ഇതെന്താണ് ഇങ്ങനെ! മരുമകന്റെ വേഷം കണ്ട് കണ്ണുതള്ളിയ അമ്മായിമ്മയെ പ്രീതിപ്പെടുത്തിയതിനെക്കുറിച്ച് രണ്‍വീര്‍ സിങ്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. സിനിമാരംഗത്ത് വ്യക്തമായ സ്ഥാനം നേടിയ ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന താരദമ്പതികളുടെ മാതൃകാജീവിതം ആരാധകരെയും തൃപ്തിപ്പെടുത്തുന്നതാണ്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018 നവംബറിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്.

ദീപികയും രണ്‍വീറും വിവാഹശേഷവും അഭിനയത്തിന്റെ തിരക്കുകളില്‍ തന്നെയാണ്. കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രം. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ഇരുവരും ഒരുമിച്ച് കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണിന്റെ ഏഴാം സീസണില്‍ അതിഥികളായി എത്തുന്നുണ്ട്. ഇന്നു മുതല്‍ ആരംഭിക്കുന്ന ഷോയുടെ തുടക്കക്കാര്‍ എന്ന നിലയില്‍ വലിയ പ്രചാരമാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.

കോഫി വിത്ത് കരണില്‍ ആലിയയും രണ്‍വീറും

ആദ്യ എപ്പിസോഡിന്റെ പ്രമോ നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇരുവരുടെയും വ്യക്തിജീവിതവും സിനിമാഭിനയവും ദാമ്പത്യ ബന്ധവുമെല്ലാം വളരെ രസകരമായി അവതരിപ്പിക്കുന്ന ഷോയെ ആരാധകര്‍ വലിയ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ ഷോയ്ക്കിടെ രണ്‍വീര്‍ സിങ്ങിന്റെ ചില രസകരമായ അനുഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അതും തന്റെ ഭാര്യ ദീപിക പദുക്കോണിന്റെ വീട്ടുകാരെക്കുറിച്ചുള്ളതാണെന്നതാണ് തമാശ.

കോഫി വിത്ത് കരണിന്റെ മുന്‍പുള്ള സീസണുകളില്‍ വന്നപ്പോള്‍ തന്റെയും ദീപികയുടെയും മാതാപിതാക്കളെക്കുറിച്ച് വാതോരാതെ സംസാരിച്ചാണ് മടങ്ങിയത്. ദീപികയുടെ അച്ഛനമ്മമാര്‍ക്ക് തന്നോടുള്ള മനോഭാവത്തെക്കുറിച്ചും യാതൊരു മറയുമില്ലാതെ രണ്‍വീര്‍ അന്ന് സംസാരിച്ചിരുന്നു.

അവരുടെ അംഗീകാരം ലഭിച്ചു

എന്നാല്‍ ഇപ്പോളിതാ തന്റെ അമ്മായിയമ്മയും അമ്മായിയച്ഛനും തന്നെ എല്ലാ വിധത്തിലും അവരുടെ കുടുംബാംഗമായി തന്നെ അംഗീകരിച്ചുവെന്ന് പറയുകയാണ് രണ്‍വീര്‍. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ലെന്നും അതിനായി താന്‍ നടത്തിയ കഠിന പ്രയത്‌നത്തെക്കുറിച്ചും സംസാരിക്കുകയാണ് രണ്‍വീര്‍ സിങ്.

അതിനു വേണ്ടി തന്റെ വസ്ത്രധാരണത്തില്‍ പോലും മാറ്റം വരുത്തിയെന്നാണ് രണ്‍വീര്‍ പറയുന്നത്. തന്റെ ബംഗളൂരു സന്ദര്‍ശനങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായൊരു അലമാര വരെ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും രണ്‍ബീര്‍ വളരെ രസകരമായി പറയുകയാണ്.

