ആദ്യ ചുംബനത്തിന്റെ ഹരം നുകര്‍ന്ന് കുനാല്‍ കപൂര്‍
ലാഗാ ചുനരി മേം സിനിമാ രംഗത്ത് കുനാല്‍ കപൂറിന് ഏറെ പുതുമകള്‍ നല്‍കിയ ചിത്രമാണ്.
ഇതിലാണ് കുനാല്‍ ആദ്യമായി ഒരു ചുംബനസീനില്‍ അഭിനയിക്ക്‌കുന്നത്. കൊങ്കണ സെന്‍ ശര്‍മയ്‌ക്കൊപ്പമുള്ള ആ ചുംബന രംഗം ഗംഭീരമായിരുന്നുവെന്നാണ് കുനാല്‍പറയുന്നത്.
സിനിമയില്‍ എന്റെ ആദ്യ ചുംബനമാണിത്. കൊങ്കണയും ഞാനും അത് അതിമനോഹരമാക്കിയിട്ടുണ്ട്. സ്വറ്റ്‌സര്‍ലാന്റിലെ പൂജ്യം ഡിഗ്രിയിലും താണ തണുപ്പില്‍ അമ്പതോളമാളുകള്‍ നോക്കിനില്‍ക്കേയാണ് ഞങ്ങള്‍ ചുംബനം കൈമാറിയത്- കുനാല്‍ പറയുന്നു.
ലാഗാ ചുനരി മേം ദാഗ് കുനാലിന്റെ ആദ്യ കുടുംബചിത്രമാണ്. മാത്രവുമല്ല റാണി മുഖര്‍ജി, അഭിഷേക് ബച്ചന്‍, ജയാ ബച്ചന്‍ എന്നിവര്‍ക്കൊപ്പവും ഇത് കുനാലിന്റെ ആദ്യ ചിത്രമാണ്.
ആജാ നാച്‌ലേയാണ് കുനാലിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം. അതിന് ശേഷം പുതിയ കരാറുകളൊന്നും കുനാലിന് ലഭിച്ചിട്ടില്ല. എങ്കിലും ലഗാ ചുനരി മേം ദാഗ്‌കൊണ്ടുതന്നെ താന്‍ സംതൃപ്‌തനാണെന്നാണ് കുനാല്‍ പറയുന്നത്.
ചിത്രങ്ങളൊന്നുമില്ലെങ്കിലും കവിതയെഴുത്തും മറ്റുമായി താന്‍ തീര്‍ത്തും സന്തോഷവാനായിരിക്കുമെന്നും കുനാല്‍ പറയുന്നു. ഒട്ടേറെ നൃത്ത സീനുകളുള്ള ചിത്രത്തില്‍ അഭിഷേകും റാണിയും തന്നെ ഏറെ സഹായിച്ചെന്നും കുനാല്‍ പറയുന്നു.


Click it and Unblock the Notifications