»   » ലക്ഷ്മി റായി ബോളിവുഡിലെത്തിയപ്പോഴും ഹോട്ട് തന്നെ! ജൂലി 2 വിന്റെ ടീസര്‍ തരംഗമാവുന്നു!!!

ലക്ഷ്മി റായി ബോളിവുഡിലെത്തിയപ്പോഴും ഹോട്ട് തന്നെ! ജൂലി 2 വിന്റെ ടീസര്‍ തരംഗമാവുന്നു!!!

By: Teresa John
Subscribe to Filmibeat Malayalam

മലയാളികളുടെ സൈസ് സീറോ നായികയാണ് ലക്ഷ്മി റായി. മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും അടക്കം പ്രമുഖ താരങ്ങളുടെ നായികയായി അഭിനയിച്ച ലക്ഷ്മി റായി ബോളിവുഡില്‍ പോയി തരംഗമായിരിക്കുകയാണ്. അതിനിടെ നടിയുടെ ബോളിവുഡ് ചിത്രമായ ജൂലി 2 എന്ന സിനിമയുടെ ടീസറും പുറത്തിറക്കിയിരിക്കുകയാണ്.

 lakshmi-rai

ആണുങ്ങളെ പോലെ നടന്ന ദീപ്തി സതി ഇത്രയും സുന്ദരിയാണെന്ന് മനസിലായത് ഈ ചിത്രങ്ങള്‍ കണ്ടപ്പോഴായിരുന്നു!!

ബീച്ചിലൂടെ നടക്കുന്ന ലക്ഷ്മി റായിയുടെ ദൃശ്യങ്ങളടങ്ങിയ ടീസറാണ് പുറത്തിറക്കയിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വന്ന യുവതിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ഹിന്ദി ത്രില്ലര്‍ സിനിമയാണ് ജൂലി 2. ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലായിട്ടാണ് നിര്‍മ്മിക്കുന്നത്.

സെപ്റ്റംബര്‍ 4 ന് സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന കാര്യവും പുറത്ത് വന്ന ടീസറില്‍ കാണിച്ചിരുന്നു. ദീപക് ശിവദാസനി സംവിധാനം ചെയ്ത ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ജൂലി 2. 2004 ലായിരുന്നു ജൂലി പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ ജൂലിയുടെ കഥാപത്രത്തെ അവതരിപ്പിച്ചിരുന്നത് നേഹ ധൂപിയായിരുന്നു. സിനിമയുടെ രണ്ടാം ഭാഗവും ദീപക് ശിവദാസനി തന്നെയാണ് സംവിധാനം ചെയ്യുന്നത്.

    English summary
    Lakshmi Rai's Julie 2 teaser out!
    Please Wait while comments are loading...

    Malayalam Photos

    Go to : More Photos