സ്വവര്‍ഗ ലൈംഗികത നിയമമാക്കി!! ഷാരൂഖ്-കരണ്‍ ജോഡിക്ക് ആശംസകള്‍, കെആർകെയുടെ ഫേസ്ബുക്ക് പോസ്റ്റ്
സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതിയുടെ വിധിയെ ആധാരമാക്കിയായിരുന്നു കെആർകെയുടെ ഫേസ്ബുക്ക് പോസ്റ്റ്
താരങ്ങൾക്ക് നേരെ വിമർശന ശരങ്ങളുമായി പ്രത്യക്ഷപ്പെടുന്ന സിനിമ നിരൂപകമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആർകെ. പലപ്പോഴു താരങ്ങൾ നേരെ ഉന്നയിക്കുന്ന വിവാദ പരാമർശം കെആർകെയ്ക്ക് തന്നെ പണിയാകാറുണ്ട് . കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ നിന്ന് വിട്ട് നിന്ന ഇദ്ദേഹം ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തവണ കെആര്‍കെ ലക്ഷ്യമിട്ടിരിക്കുന്നത് ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചാണ്.സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതിയുടെ വിധിയെ ആധാരമാക്കിയായിരുന്നു കെആർകെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഷാരൂഖ് കരൺ ജോഹർ ജോഡികള്‍ക്ക് എന്റെ ആശംസകള്‍ 'എന്ന് കെ ആര്‍ കെ ഫേയ്‌സ്ബുക്കിൽ കുറിച്ചു. ഇതിനോടകം തന്നെ നിരവധിയാളുകള്‍ ഈ പോസ്റ്റിനെതിരായി രംഗത്തത്തിയത്. പലരും കെആർകെയ്ക്കെതിരെ രൂക്ഷമായ ഭാഷയിലുളള വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
ഷാരൂഖും കെആർകെയും തമ്മിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അത്ര നല്ല ബന്ധത്തിലല്ല. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഷാരൂഖാനാണെന്ന് കെ ആര്‍ കെ മുൻപ് പറഞ്ഞിരുന്നു. കൂടാതെ മോഹൻലാലിനെതിരേയും മമ്മൂട്ടിയ്ക്കെതിരേയും ഇയാൾ വിമർശനം ഉന്നയിച്ചിരുന്നു. മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനാണെന്നായിരുന്നു വിമർശനം. അന്ന് മലയാളി പ്രേക്ഷകരുടെ സൈബർ ആക്രമണത്തിന് ഇയാൾ ഇരയായിരുന്നു. നാടന്മാർക്കെതിരെ മാത്രമല്ല നടിന്മാർക്ക് നേരേയും ഇയാൾ അധിക്ഷേപം ഉന്നയിച്ചിരുന്നു. നടിമാരുടെ ശരീരഭാഗങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ കെആര്‍കെയുടെ വിനോദമാണ്. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ പോകുന്നു കെആര്‍കെയുടെ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്.


Click it and Unblock the Notifications











