ശ്രീദേവിയ്ക്ക് വേണ്ടി ബോളിവുഡിന് ഇതല്ലേ ചെയ്യാന്‍ പറ്റു! മകള്‍ ജാന്‍വിയും അത് തന്നെ ചെയ്തു....
ബോളിവുഡിന്റെ പ്രിയനടിയെ യാത്രയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ സിനിമാ ലോകം. ശ്രീദേവിയെ അവസാനമായി ഒരു നോക്ക് കാണാനായി മുംബൈയില്‍ ആരാധകരുടെ തിരക്കാണ്. നടിയുടെ മൃതശരീരം പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍സ് ക്ലബ്ബിലാണ് പൊതുദര്‍ശനം ആരംഭിച്ചിരിക്കുന്നത്.
ശ്രീദേവിയെ കാണാനായി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളായിരുന്നു എത്തിയിരുന്നത്. മാത്രമല്ല ശ്രീദേവിയോടുള്ള ആദര സൂചകമായി ഇന്ന് റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസും മാറ്റി വെച്ചിരിക്കുകയാണ്. ഒപ്പം മകള്‍ ജാന്‍വിയുടെ സിനിമയും താമസിക്കും..

ബോളിവുഡിന്റെ ആദരം
ബോളിവുഡിലെ ലേഡീ സുപ്പര്‍ സ്റ്റാറിന് സിനിമാ ലോകം ആദരം അര്‍പ്പിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകയെ അവസാനമായി കാണാന്‍ ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളായിരുന്നു ഇന്നലെ മുതല്‍ എത്തി കൊണ്ടിരുന്നത്.

സിനിമയുടെ റിലീസ് മാറ്റി
ശ്രീദേവിയോടുള്ള ആദര സൂചകമായി അനുഷ്‌ക ശര്‍മ്മ നായികയാവുന്ന ഏറ്റവും പുതിയ സിനിമയുടെ റിലീസ് മാറ്റിയിരിക്കുകയാണ്. ഫെബ്രുവരി 28 നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. ഇക്കാര്യം നിര്‍മാതാവ് തന്നെയാണ് പറഞ്ഞിരിക്കുന്നത്.

നിര്‍മാതാവ് പറയുന്നതിങ്ങനെ..
ശ്രീദേവിയുടെ മരിച്ചു എന്ന വാര്‍ത്ത എല്ലാവരുടെയും ഹൃദയം തകര്‍ത്തിരുന്നു. അതിനാല്‍ തന്നെ ഇന്ന് നടത്താനിരുന്ന സിനിമയുടെ റിലീസ് മാറ്റിയതായി പരിയുടെ നിര്‍മാതാവ് പേരന്ന അറോറയാണ് വ്യക്തമാക്കിയത്.

ജാന്‍വിയുടെ സിനിമയും
മകളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാണാനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ഉണ്ടായില്ല. അമ്മയുടെ അപ്രതീക്ഷിതമായ മരണം താരപുത്രിയെയും തളര്‍ത്തിയിരിക്കുകയാണ്. ജാന്‍വി കപൂര്‍ നായികയാവുന്ന സിനിമയാണ് ധടക്.

ചിത്രീകരണം നിര്‍ത്തിവെച്ചു...
കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച ജാന്‍വിയുടെ സിനിമയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ മരണം. തത്കാലം ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

ജാന്‍വിയുടെ സിനിമ
ശ്രീദേവിയുടെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു മകളെ നായികയായി കാണുന്നത്. അതിന് വേണ്ടി ചെറിയ ചെറിയ ഓഫറുകളെല്ലാം ശ്രീദേവി വേണ്ടെന്ന് വെച്ചിരുന്നു. കര്‍ണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ധടക് എന്ന സിനിമ ശാശങ്ക് ഖൈതാന്‍ ആണ് സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











