കാമുകി ആദിത്യ ഷെട്ടിയ്ക്ക് പിറന്നാൾ ആശംസയുമായി ക്രിക്കറ്റ് താരം കെഎൽ രാഹുൽ, ചിത്രം വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും ബോളിവുഡ് നടിയും സുനിൽ ഷെട്ടിയുടെ മകളുമായ ആദിത്യഷെട്ടിയുമായുള്ള പ്രണയകഥ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഡിന്നർ ഡേറ്റ് ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ താരങ്ങൾ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല . ഇപ്പേൾ വീണ്ടും രാഹുൽ- ആദിത്യ പ്രണയകഥ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നവംബർ5 നായിരുന്നു ആദിത്യയുടെ 28ാം പിറന്നാൾ . സ്പെഷ്യൽ പിറന്നാൾ ആശംസ നേർന്ന് രാഹുലും രംഗത്തെത്തിയിരുന്നു. ആദിത്യയുമായുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് രാഹുൽ പിറന്നാൾ ആശംസ നേർന്നത്.

adithya-rahul

ഭ്രാന്തൻകുട്ടിക്ക് ജന്മദിനാശംസകൾ എന്നായിരുന്നു രാഹുൽ ചിത്രത്തിനോടൊപ്പം കുറിച്ചത്. താരങ്ങളുടെ ചിത്രങ്ങൾ ഗോസിപ്പ് കോളങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. ലവ് ഇമോജിയാണ് രാഹുലിന് മറുപടിയായി ആദിത്യ നൽകിയത്. നടിക്ക് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. മകൾക്ക് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്ന് അച്ഛൻ സുനിൽ ഷെട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

മകളുടെ പ്രണയത്തിന് പൂർണ്ണ പിന്തുണയാണ് സുനിൽ ഷെട്ടിയുടെ ഭാഗത്ത് നിന്നുുള്ളത്. സമയം മാറിക്കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടമെന്താണെന്ന് ഇപ്പോള്‍ തനിക്കറിയാം. മകന്‍ അഹാന്റെ കൂട്ടുകാരിയെ തനിക്ക് ഇഷ്ടമാണ്. മകള്‍ ആദിത്യ ഇപ്പോള്‍ അടുപ്പം പുലര്‍ത്തുന്നയാളെയും താന്‍ ഇഷ്ടപ്പെടുന്നു. ഇക്കാര്യത്തില്‍ തനിക്കൊരു പ്രശ്‌നവുമില്ല. ഭാര്യ മാനയ്ക്കും എതിര്‍പ്പൊന്നുമില്ല, അവള്‍ ഹാപ്പിയാണെന്നും സുനില്‍ ഷെട്ടി നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

രാഹുലും ആദിത്യയുടേയും ഒരുമിച്ചായിരുന്നു 2020 ലെ ന്യൂഇയർ ആഘോഷിച്ചത്. തായ്‌ലാന്‍ഡില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. . ഇരുവരെയും കൂടാതെ അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ആദിത്യയോടൊപ്പമുള്ള ചിത്രം രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. . എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

രാഹുൽ ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: athiya shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X