പ്രേമം കാരണം കണ്ണ് കാണാതെയായോ? സുസ്മിതയുടെ വ്യാജ അക്കൗണ്ടിനെ ടാഗ് ചെയ്ത ലളിത് മോദിക്ക് ട്രോള്‍

ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ ഇപ്പോള്‍ സജീവവാര്‍ത്തയാണല്ലോ ലളിത് മോദി-സുസ്മിത സെന്‍ പ്രണയം. ഇരുവരും പുതിയ ജീവിതം തുടങ്ങുന്നതായി അറിയിച്ച് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത കുറിപ്പിന് പിന്നാലെ നിരവധി വാര്‍ത്തകളാണ് ഇരുവരെയും സംബന്ധിച്ച് പുറത്തുവരുന്നത്.

58 വയസ്സുകാരനായ ലളിത് മോദിയും 46 കാരിയായ സുസ്മിത സെന്നും വളരെ വര്‍ഷങ്ങളായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാണ്.

lalit

സുസ്മിതയുമായി പുതിയ ബന്ധം തുടങ്ങുന്നുവെന്ന് അറിയിച്ച് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ലളിത് മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരുമൊന്നിച്ചുള്ള ഒരു വിദേശയാത്രയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

'കുടുംബത്തോടും, സുന്ദരിയായ പങ്കാളി സുസ്മിത സെന്നിനുമൊപ്പമുള്ള ലോക സഞ്ചാരത്തിന് ശേഷം ലണ്ടനില്‍ മടങ്ങിയെത്തിയിരിക്കുന്നു. ഒടുവില്‍ ഒരു പുതിയ തുടക്കവും പുതിയ ജീവിതവും. ഓവര്‍ ദ മൂണ്‍'എന്നായിരുന്നു ലളിത് മോദി ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച കുറിപ്പ്. സുസ്മിത സെന്നിനെ ടാഗ് ചെയ്തായിരുന്നു മോദി ഈ ട്വീറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഈ ട്വീറ്റില്‍ സുസ്മിത സെന്നിന്റെ വ്യാജ അക്കൗണ്ടാണ് ലളിത് മോദി ട്വീറ്റ് ചെയ്തതെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മുന്‍ വിശ്വസുന്ദരിയെ കണ്ട് മയങ്ങി ഇപ്പോള്‍ കണ്ണ് കാണാതെയായോ എന്നാണ് പലരും ചോദിക്കുന്നത്. അതല്ലെങ്കില്‍ സുസ്മിതയുടെ ഒഫിഷ്യല്‍ അക്കൗണ്ട് ലളിത് മോദിയെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നാണ് ചിലര്‍ പരിഹസിച്ചത്.

ഡേറ്റ് ചെയ്യുന്നയാളിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടെങ്കിലും മിനിമം അറിഞ്ഞിരിക്കേണ്ടതല്ലെ എന്ന് ചോദിക്കുകയാണ് മറ്റൊരാള്‍. അതല്ല, പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്നതുപോലെ ഇപ്പോള്‍ ലളിത് മോദിക്ക് കണ്ണു കാണാതായോ എന്ന് ചോദിക്കുകയാണ് മറ്റൊരാള്‍. എന്നിരുന്നാലും സുസ്മിത സെന്നുമായുള്ള പുതിയ ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ലളിത് മോദി.

sushmita

അതേസമയം വിമര്‍ശനങ്ങളോട് ഇരുവരും രൂക്ഷമായി പ്രതികരിച്ചിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ ഡേറ്റിങ്ങിലാണെന്നേ ഉള്ളൂവെന്നും ലളിത് മോദി പ്രതികരിച്ചു. മാത്രമല്ല ഭാവിയില്‍ ചിലപ്പോള്‍ വിവാഹം കഴിച്ചേക്കാം എന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വളരെ സന്തോഷകരമായ സ്ഥലത്ത് മക്കളോടൊപ്പം സുഖമായി തന്നെ ഇരിയ്ക്കുന്നതായും വിവാഹമോ മോതിരം മാറ്റമോ കഴിഞ്ഞിട്ടില്ലെന്നും സുസ്മിതയും വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Read more about: lalit modi sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X