'അച്ഛന്റെ സ്വഭാവം തന്നെ മോനും'; നടിക്കൊപ്പം ഡേറ്റിങിന് പോയ സെയ്ഫ് അലി ഖാന്റെ മകനെ വിമർശിച്ച് കെആർകെ
ബോളിവുഡിലെ സുപ്രധാന നടന്മാരിൽ ഒരാളാണ് സെയ്ഫ് അലി ഖാൻ. താരത്തിനന്റെ സിനിമാ ജീവിതം പോലെ എല്ലാവർക്കും സുപരിചിതമാണ് സെയ്ഫിന്റെ പ്രണയവും വിവാഹ ജീവിതവുമെല്ലാം. സെയ്ഫ് അലി ഖാൻ ആദ്യം വിവാഹം ചെയ്തത് നടി അമൃത സിങിനെയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. 1991ൽ ആണ് ഇരുവരും വിവാഹിതരായിത്. പന്ത്രണ്ട് വയസ് പ്രായ വ്യത്യാസം ഇരുവരും തമ്മിലുണ്ട്. അത് തന്നെയാണ് ഇരുവരുടേയും പ്രണയം അക്കാലത്ത് വലിയ വാർത്തയും ചർച്ചയുമാകാൻ കാരണം.
സെയ്ഫിനേക്കാൾ പന്ത്രണ്ട് വയസ് മൂത്തത് അമൃതയായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുള്ള ഇരുവരുടേയും പ്രണയമാണ് വിവാഹത്തിലെത്തിച്ചത്. അമൃത അന്ന് ബോളിവുഡിലെ മുൻനിര നടിയും സെയ്ഫ് അലി ഖാൻ തുടക്കകാരനുമായിരുന്നു. വിവാഹത്തിന് ശേഷമാണ് അമൃത അഭിനയം അവസാനിപ്പിച്ചത്. ബേതാബ് എന്ന സിനിമയിലൂടെയാണ് അമൃത സിങ് അഭിനയം ആരംഭിച്ചത്. ഇരുവർക്കും സാറാ, ഇബ്രാഹിം എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

ഒരുമിച്ചുള്ള ജീവിതം ഇനി ശരിയാവില്ലെന്ന് തോന്നി 2004 ആണ് ഇരുവരും വിവാഹമോചിതരായത്. സെയ്ഫിൽ നിന്നും വിവാഹമോചനം നേടിയ ശേഷം അമൃതയ്ക്കൊപ്പമാണ് മക്കളായ സാറയും ഇബ്രാഹിമും കഴിയുന്നത്. അമൃതയിൽ നിന്നും വേർപിരിഞ്ഞ ശേഷമാണ് സെയ്ഫ് അലി ഖാൻ ബോളിവുഡ് സുന്ദരി കരീന കപൂറുമായി പ്രണയത്തിലായത്. കരീനയ്ക്ക് മുമ്പ് നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നല്ലാതെ വിവാഹിതായായിരുന്നില്ല. കരീനയുമായി സെയ്ഫ് പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നപ്പോഴും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും സെയ്ഫിന്റെ രണ്ടാംകെട്ടും വലിയ ചർച്ചയാക്കപ്പെട്ടിരുന്നു. കരീനയിൽ സെയ്ഫിന് തൈമൂർ, ജെഹാംഗീർ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. സെയ്ഫിന്റെ മൂത്തമകനും സാറയുടെ സഹോദരനുമായ ഇബ്രാഹിമിനെ കഴിഞ്ഞ ദിവസം നടിയും ശ്വേത തിവാരിയുടെ മകളുമായ പാലക്ക് തിവാരിക്കൊപ്പം ഡേറ്റിങിനിടെ പാപ്പരാസികൾ കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു.

ഡേറ്റിങിനിടെയാണ് ഇരുവരേയും ഒരുമിച്ച് കാറിൽ കണ്ടത്. പാപ്പരാസികൾ കാർ വളഞ്ഞപ്പോൾ നടി പാലക്ക് തിവാരി മുഖം മറിച്ച് ഇരിക്കുകയാണ് ചെയ്തത്. ഇരുവരുടേയും വീഡിയോ ഇപ്പോൾ വലിയ ചർച്ചയാണ് ബോവളിവുഡിൽ. ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ബിജിലി ബിജിലി സിനിമയിലൂടെയാണ് പാലക് തിവാരി ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. സംഭവം വൈറലായതോടെ നടനും സിനിമാ നിരൂപകനുമായ കമാൽ ആർ ഖാൻ വിഷയത്തിൽ സെയ്ഫിനേയും മകനേയും കളിയാക്കി രംഗത്തെത്തയിരിക്കുകയാണ്. സെയ്ഫിന്റെ അതേ സ്വഭാവം മകനും കിട്ടിയിട്ടുണ്ട് എന്നാണ് കമാൽ ആർ ഖാൻ വീഡിയോ പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചത്. ഇബ്രാഹിമിനേക്കാൾ ഒരു വയസ് മൂത്തതാണ് പാലക്ക് തിവാരി. സെയ്ഫിനേയും കുടുംബത്തേയും കമാൽ ആർ ഖാൻ കളിയാക്കിയതോടെ നിരവധി സെയ്ഫ് അലി ഖാൻ ആരാധകർ പ്രതിഷേധവുമായി എത്തി.
Recommended Video

'താൻ എന്തിനാണ് മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാനും അന്വേഷിക്കാനും പോകുന്നത്?' എന്നാണ് ഒരു ആരാധകൻ കമന്റായി കുറിച്ചത്. നേരത്തെ പ്രിയങ്ക ചോപ്ര വാടകഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകി എന്ന് അറിഞ്ഞപ്പോഴും കമാൽ ആർ ഖാൻ വിമർശനവുമായി എത്തിയിരുന്നു. 'വാടക ഗർഭധാരണത്തിലൂടെ കുട്ടിയെ ദത്തെടുക്കുന്നതും പ്രസവിക്കുന്നതും ഒന്ന് തന്നെയാണ്. ഭ്രൂണത്തെ ഒമ്പത് മാസം ഗർഭപാത്രത്തിൽ സൂക്ഷിച്ചത് അമ്മ മാത്രമാണ്. ചില ധനികർ അവരുടെ അമ്മയിൽ നിന്ന് കുട്ടിയെ എടുക്കുകയാണെങ്കിൽ അത് ഒരു കുട്ടിയെ ദത്തെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമല്ല' എന്നാണ് കമാൽ ആർ ഖാൻ പ്രിയങ്കയേയും ഭർത്താവിനേയും കളിയാക്കിക്കൊണ്ട് എഴുതിയത്.


Click it and Unblock the Notifications