ഐശ്വര്യ അമ്മയുടെ വിശ്വസ്തയാണ്; ഭാര്യ ഐശ്വര്യ റായിയും അമ്മ ജയ ബച്ചനും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിഷേക്

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരകുടുംബമാണ് ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റേതും. പ്രശസ്ത താരങ്ങളായ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മരുമകളായി ബച്ചന്‍ കുടുംബത്തിലേക്ക് വന്ന ഐശ്വര്യ ശരിക്കും ഒരു മാതൃകയാണ്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ഒരു മരുമകളുടെ കടമകളൊക്കെ ചെയ്യാന്‍ യാതൊരു നടിയും ഐശ്വര്യയ്ക്കില്ല.

പല അഭിമുഖങ്ങളിലും ജയ ബച്ചന്‍ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഒരിക്കല്‍ അഭിഷേകും തന്റെ അമ്മയും ഭാര്യയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. കോഫി വിത് കരണ്‍ എന്ന ഷോ യുടെ മൂന്നാം സീസണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭിഷേക്. നടനൊപ്പം ഐശ്വര്യയും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ജയ ബച്ചനും ഐശ്വര്യയും തമ്മിലുള്ള അടുപ്പം എത്രത്തോളമുണ്ടെന്നും നടന്‍ വ്യക്തമാക്കി

അമ്മ, സഹോദരി, ഭാര്യ എന്നിങ്ങനെ അഭിഷേകിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് സ്ത്രീകളെ കുറിച്ചും അവരുടെ പ്രധാന്യമെന്താണെന്നുമാണ് കരണ്‍ ചോദിച്ചത്. അവരെ പോലെ എല്ലാ പെണ്‍കുട്ടികള്‍ക്കും താന്‍ ക്രെഡിറ്റ് നല്‍കുമെന്നാണ് അഭിഷേകിന്റെ മറുപടി. ഇതിനൊപ്പം ജയ ബച്ചനും ഐശ്വര്യയും തമ്മിലുള്ള അടുപ്പം എത്രത്തോളമുണ്ടെന്നും നടന്‍ വ്യക്തമാക്കി.

വീട്ടില്‍ ഐശ്വര്യയുടെ വിശ്വസ്തയായി അമ്മ ജയ ബച്ചന് മാറി

'വീട്ടില്‍ ഐശ്വര്യയുടെ വിശ്വസ്തയായി അമ്മ ജയ ബച്ചന് മാറി. ഐശ്വര്യയുടെ ശൂന്യത നികത്താന്‍ കഴിയുന്ന ഒരേയൊരു വ്യക്തി അവളുടെ അമ്മായിയമ്മയാണെന്ന് ഞാന്‍ കരുതുന്നു. നേരെ തിരിച്ച് അമ്മയ്ക്കും അങ്ങനെയാണ്. അമ്മയാണ് ഇതൊക്കെ തുടങ്ങിയതെന്ന് എനിക്കറിയാം. എന്തായാലും ഐശ്വര്യ അമ്മായിയമ്മയോടും നാത്തൂനോടുമൊക്കെ നല്ല ഐഖ്യത്തിലാണ്. അതില്‍പ്പോള്‍ സോഷ്യല്‍ മീഡിയയിലാണെങ്കിലും അങ്ങനെയാണെന്ന്' അഭിഷേക് പറയുന്നു.

ഐശ്വര്യയെ പോലൊരു മരുമകള്‍ തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് മുന്‍പ് ജയ ബച്ചനും അഭിപ്രായപ്പെട്ടിട്ടുണ്ട്

ഐശ്വര്യയെ പോലൊരു മരുമകള്‍ തനിക്ക് ലഭിച്ച ഭാഗ്യമാണെന്ന് മുന്‍പ് ജയ ബച്ചനും അഭിപ്രായപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്റെ കാര്യങ്ങള്‍ അത്രയും ഉത്തരവാദിത്തതോടെ ചെയ്യാന്‍ അവള്‍ക്ക് സാധിച്ചു. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി എത്ര ത്യാഗങ്ങള്‍ സഹിക്കാനും ഐശ്വര്യയ്ക്ക് സാധിച്ചേക്കുമെന്നാണ് ജയ അഭിപ്രായപ്പെട്ടത്. മകള്‍ ആരാധ്യ ബച്ചന്റെ കാര്യങ്ങള്‍ക്ക് മരുമകള്‍ നല്‍കുന്ന പ്രധാന്യത്തെ ജയ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Also Read: റോബിനും രജിത് കുമാറും രഞ്ജിനി ഹരിദാസും; ബിഗ് ബോസ് അള്‍ട്ടിമേറ്റിലെ താരങ്ങള്‍ ഇവരായിരിക്കുമോ?

Recommended Video

Dr. Robin @ Perinthalmanna: എനിക്ക് ദിൽഷയെ വേണ്ട, നിങ്ങളെ മതി. തിങ്ങി നിറഞ്ഞ് ആയിരങ്ങൾ | *BiggBoss
 വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഐശ്വര്യ റായി സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്തത്

വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഐശ്വര്യ റായി സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്തത്. മകള്‍ കൂടി ജനിച്ചതോടെ ഇടവേളകളുടെ നീളം കൂടി. ഏറ്റവുമൊടുവില്‍ 2018 ല്‍ പുറത്തിറങ്ങിയെ 'ഫന്നി ഖാന്‍' എന്ന ചിത്രത്തിലാണ് ഐശ്വര്യ റായി അഭിനയിച്ചത്. നിലവില്‍ തമിഴിലൊരുങ്ങുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ തിരിച്ച് വരവിനൊരുങ്ങുകയാണ് നടി. വളരെ പ്രധാനപ്പെട്ടൊരു വേഷത്തിലായിരിക്കും ഐശ്വര്യ ഈ സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് വിവരം.

More from Filmibeat

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X