വാമികയെ കുറിച്ച് അത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുത്, അഭ്യർത്ഥനയുമായി കോലിയുടെ സഹോദരി
സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ വാർത്തയാകാറുണ്ട്. കുഞ്ഞ് ജനിച്ചതോടെ ഇത് വർധിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കeത്തിരിക്കുന്നത്. എന്നാൽ വാമികയുടെ സ്വകാര്യത മാനിച്ച് താരങ്ങൾ മകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കാറില്ല.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും കോലിയുടെ സഹോദരി ഭാവ്നയുടെ ക്യൂ എ സെക്ഷൻ വലിയ ചർച്ച വിഷയമായിരുന്നു. കുഞ്ഞ് വാമികയെ കുറിച്ച് ആരാധകർ ചോദിച്ചിരുന്നു. വാമികയെ കാണാറുണ്ടോ? അച്ഛനെ പോലയാണോ അമ്മയെ പോലെയാണോ കുഞ്ഞ് എന്നായിരുന്നു ചോദ്യം. അതെ, അവൾ ഒരു മാലാഖയാണ് എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് സഹോദരി നൽകിയ മറുപടി. ഇതിന് പിന്നാലെ വാമിക ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാവുകയായിരുന്നു.
ഇപ്പോഴിത പ്രേക്ഷകരോട് ഒരു അഭ്യർത്ഥനയുമായി കോലിയുടെ സഹോദരി ഭവ്ന രംഗത്ത് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സുഹൃത്തുക്കളെ, വാമികയുടെ രൂപത്തെ കുറിച്ച് ഞാൻ വെളിപ്പെടുത്തിയെന്ന രീതിയിലുള്ള വാർത്തകൾ ദയവായി പ്രചരിപ്പിക്കാതിരിക്കു. നേരത്തെ തന്നെ വിരാടും അനുഷ്കയും കുഞ്ഞിന്റെ ചിത്രങ്ങൾ മീഡിയയിലൂടെ പ്രചരിപ്പിക്കാരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. അവരുടെ തീരുമാനത്തെ ഞാൻ പൂർണമായും മാനിക്കുന്നു. അതിനാൽ ഞാൻ അങ്ങനെ ചെയ്യില്ലെന്നും സഹോദരി പറയുന്നു. ഭവ്നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്.
Recommended Video
കഴിഞ്ഞ ജനുവരി11നാണ് കോലിയ്ക്കും അനുഷ്കയ്ക്കും വാമിക ജനിക്കുന്നത്. എന്നാൽ കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് ചിത്രങ്ങൾ പങ്കുവെയ്ക്കരുതെന്ന് കോലിയും അനുഷ്കയും നേരത്തെ തന്നെ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. കുഞ്ഞ് ജനിച്ചത് മാത്രമാണ് താരങ്ങൾ അന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഈ അടുത്ത കാലത്ത് വാമികയുടെ ചിത്രം താരങ്ങൾ പുറത്ത് വിട്ടിരുന്നു. അനുഷ്കയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രമായിരുന്നു ഇത്. എന്നാൽ ഈ ചിത്രത്തിൽ കുട്ടിയുടെ മുഖം കണാൻ സാധിക്കില്ലായിരുന്നു. അത്തരത്തിലുള്ള ചിത്രമായിരുന്നു താരങ്ങൾ പുറത്ത് വിട്ടത്.


Click it and Unblock the Notifications