വിക്കി കൗശലിന്റെ ഹോട്ട് ചിത്രത്തിന് കത്രീന നൽകിയ മറുപടി; പ്രണയത്തെ പറ്റി സിദ്ധാർത്ഥും

ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായി മുന്നേറിക്കൊണ്ടിരിക്കുകയാണ് കോഫി വിത്ത് കരൺ. മുൻ വർഷങ്ങളിലെ സീസണുകൾ പോലെ തന്നെ ഇത്തവണയും മികച്ച എപ്പിസോഡുകൾ സമ്മാനിക്കാൻ കരൺ ജോഹറിന് കഴിഞ്ഞു. ടെലിവിഷൻ സംപ്രേഷണം ഒഴിവാക്കി ഒടിടിയിലൂടെയാണ് ഷോ സ്ട്രീം ചെയ്തത്. എന്നിട്ടും കാഴ്ചക്കാരുടെ എണ്ണത്തിൽ ഒരു കുറവും ഉണ്ടായില്ല.

ഇപ്പോഴിതാ ഷോയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോയാണ് പുറത്തു വന്നിരിക്കുന്നത്. വിക്കി കൗശലും സിദ്ധാർത്ഥ് മൽഹോത്രയുമാണ് ഷോയിലെ പുതിയ അതിഥികൾ. അടുത്തിടെ വിവാഹിതനായ വിക്കി കൗശലിന്റെ വിവാഹ ശേഷമുള്ള ജീവിതം ഷോയിൽ ചർച്ചയായി. ഒപ്പം സിദ്ധാർത്ഥ് മൽഹോത്രയും കിയറ അദ്വാനിയും തമ്മിലുള്ള പ്രണയവും കരൺ സംസാരിച്ചു. കിയറയെ വിവാഹം കഴിക്കാൻ പോവുന്നുണ്ടോ എന്നായിരുന്നു കരണിന്റെ ചോദ്യം. ഞാനത് മാനിഫെസ്റ്റ് ചെയ്യുകയാണെന്നാണ് സിദ്ധാർത്ഥ് നൽകിയ മറുപടി.

വിക്കിയുടെയും സിദ്ധാർത്ഥിന്റെയും ഹോട് ചിത്രങ്ങൾക്ക് വന്ന കമന്റുകളും കരൺ ഷോയിൽ ചൂണ്ടിക്കാണിച്ചു. വിക്കി കൗശലിന്റെ ഒരു ചിത്രത്തിന് വന്ന കമന്റ് ഷോയിൽ ചിരിയുണർത്തി. പിന്നാലെ ഈ ചിത്രത്തോട് ഭാര്യ കത്രീന എങ്ങനെ പ്രതികരിച്ചു എന്നായി സിദ്ധാർത്ഥിന്റെ ചോദ്യം. ലെെംറ്റി​ഗ് നന്നായിട്ടുണ്ടെന്നാണ് അവൾ പറഞ്ഞതെന്ന് വിക്കി മറുപടി നൽകി.

vicky

കഴിഞ്ഞ വർഷമാണ് വിക്കി കൗശലും കത്രീനയും വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയത്തിന് കോഫി വിത്ത് കരണുമായും ബന്ധമുണ്ട്. മുൻ സീസണിൽ കത്രീന അതിഥിയായി എത്തിയപ്പോൾ നടിക്കൊപ്പം മികച്ച ജോഡിയായി തോന്നുക ആരെയെന്ന് കരൺ റാപിഡ് ഫയർ റൗണ്ടിൽ ചോദിച്ചു. വിക്കി കൗശൽ എന്നാണ് കത്രീന മറുപടി നൽകിയത്. ഇതിനു ശേഷമാണ് ഇവർ സൗഹൃദത്തിലാവുന്നതും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കടക്കുന്നതും.

ഹിറ്റ് ചാർട്ടിൽ ഇടം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് കോഫി വിത്ത് കരൺ ഷോ. ഇതിനകം ബോളിവുഡിലെ മുൻനിര താരങ്ങളിൽ പലരും ഷോയിൽ അതിഥികൾ ആയെത്തി. ആലിയ ഭട്ടും രൺവീർ സിം​ഗും ആയിരുന്നു ഷോയിലെ ആദ്യ എപ്പിസോഡിലെ അതിഥികൾ. പിന്നീട് സാറ അലി ഖാനും ജാൻവി കപൂറുമെത്തി. സമാന്ത, അക്ഷയ് കുമാർ, വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ, കരീന കപൂർ ആമിർ ഖാൻ തുടങ്ങിയവർ അതിഥികളായി.

karan

ഷോ വെറും നേരം പോക്കായി കാണണമെന്ന് കരൺ പറയുന്നുണ്ടെങ്കിലും വിമർശനങ്ങളും ഒരു ഭാ​ഗത്ത് നിന്ന് ഉയരുന്നുണ്ട്. താരങ്ങളുടെ സെക്സ് ലൈഫും മറ്റുമാണ് ഷോയിലെ പ്രധാന ചർച്ചാ വിഷയമെന്നാണ് ആരോപണം. നടി തപ്സി പന്നുവും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കോഫി വിത്ത് കരണിൽ നിന്ന് ക്ഷണം വരാത്തത് എന്ത്കൊണ്ടെന്ന ചോദ്യത്തോട് എന്റെ സെക്സ് ലൈഫ് അത്ര പോരായിരിക്കും എന്നാണ് തപ്സി പരിഹസിച്ച് കൊണ്ട് നൽകിയ മറുപടി.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X