ദുൽഖറിനോട് അസ്ഥിയിൽ പിടിച്ച ആരാധന!! ഒരുമിച്ച് അഭിനയിക്കണം, ഡിക്യൂവിന് വേണ്ടി നടിമാർ രംഗത്ത്

ദുൽഖറിന്റെ വലിയ ആരാധികയാണ് താനെന്നും കൃതി പറഞ്ഞു.

മലയാളത്തിലെ യുവതാരങ്ങളിൽ പ്രേക്ഷകരുടെ ഇടയിൽ വൻ സ്വാധീനമുള്ള ഒരു താരമാണ് ദുൽഖർ സൽമാൻ. വളരെ ചെറിയകാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ദുൽഖറിനു കഴിഞ്ഞിട്ടുണ്ട്. അതിനു തെളിവാണ് ദുൽഖറിന്റെ അന്യഭാഷ ചിത്രങ്ങൾ. മലയാളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾ മാത്രമാണ് ബോളിവുഡ് എന്ന സ്വപ്ന ലോകത്ത് എത്തിയിരിക്കുന്നത്.

ദുൽഖർ സൽമാന്റെ ആദ്യം ബോളിവുഡ് ചിത്രമായി കർവാൻ. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ബോളിവുഡിലെ പുതിയ അതിഥി എന്ന നിലയിൽ ഇരു കൈകളും നീട്ടിയാണ് ദുൽഖറിനെ സ്വീകരിച്ചത്. കർവാന് ശേഷം തന്റെ രണ്ടാം ചിത്രത്തിനു വേണ്ടി തയ്യാറെടുക്കുകയാണ് ദുൽഖർ.

ദി സോയാ ഫാക്ടർ

ദി സോയാ ഫാക്ടർ

സോനം കപൂർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദി സോയാ ഫാക്ടറാണ് ഡിക്യൂവിന്റെ അടുത്ത ചിത്രം. ചിത്രത്തിൽ ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. അനുജാ ചൗഹാന്റെ നോവലിനെ ആസ്പദമാക്കിയുളളതാണ് ചിത്രം. 1983 ൽ ഇന്ത്യ ലോകകപ്പ് നേടിയ സമയത്ത് ജനിച്ച പെൺകുട്ടിയാണ് സോയ സിംഗ്. ഇവരുടെ ഭാഗ്യം കൊണ്ടാണ്ട് ടീം കപ്പ് നേടിയതെന്നായിരുന്നു വിശ്വാസം. സോയ സിംഗ് എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

 ബോളിവുഡ് നടിമാരും കുഞ്ഞിക്കയുടെ ഫാൻസ് ലിസ്റ്റിൽ

ബോളിവുഡ് നടിമാരും കുഞ്ഞിക്കയുടെ ഫാൻസ് ലിസ്റ്റിൽ

പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് നടിമാരും ദുൽഖറിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. ദി സോയ ഫാക്ടർ അനോൻസ് ചെയ്തപ്പോൾ തന്നെ ദുൽഖറിനോടൊപ്പം അഭിനയിക്കുന്നതിന്റെ എക്സൈറ്റ് സോനം കപൂർ അറിയിച്ചിരുന്നു. വീരെ ദി വെഡ്ഡിങ് സിനിമയുടേ പ്രമോഷൻ പരിപാടിയിലും സോനം ദുൽഖറിനെ കുറിച്ച് പറഞ്ഞിരുന്നു. ഞാനും അങ്ങനെ തന്നെയാണെന്ന് ദുൽഖറും സോനത്തിന് മറുപടി നൽകിയിരുന്നു

ദുൽഖറിനോടൊപ്പം സിനിമ ചെയ്യണമെന്ന് നടി

ദുൽഖറിനോടൊപ്പം സിനിമ ചെയ്യണമെന്ന് നടി

തനിയ്ക്ക് ഇനിയും ദുൽഖറിനോടൊപ്പം സിനിമ ചെയ്യണമെന്ന് ബോളിവുഡ് താരം കൃതി ഖർബന്ദ അറിയിച്ചിരുന്നു. കർവാനിൽ ഡിക്യൂവിന്റെ നായികയായി എത്തിയത് കൃതിയായിരുന്നു. അഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുളള വേഷമാണ് താൻ ചെയ്തതെന്നും ഇനിയും അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്നും കൃതി പറഞ്ഞു. ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

 ദുൽഖറിന് സന്ദേശം

ദുൽഖറിന് സന്ദേശം

ദുൽഖറിന്റെ വലിയ ആരാധികയാണ് താനെന്നും കൃതി പറഞ്ഞു. ഇതുവരയുള്ള ഭൂരിഭാഗം സിനിമകളും കണ്ടിട്ടുണ്ട്. ഓകെ കൺമണിയാണ് തന്റെ പ്രിയപ്പെട്ട ഡിക്യൂ ചിത്രമെന്നും ഇവർ പറഞ്ഞു. കൂടാതെ ഒരുമിച്ച് അഭിനയിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ദുൽഖറിന് സന്ദേശമയച്ചിരുന്നു. അത് പറയേണ്ട കാര്യമുണ്ടോ എന്ന് മറുപടിയും നൽകി. ഒരുമിച്ച് അഭിനയിക്കുക എന്ന ഞങ്ങളുടെ ഭാഗ്യം നടക്കട്ടെ എന്ന് ഞാൻ ആശിക്കുന്നു എന്ന് മറുപടിയും നൽകിയതാണ് കൃതി പറയുന്നഉമ്ട്

ക്യൂട്ട്  ദുൽഖർ

ക്യൂട്ട് ദുൽഖർ

ദുൽഖർ ക്യൂട്ട് താരമാണെന്ന് സോനം കപൂർ പറഞ്ഞിരുന്നു. ദുൽഖറിന്റെ ഓകെ കൺമണഇ ചിത്രത്തേയും താര പുകഴ്ത്തി. തനിയ്ക്ക് സിനിമ നന്നായി ഇഷ്ടപ്പെട്ടുവെന്നും സോനം പറഞ്ഞിരുന്നു. കൂടാതെ തെന്നിന്ത്യൻ നായികന്മാർക്കൊപ്പം തനിയ്ക്ക് നന്നയി അഭിനയിക്കാൻ സാധിക്കുമെന്ന് സോനം കൂട്ടിച്ചേർത്ത്. ഇതിനു മുൻപ് ധനുഷിനോടൊപ്പം ഒരു സിനിമ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X