»   » രാംഗോപാല്‍ വര്‍മ്മയുടെ ഉപദേശം ഏറ്റെടുത്ത് ഹോട്ട് സുന്ദരികള്‍ക്കൊപ്പം കെആര്‍കെ!!!

രാംഗോപാല്‍ വര്‍മ്മയുടെ ഉപദേശം ഏറ്റെടുത്ത് ഹോട്ട് സുന്ദരികള്‍ക്കൊപ്പം കെആര്‍കെ!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിനെ മഹാരഥന്മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെ മലയാളികളുടെ പൊങ്കാല ചൂട് ഏറ്റുവാങ്ങിയാണ് പിന്‍വാങ്ങിയത്. ഒരു അതിഥി വേഷമുള്‍പ്പെടെ മൂന്ന് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള കെആര്‍കെ അങ്ങനെ മലയാളികള്‍ക്കിടയിലും സുപരിചിതനായി. 

പൊങ്കാല ഏറ്റുവാങ്ങി പിന്‍വാങ്ങിയ കെആര്‍കെ പിന്നെ എങ്ങോട്ട് പോയി എന്നതിനേക്കുറിച്ച് വലിയ ധാരണകള്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ പുതിയ ഒരു ചിത്രം തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കെആര്‍കെ. രാഖി, മറീന എന്നീ ഹോട്ട് സുന്ദരികള്‍ക്കൊപ്പമുള്ള ചിത്രമാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാംഗോപാല്‍ വര്‍മ്മയുടെ വാക്കുകളെ അനുകരിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. 

രാഖിയും മറീനയും

രണ്ട് ഹോട്ടെസ്റ്റ് പെണ്‍കുട്ടികള്‍ക്കൊപ്പം എന്ന തലവാചകത്തോടെയായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. നടിയും മോഡലുമായ മറീന കുവാര്‍, രാഖി സാവന്ത് എന്നിവര്‍ക്കൊപ്പം തോളില്‍ കൈയിട്ടിരിക്കുന്ന കെആര്‍കെയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്.

രാംഗോപാല്‍ വര്‍മ്മയെ അനുകരിക്കുന്നോ?

വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ നിറയുന്ന രാംഗോപാല്‍ വര്‍മ്മ ഒടുവില്‍ വാര്‍ത്താ താരമായത് താന്‍ ദിവസവും മൂന്ന് സ്ത്രീകള്‍ക്കൊപ്പമെങ്കിലും സെക്‌സ് ചെയ്യാറുണ്ടെന്ന് പറഞ്ഞാണ്. അതിന് അടിവരയിടുന്നതാണ് കെആര്‍കെയുടെ പുതിയ പോസ്റ്റ്. പടം മാത്രമേയുള്ളോ അതോ ഇനി എന്തെങ്കിലും അണിയറയില്‍ ഉണ്ടോ എന്ന് കെആര്‍കെ തന്നെ പറയേണ്ടിയിരിക്കുന്നു.

പൊങ്കാലയ്ക്ക് കുറവില്ല

മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയ കെആര്‍കെയുടെ ഈ ട്വീറ്റിനും ആരാധകര്‍ എന്ന് കെആര്‍കെ അവകാശപ്പെടുന്ന ഫോളോവേഴ്‌സിന്റെ പൊങ്കാല തന്നെയാണ്. വളരെ കുറച്ച് പേര്‍ കെആര്‍കെയ്ക്ക് ആശംസ അറിയിച്ചും ചിത്രത്തെ പ്രകീര്‍ത്തിച്ചും കമന്റ് ചെയ്തപ്പോള്‍ ബാക്കി എല്ലാവരും രൂക്ഷമായി കളിയാക്കുകയായിരുന്നു.

ഷാരുഖ് ഖാനും കാജോളും

രാഖി സാവന്തിനേയും കെആര്‍കെയേയും കണ്ടാല്‍ ഷാരുഖ് ഖാന്റേയും കാജോളിന്റേയും മോശം ഫോട്ടോകോപ്പി പോലും തോന്നും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ആ കമന്റിന് ഏറെ ലൈക്കുകളും ലഭിക്കുകയുണ്ടായി.

