അന്ന് കാർത്തിക്, ഇന്ന് വിജയ് ദേവരകൊണ്ട; എല്ലാം കരണിന്റെ തന്ത്രമെന്ന് കെആർകെ

കരൺ ജോഹറിന്റെ ടോക് ഷോയായ കോഫി വിത്ത് കരണിന്റെ ഏഴാം സീസണും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതുവരെ പുറത്തിറങ്ങിയ മൂന്ന് എപ്പിസോഡുകളും വലിയ തോതിൽ പ്രേക്ഷകരെ ആകർഷിച്ചു. ആലിയ ഭട്ടും രൺവീർ സിം​ഗുമായിരുന്നു ഏഴാം സീസണിലെ ആദ്യ എപ്പിസോ‍ഡിലെ അതിഥികൾ. രണ്ടാമത്തെ എപ്പിസോഡിൽ യുവ താരങ്ങളായ സാറ അലിഖാനും ജാൻവി കപൂറുമെത്തി. മൂന്നാമത്തെ എപ്പിസോഡിലാവട്ടെ അക്ഷയ് കുമാറും സമാന്തയും എത്തി.

മൂന്ന് എപ്പിസോഡുകളും ഒരു പോലെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി. ഇപ്പോഴിതാ നാലാമത്തെ എപ്പിസോഡ് പുറത്തിറങ്ങാനിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയുമാണ് പുതിയ അതിഥികൾ, ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ലൈ​ഗർ എന്ന സിനിമയും റിലീസിനൊരുങ്ങുകയാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നതും.

ananya pandey

കോഫി വിത്ത് കരണിൽ വിജയ് ദേവരകൊണ്ടയെ രാജ്യത്തെ യുവത്വത്തിന്റെ ഹരമായ യുവനടനായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സാറ അലിഖാനും ജാൻവി കപൂറും എത്തിയ എപ്പിസോഡിലും വിജയ് ദേവരെകൊണ്ട ചർച്ചാ വിഷയമായിരുന്നു. നടനോടൊപ്പം ഡേറ്റിം​ഗിന് താൽപര്യമുണ്ടെന്നായിരുന്നു സാറ അലി ഖാൻ പറഞ്ഞത്.

ഇതിനിടെ വിജയ് ദേവരെകാണ്ടയെ ഇത്തരത്തിൽ തന്റെ ഷോയിൽ പ്രകീർത്തിക്കുന്നത് കരൺ ജോഹറിന്റെ തന്ത്രമാണെന്നാണ് കെആർകെ എന്ന പേരിലറിയപ്പെടുന്ന കമൽ ആർ ഖാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. നടൻ കാർത്തിക് ആര്യൻ കരൺ ജോഹറിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ കാർത്തിക്കിനെ ഹോട് എന്ന് വിളിക്കാൻ പെൺകുട്ടികളോട് കരൺ ആവശ്യപ്പെട്ടു.

koffee with karan

ഇപ്പോൾ വിജയ് ദേവരകൊണ്ടയാണ് കരണിന്റെ സിനിമ ചെയ്യുന്നത്. അതിനാൽ ഇപ്പോൾ സാറയ്ക്കും അനന്യയ്ക്കും ജാൻവിക്കും വിജയ്നെ ആണ് വേണ്ടത്. കരൺ സാബ് ഒരു തന്ത്രം ഒരിക്കൽ മാത്രമേ വിജയിക്കുള്ളൂ. വീണ്ടും വീണ്ടും നടക്കില്ലെന്നാണ് കെആർകെയുടെ ട്വീറ്റ്.

നേരത്തെ കോഫി വിത്ത് കരണിൽ വിജയ് ദേവരകൊണ്ടയ്ക്ക് സമാനമായി കാർത്തിക് ആര്യനും ചർച്ചയായിരുന്നു. കാർത്തിക്കിനോട് തനിക്ക് ക്രഷ് ആണെന്നായിരുന്നു മുൻ സീസണിലെ എപ്പിസോഡിൽ സാറ അലി ഖാൻ പറഞ്ഞത്. പിന്നീട് ഇരുവരും ഡേറ്റിം​ഗിലായെന്നും കുറച്ചു നാളുകൾക്കുള്ളിൽ വേർപിരിഞ്ഞെന്നുമാണ് വിവരം.

vijay devarakonda

കോഫി വിത്ത് കരണിന്റെ ഈ സീസണിൽ കാർത്തിക്കിനെ സാറ പരോക്ഷമായി പരിഹസിക്കുകയും ചെയ്തിരുന്നു. എന്ത് കൊണ്ട് നിങ്ങളുടെ എക്സ് എക്സായി തുടരുന്നു എന്നായിരുന്നു കരണിന്റെ ചോദ്യം. കാരണം അവൻ എല്ലാവരുടെയും എക്സായതിനാലാണെന്ന് സാറ മറുപടിയും നൽകി. ഇത് വലിയ തോതിൽ ചർച്ചയായിരുന്നു.

Read more about: vijay devarakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X