രണ്ട് അലമാരയുണ്ട്

രണ്‍വീര്‍ പറയുന്നതിങ്ങനെയാണ്: 'ഞാന്‍ വളരെ തന്ത്രപരമായാണ് ഇക്കാര്യം മാനേജ് ചെയ്യുന്നത്. എനിക്കിപ്പോള്‍ രണ്ട് തരം അലമാരകളാണുള്ളത്. ഞാന്‍ ബംഗളൂരുവില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കായി ഒരു പ്രത്യേകം അലമാരയുണ്ട്. അതില്‍ വെള്ള ടീഷര്‍ട്ടും നീല ജീന്‍സുമാണ് കൂടുതലും ഉള്ളത്. അവരുടെ ചിന്താഗതികളെ തള്ളിക്കളയാന്‍ എനിക്കാകില്ല.

ആദ്യമൊക്കെ എന്നെ കണ്ട് ഇതാര്? എന്താണ് ഇങ്ങനെ? എന്നൊക്കെ വളരെ അതിശയത്തോടെയാണ് അവര്‍ നോക്കിക്കണ്ടത്. പ്രത്യേകിച്ചും ദീപികയുടെ അമ്മ.

സത്യം പറഞ്ഞാല്‍ അവര്‍ക്ക് എന്നെ എങ്ങനെ ഉള്‍ക്കൊള്ളണം എന്ന് അറിയില്ലായിരുന്നു. ഞങ്ങളുടെ ബന്ധം ഊഷ്മളമാകാന്‍ നല്ല സമയം എടുത്തു. പക്ഷെ, ഇപ്പോള്‍ ദീപികയുടെ അമ്മ എന്റെ അമ്മയെ പോലെ തന്നെയാണ്. രണ്‍വീര്‍ സിങ് വ്യക്തമാക്കുന്നു.

വിചിത്രവും വ്യത്യസ്തവുമായ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന രണ്‍വീറിന്റെ ഫാഷന്‍ സെന്‍സിനെ ഏവരും വളരെ അതിശയത്തോടെയാണ് നോക്കിക്കാണാറുള്ളത്. പലപ്പോഴും അതിന്റെ പേരില്‍ ട്രോളുകളും പ്രശംസകളും ഏറ്റുവാങ്ങാറുണ്ട് താരം. ഭാര്യ ദീപികയ്ക്ക് പോലും തന്റെ വസ്ത്രധാരണത്തോട് അതൃപ്തിയും അത്ഭുതമായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുള്ള താരം മുന്‍പ് പലപ്പോഴും ദീപിക തന്റെ വസ്ത്രങ്ങള്‍ എടുത്തെറിയുമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

Recommended Video

Dilsha About Bad Touch | റോബിനും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നം ദിൽഷ പറയുന്നു | *Interview
കൊങ്കണി പഠിക്കും

അടുത്തിടെ മക്കളുണ്ടാകുന്നതിനു മുമ്പായി താന്‍ ദീപികയുടെ അടുത്ത് നിന്ന് കൊങ്കണി പഠിക്കുമെന്ന് രണ്‍വീര്‍ പറഞ്ഞിരുന്നു. 'എനിക്ക് ഇപ്പോള്‍ കൊങ്കണി ഭാഷ കേട്ടാല്‍ മനസ്സിലാകും. ഞാന്‍ ഈ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്.

ഭാവിയില്‍ ഞങ്ങള്‍ക്കു കുട്ടികളുണ്ടാകുമ്പോള്‍ അവരുടെ അമ്മ അവരോട് കൊങ്കണിയിലായിരിക്കും സംസാരിക്കുക. അപ്പോള്‍ എന്നെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് മനസ്സിലാകാതെ ഇരിക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ല.' രണ്‍വീര്‍ പറയുന്നു.

കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന ഒരു എന്‍.ആര്‍.ഐ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു രണ്‍വീര്‍ ഇക്കാര്യം പറഞ്ഞത്. കൊങ്കണി സമുദായത്തില്‍ നിന്നുള്ളവര്‍ ആതിഥ്യം വഹിച്ച കണ്‍വെന്‍ഷനിടെയായിരുന്നു രണ്‍വീറിന്റെ രസകരമായ പ്രസ്താവന. ഭാര്യ ദീപികയും മാതാപിതാക്കളും സഹോദരിയും ഈ യു.എസ്.ട്രിപ്പില്‍ ഒപ്പമുണ്ടായിരുന്നു.

Read more about: ranveer singh deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X