വിരമിച്ച താരങ്ങള്‍ക്കൊപ്പം

ബോളിവുഡില്‍ നിന്നും വിരമിച്ച ഈ നടിമാര്‍ക്കൊപ്പം കെആര്‍കെ ഇരിക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ രണ്ട് ചൂടന്‍ താരങ്ങളും മൂന്ന് ഉപയോഗ ശൂന്യരും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഹോട്ടെസ്റ്റ് സെലിബ്രിറ്റി

ഇന്ത്യയിലെ ഏറ്റവും ഹോട്ടെസ്റ്റ് സെലിബ്രിറ്റി ആരെന്ന് കണ്ടെത്താനുള്ള ഒരു അഭിപ്രായ സര്‍വ്വേയാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്. രാഖി സാവന്ത്, പൂനം പാണ്ഡെ, സണ്ണി ലിയോണ്‍ എന്നിവര്‍ക്കം ആദ്യം നല്‍കിയിരിക്കുന്ന ഓപ്ഷന്‍ കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന്റെ പേരാണ്.

രാഖിക്കതിരെയും

കെആര്‍കെയ്ക്കുള്ള ഒരു ഉപദേശമാണ് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്തത്. രാഖി ഹോട്ട് ആണെന്ന് തോന്നുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് പുതിയൊരു കണ്ണടയും മെന്റല്‍ ചെക്കപ്പും ആവശ്യമാണ് എന്നായിരുന്നു ട്വീറ്റിന് റിപ്ലെ ചെയ്തത്.

അപൂര്‍വ്വ ചിത്രങ്ങളില്‍ ഒന്ന്

കെആര്‍കെ രാഖിക്കും മറീനയ്ക്കും ഒപ്പം ഇരിക്കുന്ന ചിത്രത്തെ അപൂര്‍വ്വങ്ങളില്‍ ഒന്ന് എന്നാണ് ഒരാള്‍ വിശേഷിപ്പിച്ചത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞത്, സാധാരണ പാറ്റയെ കാണുമ്പോള്‍ സ്ത്രീകള്‍ പേടിച്ച് ഓടാറാണ് പതിവ്, എന്നായിരുന്നു.

മൂന്ന് ഭൂതങ്ങള്‍

കെആര്‍കെയെ മാത്രമല്ല രാഖിയേയും മറീനയേയും ആര്‍ക്കും താല്പര്യമില്ലെന്ന് തെളിക്കുന്ന കമറ്റുകളും ഉണ്ടായിരുന്നു. മൂന്ന് ഭൂതങ്ങള്‍ എന്ന് ഒരാള്‍ അവരെ വിശേഷിപ്പിച്ചപ്പോള്‍. ബി ടൗണിലെ സി ഗ്രേഡ് പോണ്‍ സ്റ്റാര്‍സ് എന്നാണ് മറ്റൊരാള്‍ ഇവരെ വിശേഷിപ്പിച്ചത്.

ഹോട്ട് അല്ല വെയ്‌സ്റ്റ്

തന്റെ ഇടവും വലവും ഇരിക്കുന്ന താരങ്ങളെ ഹോട്ടെസ്റ്റ് എന്നാണ് കെആര്‍കെ വിശേഷിപ്പിച്ചത്. എന്നാല്‍ അവരെ ഹോട്ടെസ്റ്റ് എന്നല്ല വെയ്‌സ്റ്റ് എന്നാണ് വിശേഷിപ്പിക്കേണ്ട്, അവരെ മാത്രമല്ല താങ്കളേയും എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇതാണോ ആരാധകര്‍?

മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും ആരാധകര്‍ തനിക്ക് ട്വിറ്ററിലുണ്ടെന്ന് മലയാളികളെ വെല്ലുവിളിച്ച കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന കമന്റുകളാണിത്. എന്തായും തന്റെ ആരാധകര്‍ എന്ന് കെആര്‍കെ എന്ന് വിശേഷിപ്പിച്ചവരുടെ ഈ കമന്റുകള്‍ മലയാളികളെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പ്.

ട്വീറ്റ്

കെആർകെയുടെ ട്വീറ്റ്.

English summary
KRK tweet a photo with Rakhi and Marina with a caption of ' With two hottest girls Rakhi and Marina'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam