'പ്ലാസ്റ്റിക്ക് സർജറിക്ക് ശേഷം സിനിമാക്കാർ എന്നെ അകറ്റി നിർത്തി'; അനുഭവം പറഞ്ഞ് കൊയ്‌ന മിത്ര

സിനിമാ മേഖലയിൽ ശോഭിക്കാനും സൗന്ദര്യം വർധിപ്പിക്കാനുമായി അഭിനേതാക്കൾ ചിലപ്പോഴെല്ലാം പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയരാകാറുണ്ട്. ബോളിവുഡ് താര സുന്ദരികളാണ് സൗന്ദര്യം വർധിപ്പിക്കാനായി പലപ്പോഴും പ്ലാസ്റ്റിക്ക് സർജറി നടത്തുന്നത്. വളരെ ചിലവേറിയ പ്രക്രിയ കൂടിയാണ് പ്ലാസ്റ്റിക്ക് സർജറി. ദീപിക പദുകോൺ, അനുഷ്ക ശർമ, കരീന കപൂർ തുടങ്ങിയ താരങ്ങൾ ഇത്തരത്തിൽ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയരായവരാണെന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന കഥകൾ.

സ്മൈല്‌ കറക്ഷൻ, മൂക്കിന് ഭം​ഗി വർ‌ധിപ്പിക്കാനുള്ള ചികിത്സകൾ എന്നിവയും താരങ്ങൾ ചെയ്യാറുണ്ട്. അക്കൂട്ടത്തിൽ ബോളിവുഡിൽ നിന്നും പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയയായ താരമാണ് കൊയ്ന മിത്ര. അതേസമയം കൊയ്ന മിത്ര മാത്രമാണ് താൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ച ഒരേ ഒരു താരം എന്നതും ശ്രദ്ധയമാണ്. പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയയായ ശേഷം സിനിമാ മേഖലയിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ട അവ​ഗണനകളേയും കളിയാക്കലുകളേയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കൊയ്ന മിത്ര.

സമൂഹവും സിനിമാക്കാരും ആക്രമിച്ചു

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരസുന്ദരിയുടെ വെളിപ്പെടുത്തൽ. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന്റെ പേരില്‍ താന്‍ വര്‍ഷങ്ങളോളം ആക്രമിക്കപ്പെട്ടപ്പോള്‍ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും നടി കൊയ്‌ന മിത്ര പറയുന്നു. സര്‍ജറി ചെയ്തുവെന്ന വെളിപ്പെടുത്തല്‍ തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും കൊയ്‌ന മിത്ര പറയുന്നു. 'സിനിമയിലെ കീഴ്‌വഴക്കങ്ങളൊന്നും എനിക്ക് അറിയുമായിരുന്നില്ല. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമല്ല ഞാന്‍. സര്‍ജറിയെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ പാടില്ലെന്നൊന്നും എനിക്കറിയില്ലായിരുന്നു. അതിന് ശേഷം മോശം ട്രോളുകള്‍ നിറഞ്ഞ ആക്രമണമായിരുന്നു. എന്നെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതോടെ സിനിമാ പ്രവര്‍ത്തകര്‍ എന്നില്‍ നിന്ന് അകലം പാലിക്കുവാന്‍ തുടങ്ങി.'

എന്റെ ശരീരത്തെ കുറിച്ച് ആരും ആ‌ശങ്കപ്പെടേണ്ട

'അതെന്റെ ജോലിയെ ബാധിച്ചു. ആരും പിന്തുണയ്ക്കാനില്ലായിരുന്നു. അത് വല്ലാത്ത വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. സര്‍ജറി ചെയ്തതില്‍ എനിക്ക് യാതൊരു കുറ്റബോധവുമില്ല. അതെന്റെ തീരുമാനമായിരുന്നു. എന്റെ ജീവിതം... എന്റെ മുഖം. അതില്‍ മറ്റുള്ളവര്‍ എന്തിന് ആശങ്കപ്പെടണം' കൊയ്ന മിത്ര ചോദിക്കുന്നു. കൊയ്നയ്ക്ക് ചെയ്ത പ്ലാസ്റ്റിക്ക് സർജറി പരാജയപ്പെട്ടുവെന്ന തരത്തിലാണ് അന്ന് വാർത്തകൾ വന്നിരുന്നത്. എന്നാൽ യാഥാർഥ്യം അതല്ലെന്നും കൊയ്ന പറയുന്നു. 'എന്റെ മുഖത്തെ എല്ലിന് വീക്കമുണ്ടായിരുന്നു. കാലിന് പൊട്ടൽ സംഭവിച്ചാൽ‌ അസ്ഥി ശരിയാക്കാൻ ആറ് മാസമെടുക്കും. തുടർന്ന് കാലിന് മരവിപ്പും വീക്കവും സംഭവിക്കും. സുഖം പ്രാപിക്കാൻ ഏകദേശം ഒന്നര വർഷമെടുക്കും. അതേപോലെയാണ് എനിക്ക് സംഭവിച്ചതും. ശസ്ത്രക്രിയ പരാജയമായിരുന്നില്ല. ഒരു വലിയ ഇംപ്ലാന്റ് സർജറി ആയിരുന്നില്ല ഞാൻ നടത്തിയത്. ഒരു തിരുത്തൽ ശസ്ത്രക്രിയയായിരുന്നു. പക്ഷേ എന്റെ ശരീരം അതിനോട് ഡോക്ടർമാർ പ്രതീക്ഷിച്ചപോലെയല്ല പ്രതികരിച്ചത്. ഇത് എന്റെ ആദ്യ പ്ലാസ്റ്റിക്ക് സർജറി അനുഭവമായിരുന്നു‌. അതിനാൽ എന്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു' കൊയ്ന കൂട്ടിച്ചേർ‌ത്തു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
നൃത്ത പഠനത്തിൽ കൊയ്ന മിത്ര

താരം പ്ലാസ്റ്റിക്ക് സർജറി നടത്തിയപ്പോൾ ശരീരം ശരിയായ രീതിയിൽ‌ പ്രവർത്തിക്കാതിരുന്നതിനാൽ കൊയ്ന നാളുകളോളം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. റോഡ് എന്ന ചിത്രത്തിലൂടെയായിരുന്നു കൊയ്‌ന മിത്രയുടെ അരങ്ങേറ്റം. ധൂള്‍, അയന്‍ എന്നീ ചിത്രങ്ങളില്‍ നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. 2015ന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കൊയ്‌ന മിത്ര ഇപ്പോള്‍ അമേരിക്കയിലാണ് ജീവിക്കുന്നത്. നൃത്ത പഠനത്തിനായാണ് താന്‍ സിനിമയില്‍ നിന്ന് മാറി നിന്നതെന്ന് കൊയ്‌ന പറഞ്ഞിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X