ച് ഒരു വീട്ടിൽ കഴിയുമ്പോൾ ഇതെല്ലാം എങ്ങനെയെങ്കിലും മാനേജ് ചെയ്ത് പോകും. പക്ഷെ ഇപ്പോൾ ആസാദിന് വേണ്ടി സമയം കണ്ടെത്തേണ്ടത് ഇപ്പോൾ ബോധപൂർവമെടുക്കേണ്ട തീരുമാനമാണെന്നും കിരൺ റാവു പറഞ്ഞു. വേർപിരിയലിന് ശേഷം പാരന്റിം​ഗ് എളുപ്പമാണ്. ഞങ്ങൾ മുകളിലും താഴെയുമായാണ് താമസിക്കുന്നത്. ഞങ്ങൾ ദൂരെയല്ല.

ആസാദ് ഇപ്പോൾ കൂടുതൽ സമയം അച്ഛനോടൊപ്പം ആസ്വദിക്കുന്നു. ഇപ്പോൾ ആസാദിനെ ആമിറിനൊപ്പം വിട്ട് തനിക്ക് വിശ്രമിക്കാമെന്നും കിരൺ റാവു പറഞ്ഞു. ലാൽ സിം​ഗ് ഛദ്ദയാണ് ആമിർ ഖാന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് ആമിർ ഖാൻ. മറുവശത്ത് കിരൺ റാവു ലാപത്ത ലേഡീസ് എന്ന സിനിമയിലൂടെ ഏറെക്കാലത്തിന് ശേഷം സംവിധാന രം​ഗത്തേക്ക് തിരിച്ചെത്തി. വൻ ജനപ്രീതി നേടിയ ലാപത്ത ലേഡീസ് നിർമ്മിച്ചത് ആമിർ ഖാനും ചേർന്നാണ്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X