»   » അഹല്യ ടീമിന്റെ പുതിയ ചിത്രം നയന്‍താരയുടെ നെക്ലേസ് കാണുക

അഹല്യ ടീമിന്റെ പുതിയ ചിത്രം നയന്‍താരയുടെ നെക്ലേസ് കാണുക

Posted By:
Subscribe to Filmibeat Malayalam


സുജയ് ഘോഷ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായിരുന്നു അഹല്യ. രാമയണത്തില്‍ ഗൗതമ മഹര്‍ഷിയുടെ ശാപമേറ്റ് കല്ലായി തീര്‍ന്ന് അഹല്യയുടെ പുരാണക്കഥയെ അടിസ്ഥാനമാക്കിയായിരുന്ന അഹല്യ ഒരുക്കിയത്. സംഭവം പുരാണ കഥയായിരുന്നുവെങ്കിലും, ആധുനിക പരിവേഷം നല്‍കി പുനരവധരിപ്പിച്ച അഹല്യ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

രാധിക ആപ്തയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇപ്പോഴിതാ അഹല്യ ടീം വീണ്ടും പുതിയ ചിത്രമായി എത്തിയിരിക്കുകയാണ്. നയന്‍താരയുടെ നെക്ലേസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. കങ്കണസെനും തിലോത്തമ ഷോമേയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

nayantharasnecklace

രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവര്‍ തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജയദീപ് സര്‍ക്കാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ഇതിനോടകം 82000 പേര്‍ കണ്ട് കഴിഞ്ഞു.

നയന്‍താര എന്ന കഥാപാത്രത്തെയാണ് കങ്കണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്, സുഹൃത്തായ അല്‍ക്കയായി തിലോത്തമയുമാണ്. സുഹൃത്തുക്കളായ ഇരുവരും വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ്. നയന്‍താരയുടെ സന്തോഷം നിറഞ്ഞ ജീവിതം എപ്പോഴും അല്‍ക്കയും ആഗ്രഹിച്ചു. പിന്നീട് അല്‍ക്കയുടെയും ജീവിതവും പതിയെ മാറാന്‍ തുടങ്ങി. തുടര്‍ന്ന് കാണുക

English summary
Remember the soul-shaking short film Ahalya? Makers of the viral film are back with another powerful script. Nayantara's Necklace will 'shake you, jolt you and leave you as they claim.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam