For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെക്സിൽ റോൾ പ്ലേ ചെയ്തിട്ടുണ്ടോയെന്ന് ചോദ്യം; കിയാര നൽകിയ മറുപടി ഇങ്ങനെ

  |

  ബോളിവുഡിൽ ഹിറ്റ് ടോക് ഷോയായി മുന്നേറുകയാണ് കോഫി വിത്ത് കരൺ. ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ഷോയ്ക്ക് വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ബി ടൗണിലെ ​ഗോസിപ്പുകളുടെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും എല്ലാം കേന്ദ്രമായാണ് കോഫി വിത്ത് കരൺ അറിയപ്പെടുന്നത്.

  പ്രമുഖ താരങ്ങളുമായെല്ലാം അടുത്ത ബന്ധമുള്ള കരൺ ജോഹറാണ് ഷോ നടത്തുന്നതിനെന്നാൽ തന്നെ ഒട്ടു മിക്ക പ്രമുഖ താരങ്ങളും ഷോയിൽ അതിഥികളായെത്തുന്നു. അപ്രിയ സത്യങ്ങളും രഹസ്യങ്ങളുമെല്ലാം താരങ്ങളെക്കൊണ്ട് പറയിപ്പിക്കാനും കരണിന് കഴിയുന്നു.

  അതേസമയം വലിയ തോതിൽ വിമർശനവും ഷോ നേരിടുന്നുണ്ട്. ലൈം​ഗികതയാണ് കോഫി വിത്ത് കരണിൽ കരണിന് സംസാരിക്കാനുള്ള ഏക വിഷയമെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. കരണാവട്ടെ ഇതൊക്ക ഒരു ഫൺ ഷോയുടെ ഭാ​ഗമാണെന്ന് പറഞ്ഞു ഇത്തരം വിമർശനങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നു.

  Also Read: ഉണ്ണി മുകുന്ദനാണോ ക്രഷ്, കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞോ?, മറുപടിയുമായി മാളവിക ജയറാം

  ഇപ്പോഴിതാ കിയാര അദ്വാനിയും ഷാഹിദ് കപൂറും അതിഥികൾ ആയെത്തിയ എപ്പിസോഡിലും സമാന സന്ദർഭമുണ്ടായി. സെക്സിലെ റോൾ പ്ലേ സംബന്ധിച്ചായിരുന്നു കരണിന്റെ ചോദ്യം. റോൾ പ്ലേ ചെയ്തിട്ടുണ്ടെന്ന് ഷാഹിദ് പറഞ്ഞപ്പോൾ കരൺ കിയാരയോടും ഇതേ പറ്റി ചോദിച്ചു. കള്ളനും പൊലീസും പോലെ കിയാര സെക്സിൽ റോൾ പ്ലേ ചെയ്തിട്ടുണ്ടോ എന്നായിരുന്നു കരണിന്റെ ചോദ്യം.

  എന്റെ അമ്മ ഈ ഷോ കാണും എന്നാണ് ചിരിച്ചു കൊണ്ട് കിയാര നൽകിയ മറുപടി. അമ്മ ഇപ്പോഴും നീ വിർജിനാണെന്നാണോ കരുതുന്നതെന്നായി കരണിന്റെ അടുത്ത ചോദ്യം. ഞാനങ്ങനെ പ്രതീക്ഷിക്കുന്നു എന്നായിരുന്നു കിയാരയുടെ മറുപടി. നടിയുടെ കാമുകനെന്ന് പറയപ്പെടുന്ന നടൻ സിദ്ധാർത്ഥ് മൽഹോത്രയും ഷോയിലെ ചർച്ചാ വിഷയം ആയി. സിദ്ധാർത്ഥിനെ ആദ്യം കണ്ടുമുട്ടിയതുൾപ്പെടെയുള്ള കാര്യങ്ങൾ കിയാര സംസാരിച്ചു.

  Also Read: ഒരു കുഞ്ഞതിഥി കൂടി, 15-ാം വിവാഹവാർഷിക ദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് നടൻ നരേൻ

  നേരത്തെ കോഫി വിത്ത് കരണിനെ സംബന്ധിച്ച് നടി തപ്സി പന്നുവും പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് കോഫി വിത്ത് കരണിലേക്ക് ക്ഷണം ലഭിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു തപ്സി. എന്റെ സെക്സ് ലൈഫ് അത്ര പോരായിരിക്കും എന്നാണ് തപ്സി നൽകിയ മറുപടി.

  Also Read:മകൾക്ക് വേണ്ടി പ്രത്യേക ചടങ്ങുകൾ; സുദർശനയുടെ ഒരോ വളർച്ചയും ആഘോഷമാക്കി സൗഭാഗ്യയും അർജുനും

  Recommended Video

  THALLUMAALA MOVIE REVIEW | ഇത് ടോവിനോയുടെ മാസ്സ് തിരിച്ചു വരവോ? | TOVINO THOMAS | *Review

  എന്നാൽ ഷോയെക്കുറിച്ചുള്ള വിമർശനങ്ങൾ താൻ കാര്യമായെടുക്കുന്നില്ലെന്നാണ് കരൺ അടുത്തിടെ വ്യക്തമാക്കിയത്. ആലിയ ഭട്ടും രൺവീർ സിം​ഗുമായിരുന്നു ഷോയിലെ ഏഴാം സീസണിലെ ആദ്യ എപ്പിസോഡിലെ അതിഥികൾ. ശേഷം സാറ അലി ഖാനും ജാൻവി കപൂറുമെത്തി.

  പിന്നീട് സമാന്ത, അക്ഷയ് കുമാർ, കരീന കപൂർ, ആമിർ ഖാൻ, വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ, സിദ്ധാർത്ഥ് മൽഹോത്ര, വിക്കി കൗശൽ, സോനം കപൂർ, അക്ഷയ് കപൂർ തുടങ്ങി വൻ താര നിര തന്നെ ഷോയിൽ അതിഥികൾ ആയെത്തി.

  Read more about: kiara advani karan johar
  English summary
  koffee with karan; karan johar ask kiara adwani about role play in bed; actress said my mom is watching the show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X