For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രായമായല്ലോ, ഇങ്ങനെ മുട്ടുകുത്തി നില്‍ക്കുന്നത് അപകടമല്ലേ?' അക്ഷയ് കുമാറിനെ ട്രോളി കെ.ആര്‍.കെ

  |

  വിവാദപ്രസ്താവനകളിലൂടെ എന്നും ബോളിവുഡില്‍ കുപ്രസിദ്ധി നേടിയ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെ.ആര്‍.കെ. വായില്‍ തോന്നുന്നത് എന്തും വിളിച്ചുപറയുന്ന കവലച്ചട്ടമ്പികളെ പോലെയാണ് കെ.ആര്‍.കെ. നിരവധി ബോളിവുഡ് താരങ്ങള്‍ക്കെതിരെ താണതരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ കെ.ആര്‍.കെയ്‌ക്കെതിരെ പലവട്ടം പൊലീസ് കേസെടുത്തിട്ടുള്ളതാണ്.

  ഗോസിപ്പ് വാര്‍ത്തകള്‍ കൊണ്ടു പൊറുതിമുട്ടിയ ബോളിവുഡ് താരങ്ങള്‍ പലപ്പോഴും കെ.ആര്‍.കെയുടെ പ്രസ്താവനകളെ കൈയും കെട്ടി നോക്കിനില്‍ക്കാറില്ല. മിക്കപ്പോഴും നേരിട്ട് തന്നെ ചുട്ടമറുപടി കൊടുത്ത് വായടപ്പിക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ അക്ഷയ് കുമാറിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിലൂടെയാണ് കെ.ആര്‍.കെ. വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുന്നത്.

  പുതിയ ചിത്രം പൃഥ്വിരാജിന്റെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് വളരെ തിരക്കിലാണ് ഇപ്പോള്‍ നടന്‍ അക്ഷയ് കുമാര്‍. മുന്‍ ലോകസുന്ദരി മാനുഷി ഛില്ലാറാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത്. പ്രചാരണ പരിപാടികള്‍ക്കിടെ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുമ്പില്‍ അക്ഷയ് കുമാര്‍ മാനുഷിയ്‌ക്കൊപ്പമെടുത്ത ഒരു ചിത്രമാണ് കെ.ആര്‍.കെയുടെ പരിഹാസത്തിന് വിധേയമായത്.

  മുട്ടില്‍ നിന്ന് മാനുഷിയുടെ കൈകളില്‍ പിടിച്ച അക്ഷയ് കുമാറിന്റെ പ്രവൃത്തി പ്രായത്തിന് ചേരാത്തതാണെന്ന് അഭിപ്രായപ്പെടുകയാണ് കെ.ആര്‍.കെ. മാത്രല്ല, അങ്ങനെ ചെയ്താല്‍ അക്ഷയ് കുമാറിന് അത് അപകടമാണെന്നും പറഞ്ഞുവെക്കുകയാണ് വിവാദതാരം. അക്ഷയ് കുമാറിന് പ്രായാധിക്യം ഉളതിനാല്‍ മുട്ടില്‍നിന്നാല്‍ അപകടമാണല്ലോ എന്ന തരത്തിലാണ് പരിഹാസം. 60-ാം വയസ്സില്‍ ഇങ്ങനെ മുട്ടില്‍ നില്‍ക്കുന്നത് വലിയ നാണക്കേട് തന്നെയെന്ന് നടനെ വിമര്‍ശിക്കുകയാണ് കെ.ആര്‍.കെ.

  Also Read: 'ഞാൻ ഇനി ക്യാപ്റ്റനായാൽ അടിവസ്ത്രം വരെ മറ്റുള്ളവരെക്കൊണ്ട് കഴുകിപ്പിക്കും'; ജാസ്മിൻ പറയുന്നു!

  പുതിയ ട്വീറ്റില്‍ മാനുഷിയുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോ പങ്കുവെച്ചാണ് കെ.ആര്‍.കെ. തന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം നിരവധി ആരാധകരാണ് കെ.ആര്‍.കെയുടെ ഈ ട്രോളിന് മറുപടി പറയുന്നത്. കമാലിനെയും അക്ഷയ് കുമാറിനെയും പരിഹസിക്കുകയാണ് പലരും ഈ ട്വീറ്റില്‍.

  മുന്‍പ് പലപ്പോഴും ഇതേ രീതിയില്‍ അക്ഷയ് കുമാറിനെതിരെ അധിക്ഷേപം ചൊരിഞ്ഞിട്ടുണ്ട് ഈ ഹാസ്യതാരം. കാനഡയുടെ പൗരത്വമുള്ള നടനെ പലപ്പോഴും കനേഡിയന്‍ കുമാര്‍ എന്നാല്‍ കെആര്‍കെ അഭിസംബോധന ചെയ്യാറുള്ളത്. ചിലപ്പോള്‍ മറ്റു കാരണങ്ങളാലും വിമര്‍ശിക്കാറുണ്ട്.

  Also Read:'ഇതില്‍ കൂടുതല്‍ എന്ത് അന്തസ്സാണ് കാണിക്കുക?'; ടാസ്‌കിനിടെ മനംനൊന്ത് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: 'ബ്ലെസ്ലി ചീഞ്ഞ മത്തി, റോൺസൺ പടവലം പോലെ, ദിൽഷ തുടുത്ത ക്യാരറ്റിന് സമം'; പരിഹസിച്ച് സുചിത്രയും ലക്ഷ്മിപ്രിയയും!

  ബോളിവുഡ് സിനിമകളെയും താരങ്ങളെയും നിരന്തരം വിമര്‍ശിച്ചാണ് പലപ്പോഴും കെആര്‍കെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. മിക്ക സെലിബ്രിറ്റികളും കെ.ആര്‍.കെയുടെ നെഗറ്റീവ് പരാമര്‍ശങ്ങളെ കേട്ടതായി ഭാവിക്കാറില്ല. കടുത്ത പരിഹാസങ്ങളുടെ പശ്ചാത്തലത്തില്‍ പല പ്രമുഖ താരങ്ങളും കെ.ആര്‍.കെ.യെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

  അതിനിടെ കമാല്‍ ആര്‍.ഖാന്റെ ജീവചരിത്രം പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചനാണ് ഈ ജീവചരിത്രകൃതി പ്രകാശനം ചെയ്തത്. Controversial KRK എന്ന പുസ്തകം രണ്‍ബീര്‍ പുഷ്പാണ് തയ്യാറാക്കിയിരിക്കുന്നത്.

  പുസ്തകത്തെക്കുറിച്ചുള്ള വീഡിയോകളും വാര്‍ത്തകളും കമാല്‍ തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചനടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം കമാലിന്റെ പുതിയ പുസ്തകത്തെക്കുറിച്ചുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആമസോണിലും ഫ്‌ലിപ്പ് കാര്‍ട്ടിലും പുസ്തകം ലഭ്യമാണ്.

  Read more about: akshay kumar
  English summary
  KRK Trolled And Takes A Dig Against Akshay Kumar For Kneeling Down For Manushi Chillar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X