For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ കളി മോശമാകുന്നത് അനുഷ്‌ക കാരണമാണ്; അനുഷ്ക ഭാഗ്യമില്ലാത്തവളെന്ന് കമാല്‍ ആര്‍ ഖാന്‍

  |

  ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ് താരം വീരാട് കോലിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. കഴിഞ്ഞ വര്‍ഷം അനുഷ്‌ക ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ മകളുടെ കൂടെ സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങള്‍. അതേ സമയം പലപ്പോഴും ഭര്‍ത്താവിന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് വിമര്‍ശങ്ങളും കളിയാക്കലുകളും അനുഷ്‌കയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ വീരാട് കോലി ഗ്രൗണ്ടില്‍ മോശം പ്രകടനം കാഴ്ച വെച്ചാല്‍ അതിനും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുന്നത് അനുഷ്‌കയ്ക്ക് ആണ്. മാസങ്ങള്‍ക്ക് മുന്‍പ് സുനില്‍ ഗവാസ്‌കര്‍ അനുഷ്‌കയെയും വീരാടിനെയും പറ്റി പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ കമാല്‍ ആര്‍ ഖാന്‍ ആണ് അനുഷ്‌ക ഒരു ഭാഗ്യമില്ലാത്തവള്‍ ആണെന്ന പറഞ്ഞ് വന്നിരിക്കുന്നത്.

  ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നടന്ന് കൊണ്ടിരിക്കുകയാണ്. വീരാടും അദ്ദേഹത്തിന്റെ ടീം മികച്ച ഫോമില്‍ അല്ലെന്നാണ് അഭിപ്രായം. മുന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ പോലും അടുത്തിടെ ഒരു പ്രസ്താവന നടത്തുകയും വീരാടിനോട് കുറച്ച് കാലം ഇടവേള എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അത് ശരിയായ ഒരു അഭിപ്രായം ആയിരുന്നു. എന്നാല്‍ അനുഷ്‌കയെ ലക്ഷ്യം വെച്ചിട്ടാണ് കമാല്‍ ആര്‍ ഖാന്‍ ഇപ്പോള്‍ ട്വീറ്റുമായി എത്തിയിരിക്കുന്നത്.

  അനുഷ്‌ക കോലിയുടെ ഒരു ദൗര്‍ഭാഗ്യമാണ്. അനുഷ്‌കയെ വിവാഹമോചനം ചെയ്താല്‍ മാത്രമേ അദ്ദേഹത്തിന് ഫോം തിരികെ ലഭിക്കുകയുള്ളു.. എന്നാണ് ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ കമാല്‍ ആര്‍ ഖാന്‍ എഴുതിയിരിക്കുന്നത്. കോലിയെയും അനുഷ്‌കയെയുമൊക്കെ അദ്ദേഹം ഹാഷ്ടാഗിലൂടെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ അനുഷ്‌ക ശര്‍മ്മയെ കുറിച്ച് പറയാവുന്നതില്‍ വെച്ച് ഏറ്റവും മോശം അഭിപ്രായ പ്രകടനമായി പോയി ഇതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

  ശങ്കരാടിയുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടും മുടങ്ങി; മതം മാറണമെന്ന് പറഞ്ഞതോടെ മുടങ്ങിയെന്ന് കവിയൂര്‍ പൊന്നമ്മ

  കമാലിന്റെ ട്വീറ്റിന് താഴെ വിമര്‍ശനുമായി വീരാടിന്റെയും അനുഷ്‌കയുടെയും ആരാധകരും എത്തിയിരിക്കുകയാണ്. ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തിട്ടുണ്ട്. നിങ്ങളുടെ മകള്‍ വിവാഹം കഴിഞ്ഞാല്‍ അതിന് താഴെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ് ഇത് പോസ്റ്റ് ചെയ്യുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തുന്നു. നിങ്ങളുടെ കാര്യമോര്‍ത്താല്‍ നാണം വരും. ഇങ്ങനെ മോശമായി കുടുംബബന്ധങ്ങളിലേക്ക് കയറി ചെല്ലരുത് എന്നാണ് ആരാധകര്‍ കമാല്‍ ആര്‍ ഖാനോട് ആവശ്യപ്പെടുന്നത്.


  എത്തിക്‌സ് മാത്രം നോക്കി കളിക്കാന്‍ അവര്‍ മദര്‍ തെരേസയല്ല; ലക്ഷ്മിപ്രിയ പോയത് ഗെയിം കളിക്കാന്‍, കുറിപ്പ്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ലാണ് അനുഷ്‌ക ശര്‍മ്മയും വീരാട് കോലിയും വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം വാമിക എന്ന് പേരിട്ടിരിക്കുന്ന മകള്‍ക്ക് താരങ്ങള്‍ ജന്മം കൊടുത്തു. മകളുടെ വരവോട് കൂടി താരകുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതേ സമയം വിവാഹശേഷം പലപ്പോഴായി വീരാടിന് ഗ്രൗണ്ടില്‍ തിളങ്ങാന്‍ സാധിക്കാതെ വരുമ്പോഴൊക്കെ അനുഷ്‌കയെ കുറ്റം പറഞ്ഞ് വിമര്‍ശകര്‍ എത്തുമായിരുന്നു.

  അപ്പുവിന്റെ കല്യാണത്തിന് ഹരി മാത്രം പോയില്ല; കാരണമുണ്ടെന്ന് നടന്‍, രക്ഷ ഫോണ്‍ എടുക്കുന്നില്ലെന്നും ഗിരീഷ്

  English summary
  KRK Takes A Jibe Against Anushka Sharma After Virat Kohli's Poor Form In IPL Continues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X